Type Here to Get Search Results !

ഷൂട്ടൗട്ടില്‍ മുംബൈ വീണു; ബെംഗളൂരു എഫ്.സി ഫൈനലില്‍(9-8)



ഐഎസ്എല്ലില്‍ മുംബൈ സിറ്റിയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ച് ബെംഗളുരു എഫ്.സി ഫൈനലില്‍. എട്ടിനെതിരെ ഒന്‍പത് ഗോളുകള്‍ക്കാണ് ബെംഗളുരുവിന്റെ വിജയം. ആദ്യ പാദസെമിയില്‍ ബെംഗളൂരു എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചപ്പോള്‍ രണ്ടാം പാദം ഒന്നിനെതിരെ രണ്ട് ഗോളിന് മുംബൈ സിറ്റി നേടിയിരുന്നു. രണ്ട് പാദങ്ങളിലുമായി ഇരു ടീമുകളും 2 ഗോള്‍ വീതം നേടി തുല്യതപാലിച്ചു. തുടര്‍ന്നാണ് മല്‍സരം ഷൂട്ടൗട്ടിലെത്തിയത്. കിക്കെടുത്ത എല്ലാവരും ബെംഗളൂരുവിനായി ലക്ഷ്യം കണ്ടപ്പോള്‍ മുംബൈയ്ക്കായി ഒന്‍പതാം കിക്കെടുത്ത മെഹ്താബ് സിങ്ങിന് പിഴച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad