Type Here to Get Search Results !

സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; ഇന്ന് സത്യപ്രതിജ്ഞ



തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗമായ സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.


ബുധനാഴ്ച വൈകീട്ട് നാലിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലി കൊടുക്കും. നാലുദിവസത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ ഇന്നലെയാണ് അനുമതി നല്‍കിയത്.


ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസ് നിലനില്‍ക്കുമ്ബോള്‍ സജി ചെറിയാന്‍ മന്ത്രിയാകുന്നതുമായി ബന്ധപ്പെട്ട് ഭരണഘടനാവിദഗ്ധരായ മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നടക്കം നിയമോപദേശം തേടിയശേഷമാണ് ഗവര്‍ണറുടെ തീരുമാനം. മുഖ്യമന്ത്രി നിര്‍ദേശിക്കുന്നയാള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാനുള്ള ഭരണഘടന ബാധ്യത നിറവേറ്റുകയാണെന്നാണ് ഇതേക്കുറിച്ച്‌ ഗവര്‍ണര്‍ പ്രതികരിച്ചത്.


രാജ്ഭവന്റെ സ്റ്റാന്‍ഡിങ് കോണ്‍സലിനുപുറമെ, ഭരണഘടനാവിദഗ്ധരായ മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നടക്കം നിയമോപദേശം തേടിയശേഷമാണ് ഗവര്‍ണറുടെ തീരുമാനം. ഭരണഘടനയെ അധിക്ഷേപിച്ചതിന്റെ പേരില്‍ രാജിവെച്ചയാള്‍ ആ കേസ് നിലനില്‍ക്കുമ്ബോള്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നത് അസാധാരണ സാഹചര്യമാണെന്നായിരുന്നു കഴിഞ്ഞദിവസം ഗവര്‍ണര്‍ പറഞ്ഞത്. ഈ നിലപാടില്‍നിന്ന് അദ്ദേഹം മാറുകയായിരുന്നു. സജി ചെറിയാന്‍ മന്ത്രിയാകുന്നതിന്റെ ധാര്‍മികവും നിയമപരവുമായ ബാധ്യത ഗവര്‍ണര്‍ക്കില്ലെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകരുടെ ഉപദേശം.

Top Post Ad

Below Post Ad