Type Here to Get Search Results !

തുപ്പൽ‍ നിരോധനം; നടപടികള്‍ കര്‍ശനമാക്കി സുൽത്താൻ ബത്തേരി നഗരസഭ



ബത്തേരി :പൊതു സ്ഥലങ്ങളിലെ തുപ്പല്‍ നിരോധനം കര്‍ശനമാക്കി സുല്‍ത്താന്‍ ബത്തേരി നഗരസഭ. ടൗണില്‍ തുപ്പുന്നവരെ കണ്ടെത്തി പിഴ ഈടാക്കു ന്നതിനായി നഗരസഭാ ആരോഗ്യ വിഭാഗത്തിനെയും, ഷാഡോ പോലീസിനെയും ചുമതലപ്പെടുത്തി. 


ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പകര്‍ച്ചവ്യാധികള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് തുപ്പല്‍ നിരോധനം കൊണ്ട് വന്നത്. നഗരസൗന്ദര്യവും, ശുചിത്വവും നിലനിര്‍ത്തുന്നതിന്റെ ഭാഗമായി നഗരത്തില്‍ തുപ്പുന്നതും, മലമൂത്ര വിസര്‍ജനം ചെയ്യുന്നവരെയും കണ്ടെത്തിയാല്‍ കേരള മുനിസിപ്പല്‍ ആക്ട് 341 പ്രകാരം പിഴ അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കും. മുറുക്കാന്‍ കടകള്‍ സ്വന്തം ചിലവില്‍ സംവിധാനം ഒരുക്കി പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. അല്ലാത്ത പക്ഷം കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് അറിയിച്ചു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad