ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരില്‍ കഴിഞ്ഞ കാലയളവുകളേക്കാള്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി കേന്ദ്രസര്‍ക്കാര്‍
2011 മുതല്‍ 16 ലക്ഷത്തിലധികം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ലോക്‌സഭയില്‍ അറിയിച്ചു. വിദേശമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2017-ല്‍ 1,33,049 ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചത് എന്നാല്‍ ഈ വര്‍ഷം ഇത് 183,741-ായി വര്‍ദ്ധിച്ചു.
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷങ്ങളില്‍ യഥാക്രമം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവര്‍
•2015-ല്‍ 1,31,489 പേര്‍
•2016-ല്‍ 1,41,603 പേര്‍
•2017-ല്‍ 1,33,049 പേര്‍
•2018-ല്‍ 1,34,561 പേര്‍
•2019-ല്‍ 1,44,017 പേര്‍
2020-ല്‍ 85,256 പേര്‍
•2021-ല്‍ 1,63,370 പേര്‍
കൂടാതെ ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ 1,83,741 ഇന്ത്യന്‍ പൗരന്‍മാര്‍ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്. 2011 മുതല്‍ ആകെ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം 16,21,561-ാണ്. ബംഗ്ളാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച വിദേശ പൗരന്‍മാരുടെ വിവരവും കേന്ദ്രമന്ത്രി ലോക്‌സഭയില്‍ അവതരിപ്പിച്ചു. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ നിന്നൊഴികെ ഇന്ത്യന്‍ പൗരത്യം സ്വീകരിച്ച വിദേശ പൗരന്‍മാരുടെ എണ്ണം 2015-ല്‍ 93-ഉം 2016-ല്‍ 153-ഉം 2017-ല്‍ 17-5ഉം 2018,2019,2020,2021 മുതല്‍ 2022 വരെ യഥാക്രമം 129, 113, 27, 42,60 എന്നിങ്ങനെയാണ്