ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് 28 ഗ്രാം എം ഡി എം എയും 27 ഗ്രാം ഹാഷിഷ് ഓയിലുമായി എൻജിനീയറിങ് ബിരുദധാരി പിടിയിൽ. തൃശ്ശൂർ മൂറ്റിച്ചൂർ മേനോത്ത് പറമ്പിൽ ശശിധരന്റെ മകൻ എം.എസ്. സംഗീതാണ് പിടിയിലായത്. ( Engineering graduate arrested with MDMA and hashish oil ).
ബംഗളുരുവിൽനിന്ന് ഗ്രാമിന് 1000 രുപയ്ക്ക് വാങ്ങുന്ന എം ഡി എം എ 9000 രൂപയ്ക്കാണ് ഇയാൾ വിൽപ്പന നടത്തുന്നത്. വിപണിയിൽ മൂന്നുലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് എക്സൈസ് പാർട്ടി പിടികൂടിയത്. വാരണം സ്വദേശിയായ യുവാവിൽ നിന്ന് എക്സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് എൻജിനീയറിങ് ബിരുദധാരിയുടെ അറസ്‌റ്റ്.
പതിവായി ഇയാൾ ചേർത്തലയിലും പരിസരത്തും മയക്കുമരുന്ന്, ട്രെയിനിലും ബൈക്കിലും എത്തിച്ചു നൽകിയിരുന്നു. എക്സൈസ് ഷാഡോ സംഘത്തിൻ്റെ നീരിക്ഷണത്തിലായിരുന്നു സംഗീത് .