,36 വര്‍ഷങ്ങള്‍ക്കുശേഷം അര്‍ജന്റീനയ്ക്കായി കപ്പ് നേടിയെടുത്ത ലയണല്‍ മെസിക്ക് അഭിനന്ദനങ്ങളുമായി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. സഹോദരന് അഭിനന്ദനങ്ങള്‍ എന്നര്‍ഥം വരുന്ന സ്പാനിഷ് ഭാഷയിലുള്ള ഒറ്റവരിയിലൂടെയായിരുന്നു മത്സരത്തിന് ശേഷം നെയ്മറുടെ ട്വീറ്റ്. കപ്പില്‍ തൊട്ടുനിന്ന് പുഞ്ചിരിക്കുന്ന മെസിയുടെ ചിത്രത്തോടൊപ്പമാണ് നെയ്മറുടെ ട്വീറ്റ്. നെയ്മറിന്റെ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ക്രൊയേഷ്യയോട് പരാജയപ്പെട്ട് പുറത്തായിരുന്നു.
അഭിനന്ദനങ്ങള്‍ സഹോദരാ’; മെസിക്ക് ഒറ്റവരി സന്ദേശവുമായി നെയ്മര്‍
December 18, 2022
Tags