ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ശൈത്യ തരംഗം ഈ ആഴ്ച തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.മൂടൽ മഞ്ഞ് വർധിച്ച സാഹചര്യത്തിൽ അതിർത്തികളിൽ സേന സുരക്ഷ ശക്തമാക്കി. ജമ്മു കശ്മീരിൽ ഇന്നലെ ആയുധ വേട്ടയ്ക്ക് പിന്നാലെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ ആയതിനാൽ അതിർത്തികൾ വഴിയുള്ള നുഴഞ്ഞ് കയറ്റവും കള്ളക്കടത്തും തടയുകയാണ് ആണ് സൈന്യത്തിന്റെ ലക്ഷ്യം.അതേസമയം, കുറഞ്ഞ കാഴ്ച പരിധി ഗതാഗത രംഗത്തെ പ്രതികൂലമായി ബാധിക്കുന്നത് തുടരുകയാണ്. പഞ്ചാബിലെ പടിഞ്ഞാറൻ ജില്ലകളിൽ കാഴ്ച പരിധി 5 മീറ്ററിൽ താഴെ എത്തിയ സാഹചര്യത്തിൽ റോഡ് അപകടങ്ങൾ തടയാൻ പൊലീസും ജാഗ്രത പുലർത്തുന്നുണ്ട്.
തണുത്ത് വിറച്ച് ഉത്തരേന്ത്യ; ശൈത്യ തരംഗം ഈ ആഴ്ച തുടരും
December 25, 2022
0
Tags