Type Here to Get Search Results !

​വൈദ്യുതി ബില്ലിന്‍റെ പേരിൽ തട്ടിപ്പ്​: ജാഗ്രത പാലിക്കണമെന്ന്​ കെ.എസ്​.ഇ.ബി



തിരുവനന്തപുരം: വൈദ്യുതി വിച്ഛേദിക്കുമെന്ന പേരിൽ ബാങ്ക്​ വിവരങ്ങൾ വാങ്ങി തട്ടിപ്പ്​ നടത്തുന്നവരെ കരുതിയിരിക്കണമെന്ന്​ കെ.എസ്​.ഇ.ബി ഉപഭോക്താക്കൾക്ക്​ മുന്നറിയിപ്പ്​ നൽകി. നേരത്തേ ഇത്തരം പരാതികൾ വ്യാപകമായിരുന്നെങ്കിലും പിന്നീട്​ കുറഞ്ഞു. വീണ്ടും പരാതി ഉയർന്ന സാഹചര്യത്തിലാണ്​ മുന്നറിയിപ്പ്​​.


എത്രയും വേഗം പണമടക്കുകയോ വിവരങ്ങള്‍ നല്‍കുകയോ ചെയ്തില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കുമെന്ന്​ കെ.എസ്​.ഇ.ബിയു​ടേതെന്ന തരത്തിൽ ഉപഭോക്താക്കൾക്ക്​ സന്ദേശം ലഭിക്കുന്നുണ്ട്​. സന്ദേശത്തിലെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ കെ.എസ്​.ഇ.ബി ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും. തുടര്‍ന്ന്, ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരും.


കെ.എസ്​.ഇ.ബി അയക്കുന്ന സന്ദേശങ്ങളില്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, അടക്കേണ്ട തുക, പണമടക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍‍പ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒ.ടി.പി തുടങ്ങിയവ ഒരു ഘട്ടത്തിലും ബോർഡ്​ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടില്ല. വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും കെ.എസ്​.ഇ.ബി അറിയിച്ചു. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad