Type Here to Get Search Results !

ബാങ്കുകൾ ഇനി മുതൽ അഞ്ചുദിനം; രാവിലെയും വൈകിട്ടും 15 മിനിറ്റ് അധികം ഉൾപ്പെടുത്താൻ നിർദ്ദേശം; പണമിടപാട് സമയത്തിൽ മാറ്റമില്ല



ബാങ്കുകളുടെ പ്രവർത്തനം ആഴ്ചയിൽ അഞ്ചുദിവസമാക്കുമ്പോൾ അരമണിക്കൂർ അധികം പ്രവർത്തിക്കേണ്ടതെങ്ങനെയെന്നത് സംബന്ധിച്ച് തീരുമാനമായി. ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകൾ തമ്മിലാണ് ധാരണ.


സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ മാനേജ്‌മെന്റുകളുടെ സംഘടനയായ ഇന്ത്യൻ ബാങ്ക് അസോസിയേഷന് കത്ത് നൽകി. പ്രവൃത്തിദിനങ്ങളിൽ രാവിലെ 15 മിനിറ്റും വൈകീട്ട് 15 മിനിറ്റും നീട്ടാനാണ് തീരുമാനം. പണമിടപാട് സമയത്തിന് മാറ്റമില്ല.


രാവിലെ അരമണിക്കൂർ കൂട്ടണമെന്നായിരുന്നു ജീവനക്കാർ ആദ്യം ആവശ്യപ്പെട്ടിരുന്നത്. വൈകീട്ട് അരമണിക്കൂറെന്ന ആവശ്യമാണ് ഓഫീസർമാരുടെ സംഘടന മുന്നോട്ടുവച്ചിരുന്നത്.

▂▂▂▂▂▂▂▂▂▂▂▂▂▂

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad