Type Here to Get Search Results !

2022ല്‍ മാത്രം 2.25 ലക്ഷം പേര്‍; 12 വര്‍ഷത്തിനിടെ 16 ലക്ഷം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചു



ദില്ലി: രാജ്യത്ത് കഴിഞ്ഞ 12 വര്‍ഷത്തിനിടെ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച്‌ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയെന്ന് വിദേശകാര്യമന്ത്രി രാജ്യസഭയില്‍ അറിയിച്ചു.കഴിഞ്ഞ വര്‍ഷം മാത്രം 2,25,620 പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. 2011 മുതല്‍ 16 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചതായി മന്ത്രി വ്യക്തമാക്കി.


പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ വര്‍ഷം തിരിച്ചുള്ള കണക്ക് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി നല്‍കി. 12 വര്‍ഷത്തിനിടെ 2020ലാണ് ഏറ്റവും കുറഞ്ഞപേര്‍ പൗരത്വം ഉപേക്ഷിച്ചത്( 85,256). 2015ല്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 1,31,489 ആയിരുന്നെങ്കില്‍ 2016ല്‍ 1,41,603 പേരും 2017ല്‍ 1,33,049 പേരും പൗരത്വം ഉപേക്ഷിച്ചു. 2021-ല്‍ 1,63,370 പേര്‍ പൗരത്വം ഉപേക്ഷിച്ച്‌ മറ്റ് രാജ്യങ്ങളില്‍ കുടിയേറി. 2011 മുതല്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 16,63,440 ആണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


യുഎസ് കമ്ബനികള്‍ പ്രൊഫഷണലുകളെ പിരിച്ചുവിട്ട പ്രശ്നത്തെക്കുറിച്ച്‌ സര്‍ക്കാരിന് അറിയാമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ഇവരില്‍ ഒരു നിശ്ചിത ശതമാനം എച്ച്‌-1ബി, എല്‍1 വിസയിലുള്ള ഇന്ത്യന്‍ പൗരന്മാരാകാന്‍ സാധ്യതയുണ്ട്. ഐടി പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ തൊഴില്‍ നഷ്ടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ യുഎസ് സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad