ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടതിന് പിന്നാലെ ഫ്രാന്‍സില്‍ കലാപം. രാജ്യത്തെ വിവിധ നഗരങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതായി നെക്സ്റ്റ ടി.വി റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് ഫുട്‌ബോള്‍ ആരാധകരാണ് പാരിസിലും നൈസിലും ലിയോണിലും തെരുവിലേക്ക് ഒഴുകിയത്.
കല്ലെറിഞ്ഞും പടക്കം പൊട്ടിച്ചും പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് വീഡിയോകളില്‍ കാണാം. പൊലിസ് ഉദ്യോഗസ്ഥര്‍ ക്രമസമാധാന നില നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ തെരുവുകളില്‍ വലിയ ആക്രമണങ്ങളാണ് നടക്കുന്നത്. ലിയോണില്‍, കലാപകാരികള്‍ക്കിടയിലൂടെ കടന്നുപോയ ഒരു സ്ത്രീ ആക്രമിക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പാരീസിലെ തെരുവുകളില്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫ്രഞ്ച് തലസ്ഥാനത്തെ പ്രസിദ്ധമായ ചാംപ്‌സ്എലിസീസില്‍ കലാപകാരികള്‍ പൊലിസുകാരികളുമായി ഏറ്റുമുട്ടി. കളിക്കുശേഷം തീ കത്തിക്കുകയും ആകാശത്ത് പടക്കം പൊട്ടിക്കുകയും ചെയ്തതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാജ്യത്തുടനീളം 14000 പൊലിസുകാരെ വിന്യസിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുണ്ട്.