Type Here to Get Search Results !

ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തി ;ചരിത്രം കുറിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ



ഖത്തർ : ‘താൻ റെക്കോർഡുകളെ പിന്തുടരുന്നില്ല, പകരം റെക്കോർഡുകൾ തന്നെ പിന്തുടരുന്നു’ എന്ന ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പ്രസ്താവന ഇപ്പോൾ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. ഇതാ പുതിയൊരു റെക്കോർഡ് കൂടി റോണോയ്യ്ക്ക് .

ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ക്രിസ്റ്റിയാനോ ഈ നാഴികക്കല്ല് പിന്നിട്ടത്. ലോകത്ത് മറ്റൊരാൾക്കും ഇത്രയധികം പേരെ സോഷ്യൽ മീഡിയയിൽ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് CR 7 എന്ന ബ്രാൻഡിന്റെ മഹത്വം വിളിച്ചോതുന്നതാണ്. 375 ദശലക്ഷം ഫോളോവേഴ്‌സുള്ള ലയണൽ മെസ്സിയാണ് പട്ടികയിലെ രണ്ടാമത്തെ സെലിബ്രിറ്റി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad