Type Here to Get Search Results !

വിമാന ടിക്കറ്റ് കൊള്ള: ക്രിസ്‌മസിന് നാട്ടിലെത്താൻ കഴിയാതെ പ്രവാസികൾ



ഗൾഫിലെ സ്കൂളുകളിലെ മൂന്നാഴ്ചത്തെ ശൈത്യകാല അവധിയും, ക്രിസ്മസും അവസരമാക്കി വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ, നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കേണ്ട അവസ്ഥയിൽ പ്രവാസി കുടുംബങ്ങൾ. ദുബായിൽ നിന്ന് നാലംഗ കുടുംബത്തിന് നാട്ടിലെത്തി മടങ്ങാൻ രണ്ടര ലക്ഷത്തോളം രൂപ ടിക്കറ്റിന് ചെലവാകും. നാട്ടിലെ സ്കൂളുകൾ ക്രിസ്‌മസ് അവധിക്ക് അടയ്ക്കുന്നതിനാൽ, കുടുംബങ്ങളുടെ കൂടിച്ചേരലിനുള്ള അവസരമാണ് പ്രവാസികൾക്ക് ഗൾഫിലെ ശൈത്യകാല അവധി.


അതിനാൽ ടിക്കറ്റ് കൊള്ള സഹിച്ചും മിക്കവരും നാട്ടിലെത്തുമെന്ന കണക്കുകൂട്ടലിലാണ് വിമാനക്കമ്പനികളുടെ നടപടി. ജനുവരി ആദ്യ വാരം ഗൾഫിലെ സ്കൂളുകൾ തുറക്കുന്നതിനാൽ ,ഡിസംബർ അവസാനം കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള നിരക്ക് വർദ്ധിക്കും.


ഒക്ടോബറിൽ ദുബായിൽ നിന്ന് കേരളത്തിലേക്ക് ശരാശരി 6,​000ത്തിനും 7,​000ത്തിനും ഇടയിൽ ടിക്കറ്റ് ലഭിച്ചിരുന്നു. ഇന്ന് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് ബഡ്ജറ്റ് എയർലൈനായ എയർഇന്ത്യ എക്സ്പ്രസിൽ ഇക്കണോമി സീറ്റിൽ 28,000 രൂപയാണ്. ക്രിസ്‌മസിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ 42,000 രൂപ വരെയായി ഉയരും. ക്രിസ്‌മസിന് നാട്ടിലേക്ക് എയർഇന്ത്യ പ്രത്യേക നിരക്ക് (16,500 രൂപ) പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇതു പാലിക്കുന്നില്ല. എയർ അറേബ്യ, ശ്രീലങ്കൻ എയർലൈൻസ്, ഗൾഫ് എയർ, ഇത്തിഹാദ് എയർവേയ്സ്, ഫ്‌ളൈ ദുബായ് എന്നിവയിലും കൂടിയ നിരക്കാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad