Type Here to Get Search Results !

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും



ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ആകെയുള്ള 182 നിയമസഭാ സീറ്റുകളിൽ 93 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുക. 89 സീറ്റുകളിലേക്ക് നടന്ന ആദ്യ ഘട്ട വോട്ടെടുപ്പിൽ 63.14 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന പോളിങ് വൈകിട്ട് 5 മണിക്ക് അവസാനിക്കും. കഴിഞ്ഞ 27 വർഷമായി ബിജെപി ഭരണം നടത്തുന്ന ഗുജറാത്തിൽ ഈ തെരഞ്ഞെടുപ്പിലും അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ്. ഭരണമുറപ്പിക്കാൻ 92 സീറ്റുകളിലെങ്കിലും വിജയിക്കണം.അഹമ്മദാബാദ്, അർവല്ലി, പഠാൻ, ഗാന്ധിനഗർ തുടങ്ങി 14 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 932 മണ്ഡലങ്ങളാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ അഞ്ചിന് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായ ശേഷം എക്‌സിറ്റ് പോളുകൾ ടിവി ചാനലുകളിൽ സംപ്രേക്ഷണം ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടുകൾ ഡിസംബർ 8 ന് എണ്ണും.അതേസമയം ഒന്നാം ഘട്ടത്തിൽ വോട്ടിംഗ് ശതമാനം കുറവായതിന് പിന്നാലെ, രണ്ടാം ഘട്ട വോട്ടെടുപ്പിൽ കൂടുതൽ പേർ വോട്ടുചെയ്യാൻ എത്തണമെന്ന അഭ്യർത്ഥനയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രം​ഗത്തെത്തി. സൂറത്ത്, രാജ്കോട്ട്, ജാംനഗർ എന്നിവിടങ്ങളിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനം 2017നെക്കാൾ കുറവായിരുന്നു.ഷിംലിയലെ ഗ്രാമപ്രദേശങ്ങളിൽ 62.53 ശതമാനം മാത്രമായിരുന്നു ഇത്തവണ പോളിങ് രേഖപ്പെടുത്തിയത്. ഇത് സംസ്ഥാന ശരാശരിയേക്കാൾ 13 ശതമാനം കുറവായിരുന്നു. 2017ൽ 75 ശതമാനം വോട്ട് രേഖപ്പെടുത്തിയിടത്താണ് ഇത്തവണ ഈ കുറവുണ്ടായതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുമ്പോൾ എല്ലാ ജനങ്ങളുമെത്തി വോട്ട് രേഖപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപിച്ചു. 2017ലെ ശതമാനത്തെ മറികടക്കാൻ കൂടുതൽ വോട്ടർമാർ പോളിങ് രേഖപ്പെടുത്താനെത്തണമെന്നും കമ്മീഷൻ പറഞ്ഞുഒന്നാം ഘട്ട വോട്ടെടുപ്പിൽ ആദിവാസി മേഖലകളിൽ മികച്ച പൊളിംഗ് രേഖപ്പെടുത്തിയിരുന്നു. ഛോട്ടു വാസവയിൽ 78 ശതമാനം വോട്ടിംഗ് ആണ് രേഖപ്പെടുത്തിയത്. എറ്റവും കുറവ് പോർബന്ദറിലായിരുന്നു. പട്ടിദാർ സമുദായത്തിന് മേധാവിത്വം ഉള്ള മേഖലകളിൽ വോട്ടിംഗ് ശതമാനം 2017 വർഷത്തിനേക്കാൾ കുറവാണെന്നാണ് റിപ്പോർട്ട്.

Top Post Ad

Below Post Ad