Type Here to Get Search Results !

135 മുതല്‍ 880 രൂപ വരെ ടോള്‍; മൈസൂരു-ബെംഗളൂരു 10 വരി അതിവേഗപാതയില്‍ ടോള്‍പിരിവ് തുടങ്ങുന്നു

 


ബെംഗളൂരു-മൈസൂരു 10 വരി അതിവേഗപാതയില്‍ ടോള്‍പിരിവ് ഫെബ്രുവരി 28 മുതല്‍ ആരംഭിക്കും. നിര്‍മാണം പൂര്‍ത്തിയായ ബെംഗളൂരു-നിദാഘട്ട ഭാഗത്താണ് രാവിലെ എട്ടുമുതല്‍ ടോള്‍പിരിവ് തുടങ്ങുകയെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഇതുസംബന്ധിച്ച് ഞായറാഴ്ച ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി.ബിഡാദിക്ക് സമീപത്തെ കനിമിനികെ ടോള്‍ പ്ലാസയില്‍നിന്നാണ് തുക ഈടാക്കുക. ദേശീയപാത അതോറിറ്റിയുടെ ആസ്ഥാനത്തുനിന്നുള്ള ഉത്തരവ് പ്രകാരമാണ് ടോള്‍പിരിവ് തുടങ്ങുന്നതെന്ന് വിജ്ഞാപനത്തില്‍ പ്രോജക്ട് ഡയറക്ടര്‍ ബി.ടി. ശ്രീധര പറഞ്ഞു. ഇതുസംബന്ധിച്ച് രാമനഗര ഡെപ്യൂട്ടി കമ്മിഷണര്‍, ജില്ലാ പോലീസ് മേധാവി എന്നിവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.


ബെംഗളൂരു മുതല്‍ മാണ്ഡ്യയിലെ മദ്ദൂര്‍ താലൂക്കിലെ നിദാഘട്ട വരെയും (56 കിലോമീറ്റര്‍) നിദാഘട്ട മുതല്‍ മൈസൂരു വരെയുമായി (61 കിലോമീറ്റര്‍) രണ്ടുഭാഗങ്ങളായാണ് അതിവേഗപാത. നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ നിദാഘട്ട മുതല്‍ മൈസൂരു വരെയുള്ള ഭാഗത്ത് പിന്നീടാണ് ടോള്‍ ഈടാക്കുക. ശ്രീരംഗപട്ടണയ്ക്ക് സമീപത്തെ ഗനഗുരുവിലാണ് ഈ ഭാഗത്തെ ടോള്‍ പ്ലാസ സ്ഥിതിചെയ്യുന്നത്.ഓരോ ടോള്‍ പ്ലാസയിലും 11 വീതം ഗേറ്റുകളുണ്ടാകും. ഫാസ്ടാഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിദാഘട്ട-മൈസൂരു ഭാഗത്തെ ടോള്‍നിരക്കുകൂടി പുറത്തുവന്നാല്‍ മാത്രമേ അതിവേഗപാതയിലെ പൂര്‍ണമായ ടോള്‍ സംബന്ധിച്ച് വ്യക്തമാകൂ. മാര്‍ച്ച് 11-നാണ് അതിവേഗപാതയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. മദ്ദൂരില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad