Type Here to Get Search Results !

കോവിഡ്: ചൈന ഉൾപ്പെടെ 5 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധം



ന്യൂഡൽഹി:കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ചൈന ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്കാണ് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. ചൈന, തായ്‌ലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പരിശോധന നിർബന്ധമാക്കിയത്.


രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റീനിൽ പ്രവേശിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുക് മാണ്ഡവ്യ അറിയിച്ചു. ഈ രാജ്യങ്ങളിൽനിന്നു വരുന്ന യാത്രക്കാർ എയർ സുവിധ റജിസ്ട്രേഷൻ വീണ്ടും നിർബന്ധമാക്കി. നിലവിൽ രാജ്യാന്തര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.


ഇന്ത്യയിലേക്ക് എത്തുന്ന രാജ്യാന്തര വിമാന യാത്രക്കാർക്കിടയിൽ ഇടവിട്ടു ചിലരെ പരിശോധിക്കാനുള്ള മാർഗരേഖ വ്യോമയാന മന്ത്രാലയം നൽകിയിരുന്നു. ഇതുപ്രകാരം, ഓരോ വിമാനത്തിലും എത്തുന്നവരിലെ 2% പേർക്ക് ഇന്നു രാവിലെ മുതൽ ആർടിപിസിആർ പരിശോധന ആരംഭിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad