Type Here to Get Search Results !

രാജ്യത്ത് ഇനി ഒറ്റചാർജർ ; കർമസമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ



ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് രാജ്യത്ത് ഒരേതരം ചാർജർ പരിഗണനയിൽ. രാജ്യസഭയിലാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ഒരു രാജ്യം ഒരു ചാർജർ നടപ്പാക്കുന്നത് പരിശോധിക്കാൻ കർമസമിതി രൂപീകരിച്ചു. കേന്ദ്ര പൊതുവിതരണ സഹമന്ത്രി അശ്വനി കുമാർ ചൗബേ ഇതുസംബന്ധിച്ച് ബിനോയ് വിശ്വത്തെ രേഖാമൂലം അറിയിച്ചു. ഇലക്ട്രോണിക്സ്, പരിസ്ഥിതി, വാണിജ്യ മന്ത്രാലയങ്ങളിലെയും വാണിജ്യസംഘടനകളുടെയും സാങ്കേതികവിദ്യാസ്ഥാപനങ്ങളിലെയും പ്രതിനിധികൾ സമിതിയിലുണ്ട്.


മൊബൈൽ ഫോൺ ഉൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് യുഎസ്ബി ടൈപ്പ് സി ചാർജർ യൂറോപ്യൻ യൂണിയൻ നിർബന്ധമാക്കിയിട്ടുണ്ട്. 2024 അവസാനത്തോടെ ഐഫോൺ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകൾ പൂർണ്ണമായും യുഎസ്ബി ടൈപ്പ് സി ചാർജിംഗ് പോർട്ടുകളിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ അടുത്ത വർഷം ഇറങ്ങുന്ന ഐഫോണുകളിൽ സിടൈപ്പ് ചാർജിങ് പോർട്ടൽ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad