തിരുവനന്തപുരം: കേരളത്തില്‍ നാളെ മുതല്‍ 5ജി സേവനം ആരംഭിക്കുന്നു. കൊച്ചി നഗരത്തില്‍ റിലയന്‍സ് ജിയോ ആണ് 5ജി തുടക്കംകുറിക്കുന്നത്. നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ആദ്യത്തെ 5ജി സേവനം ഉദ്ഘാടനം ചെയ്യും.
തിരഞ്ഞെടുത്ത മേഖലകളില്‍ മാത്രമാകും ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകുക. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5ജി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് റിലയന്‍സ് പ്രഖ്യാപിച്ചിരുന്നു.