Type Here to Get Search Results !

ലഹരിമരുന്ന് ഉപയോഗം നിര്‍ത്തിക്കോ!, ഒരു വര്‍ഷം കരുതല്‍ തടങ്കല്‍; നടപടി കടുപ്പിച്ച്‌ പൊലീസ്



കൊച്ചി: സംസ്ഥാനത്ത് യുവാക്കള്‍ക്കിടയിലുള്ള ലഹരിമരുന്നിന്റെ ഉപയോഗം തടയുന്നതിന്, മയക്കുമരുന്ന് കേസുകളിലെ പ്രതികളെ ഒരു വര്‍ഷം കരുതല്‍ തടങ്കലില്‍ സൂക്ഷിക്കാന്‍ നടപടി തുടങ്ങി പൊലീസ്.


ലഹരി പദാര്‍ഥ നിരോധന നിയമത്തില്‍ 1988 മുതല്‍ നിലവിലുള്ള വകുപ്പാണ്, ലഹരിമരുന്നു കേസിലെ പ്രതികളെ കരുതല്‍തടങ്കലില്‍ സൂക്ഷിക്കാന്‍ പൊലീസ് ചുമത്തുക.

കോഫെപോസ (കള്ളക്കടത്ത് തടയല്‍), കാപ്പ നിയമങ്ങള്‍ക്കു സമാനമായ രീതിയില്‍ മയക്കുമരുന്ന് കേസുകളിലെ പ്രതികളെയും ഒരു വര്‍ഷം കരുതല്‍ തടങ്കലില്‍ സൂക്ഷിക്കാനാണ് പൊലീസ് നടപടി ആരംഭിച്ചത്.


നര്‍ക്കോടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമത്തിലെ വകുപ്പ് 3 (ഒന്ന്) ഉപയോഗപ്പെടുത്തി ലഹരിമരുന്നിന്റെ വ്യാപനം തടയാനുള്ള അനുവാദം ആഭ്യന്തര വകുപ്പ് പൊലീസിനു നല്‍കിയത് ഇപ്പോഴാണ്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികളെ അറസ്റ്റ് ചെയ്താല്‍, വിചാരണയ്ക്കു കാത്തുനില്‍ക്കാതെ പ്രതിയെ ഒരു വര്‍ഷം വരെ തടവില്‍ സൂക്ഷിക്കാനുള്ള അധികാരമാണു ഇതുവഴി ലഭിക്കുക. 


ഇന്ത്യയില്‍ ഒരിടത്തും കേന്ദ്രനിയമം ഇത്തരത്തില്‍ പ്രയോഗിച്ചിരുന്നില്ല. കേരളത്തില്‍ എറണാകുളം റൂറല്‍ ജില്ലയിലാണു ലഹരിമരുന്നു കേസ് പ്രതിക്കെതിരെ കരുതല്‍ തടങ്കല്‍ വകുപ്പ് ആദ്യം പ്രയോഗിച്ചത്. അറസ്റ്റിലാകുന്ന ലഹരിവില്‍പനക്കാര്‍ ഒരു വര്‍ഷം കരുതല്‍ തടങ്കലില്‍ ആകുന്നതോടെ ലഹരി റാക്കറ്റ് ദുര്‍ബലമാകുമെന്നാണു പ്രതീക്ഷ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad