Type Here to Get Search Results !

രണ്ട് ആഴ്ചക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നു



അങ്ങനെ നീണ്ട ഇടവേളക്ക് ശേഷം നമ്മുടെ കേരള ബ്ലാസ്റ്റേഴ്സ് കളത്തില്‍ ഇറങ്ങുകയാണ്. ഇന്ന് കഴിഞ്ഞ സീസണിലെ ഷീല്‍ഡ് ജേതാക്കളായ ജംഷദ്പൂര്‍ എഫ് സി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.


ജംഷദ്പൂരില്‍ ഇന്ന് വൈകിട്ട് 7.30നാണ് മത്സരം നടക്കുക. അവസാനമായി കേരള ബ്ലാസ്റ്റേഴ്സ് നവംബര്‍ 19നാണ് കളിച്ചത്. അന്ന് ഹൈദരാബാദ് എഫ് സിയെ മഞ്ഞപ്പട തോല്‍പ്പിച്ചിരുന്നു.


മൂന്ന് തുടര്‍ വിജയങ്ങളുമായി മികച്ച ഫോമില്‍ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആ വിജയ പരമ്ബര തുടരാന്‍ ആകും ശ്രമിക്കുക. ജംഷദ്പൂര്‍ ആകട്ടെ തുടര്‍ച്ചയായ നാലു പരാജയങ്ങളുമായി നില്‍ക്കുകയാണ്. ഈ സീസണില്‍ ജംഷദ്പൂരിന് ഫോം ആകാനെ ആയില്ല. അവര്‍ നാലു പോയിന്റുമായി ലീഗില്‍ അവസാന സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്സ് ആകട്ടെ 12 പോയിന്റുമായി അഞ്ചാമത് നില്‍ക്കുന്നു.


ടീമില്‍ എല്ലാവരും ഫിറ്റ് ആണ് എന്നത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സ് ഇന്ന് വിജയ ഫോര്‍മുല തുടരാന്‍ ആകും സാധ്യത‌. ലൂണ, ദിമിത്രോസ്, ഇവാന്‍, ലെസ്കോവിച് എന്നിവര്‍ ആകും ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനില്‍ ഇന്ന് ഇറങ്ങുന്ന വിദേശ താരങ്ങള്‍. മലയാളി താരങ്ങളായ സഹലും രാഹുലും ആദ്യ ഇലവനില്‍ തുടരും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad