കുളിമുറിയിൽ വീണു പക്ഷാഘാതം വരുന്നവരെ കുറിച്ച് നമ്മൾ ഇടക്കിടെ കേൾക്കാറുണ്ട്.
എന്തുകൊണ്ടാണ് അവർ മറ്റെവിടെയെങ്കിലും വീണതായി നമ്മൾ കേൾക്കാത്തത്?
ആരോഗ്യകരമായ ഒരു ജീവിതശൈലി കോഴ്‌സിൽ വെച്ച് ഒരു നാഷണൽ സ്‌പോർട്‌സ് കൗൺസിൽ പ്രൊഫസർ ഉപദേശിച്ച കാര്യങ്ങളാണ് ചുവടെ:
കുളിക്കുമ്പോൾ (മുടി കഴുകിയാലും) തല ആദ്യം കഴുകരുത്.
ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ വെള്ളമൊഴിച്ച ശേഷമേ തല നനയ്ക്കാവൂ.
തലയിലൂടെ ആദ്യമേ വെള്ളമൊഴിച്ചാൽ , തല ചൂടാക്കാൻ വേണ്ടി അവിടേക്ക് രക്തം ഒഴുകും.
കുളിയുടെ ശരിയായ നടപടിക്രമം:
പാദത്തിന്റെ അടിയിൽ നിന്ന് നനവ് ആരംഭിക്കുക.
താഴെ കാലുകളിലേക്കും തുടയിലേക്കും വയറിലേക്കും പിന്നെ തോളിലേക്കും പുരോഗമിക്കുക.
ഈ സമയത്ത്, 5-10 സെക്കൻഡ് താൽക്കാലികമായി നിർത്തുക.
ശരീരത്തിൽ നിന്ന് നീരാവിയായി ചുടുവായു ഒഴിഞ്ഞു പോകുന്നത് പോലെയുള്ള ഒരു തോന്നൽ അനുഭവപ്പെടാം; ഇനി പതിവുപോലെ കുളിക്കുന്നത് തുടരുക.
ലോജിക്ക്:
ഒരു ഗ്ലാസിൽ ചൂടുവെള്ളം നിറയ്ക്കുകയും, പെട്ടെന്ന് അതൊഴിവാക്കി തണുത്ത വെള്ളം നിറയ്ക്കുകയും ചെയ്യുമ്പോൾ; എന്ത് സംഭവിക്കുന്നു? ഗ്ലാസ് പൊട്ടുന്നു!!!
അപ്പോൾ, മനുഷ്യശരീരത്തെ സംബന്ധിച്ച്, ഇവിടെ എന്താണ് സംഭവിക്കുന്നത്?
ശരീരത്തിന്റെ താപനില വെള്ളത്തേക്കാൾ വളരെ കൂടുതലാണ്. വിയർത്തിരിക്കുമ്പോൾ അത് പിന്നെയും കൂടുന്നു. വെള്ളം വളരെ തണുത്തതുമാണ്.
പെട്ടെന്ന് തലയിൽ തണുത്ത വെള്ളം ഒഴിക്കുമ്പോൾ തലയിലെ ചൂട് നിലനിർത്താൻ വേണ്ടി ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് രക്തം ശക്തിയോടെ തലയിലേക്ക് പമ്പ് ചെയ്യപ്പെടുന്ന ഒരു ശരീര ധർമ്മം പാലിക്കപ്പെടുന്നു.
അപ്രതീക്ഷിതമായ ഈ കുത്തൊഴുക്കിൽ ഞെരമ്പുകൾക്ക് വേണ്ടത്ര വികാസമില്ലാത്ത ഇടങ്ങളിൽ പെട്ടെന്ന് പൊട്ടാനുള്ള ചാൻസ് ഏറെയാണ്.
അങ്ങനെ വരുമ്പോഴാണ് പക്ഷാഘാതത്തിന് കാരണമായിത്തീരുന്ന ഞെരമ്പിന്റെ പൊട്ടലും, വീഴ്ചയും ഉണ്ടാകുന്നത്.
🚿തെറ്റായ ഈ കുളിക്കൽ രീതിയാണ് ആളുകൾ പലപ്പോഴും കുളിമുറിയിൽ പെട്ടന്ന് വീഴുന്നതിന് കാരണമായിത്തീരുന്നത്. അത് പലപ്പോഴും സ്ട്രോക്കിന് കാരണമാകുന്നു. അല്ലെങ്കിൽ മൈഗ്രേൻ ഉണ്ടാക്കുന്നു.
ടിപ്സ്:
ഈ കുളിക്കുന്ന രീതി എല്ലാവർക്കും എല്ലാ പ്രായക്കാർക്കും അനുയോജ്യമാണ്. പ്രത്യേകിച്ച് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ അല്ലെങ്കിൽ മൈഗ്രെയ്ൻ/തലവേദന എന്നിവയുള്ളവർക്ക്.
കുളിക്കുന്നതിന് തൊട്ട് മുമ്പ് ഒരു ഗ്ലാസ് പച്ചവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.