പാലക്കാട് ∙ സമൂഹ മാധ്യമങ്ങളിലൂടെയും ഇന്റർനെറ്റ് സൈറ്റുകളിലൂടെയും പ്രായപൂർത്തിയാവാത്ത കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതു പിടികൂടാൻ പൊലീസ് നടത്തിയ പി–ഹണ്ട് 8 പേർക്കെതിരെ കേസെടുത്തു. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത വ്യക്തിയാണ്.64 സ്ഥലങ്ങളിലായി നടത്തിയ റെയ്ഡിൽ 9 മൊബൈൽഫോണുകൾ പിടിച്ചെടുത്തു.
സംസ്ഥാന പൊലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം അതീവ രഹസ്യമായിട്ടായിരുന്നു പരിശോധന. കുട്ടികളുടെ അശ്ലീല വിഡിയോ പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റുകൾ സ്ഥിരമായി സന്ദർശിക്കുകയും ഇവ ഡൗൺലോഡ് ചെയ്യുകയും കാണുകയും ചെയ്യുന്നവരുടെ വിശദാംശങ്ങൾ സൈബർ ഡോം ജില്ലാ പൊലീസിനു കൈമാറിയിരുന്നു. സമൂഹമാധ്യമങ്ങൾ വഴി ഇവ പ്രചരിപ്പിക്കുന്നവരെയും കണ്ടെത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത ഒട്ടേറെ കുട്ടികളും ഉൾപ്പെട്ടതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.