Type Here to Get Search Results !

കൊച്ചി വിമാനത്താവളത്തിൽ 40 ലക്ഷം രൂപയുടെ സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി



കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 40 ലക്ഷം രൂപയുടെ സ്വർണ്ണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വിമാനത്തിന്റെ ശുചികരണ മുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സ്വർണം കണ്ടെത്തിയത്. കസ്റ്റംസിന്റെ പരിശോധനയിൽ 815 ഗ്രാം സ്വർണം കണ്ടെത്തിയത്.


ദുബൈയിൽ നിന്നും നെടുമ്പാശേരിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ ശുചീകരണ മുറിയിലായിരുന്നു സ്വർണ്ണം. പരിശോധനയിൽ പിടിക്കപ്പെടുമോയെന്ന ആശങ്കയിൽ സ്വർണവുമായി എത്തിയ യാത്രക്കാരൻ ഉപേക്ഷിച്ചതാകാമെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ക്രിസ്തുമസ് ദിനത്തില്‍ കൊച്ചി വിമാനത്താവളത്തിലെ രണ്ടാമത്തെ സ്വർണ്ണവേട്ടയാണിത്.

Top Post Ad

Below Post Ad