Type Here to Get Search Results !

ആറ്റുനോറ്റിരുന്ന് ലോകകപ്പ് ലൈവ് സ്ട്രീം കാണാനിരുന്നതാണ്, ഇങ്ങനെയുമുണ്ടോ 'ബഫറിങ്' ; ജിയോ സിനിമക്കെതിരെ വിമര്‍ശനം




ഡല്‍ഹി: ഖത്തര്‍ ലോകകപ്പ് തത്സമയം സ്ട്രീ ചെയ്യുന്നത് സൗജന്യമായി കാണാന്‍ കാത്തിരുന്ന കളി ആരാധകരെ വെറുപ്പിച്ച് ജിയോ സിനിമ. ഉദ്ഘാടനമത്സരം തന്നെ കുളമാക്കിയായിരുന്നു ജിയോയുടെ സ്ട്രീമിംഗ്. ബഫറിങ് കാരണം കളി പൂര്‍ണമായി ആസ്വദിക്കാന്‍ പോലും കളിപ്രേമികള്‍ക്ക് സാധിച്ചില്ല. ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങുകൾ ജിയോ സിനിമ ആപ്പിൽ പ്രക്ഷേപണം ആരംഭിച്ചപ്പോൾ തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. ഇതിന് ജിയോ ക്ഷമ പറഞ്ഞ് ആപ്പ് അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടുവെങ്കിലും ആപ് അപ്ഡേറ്റ് ചെയ്തിട്ടും ഫലമുണ്ടായില്ല.ആദ്യം മൊബൈലിന്‍റെയോ ഇന്‍റര്‍നെറ്റിന്‍റെയോ പ്രശ്നമാണെന്ന് കരുതി പലരും സോഷ്യല്‍മീഡിയയില്‍ സംശയമുയര്‍ത്തിയെങ്കിലും പിന്നീടാണ് ജിയോ തന്നെയാണ് 'പണി' കൊടുത്തതെന്ന് മനസിലായത്. കളി കാണുന്നത് തടസപ്പെട്ടപ്പോള്‍ മുകേഷ് അംബാനിക്കെതിരെയും തിരിഞ്ഞു. ജിയോ സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കയറി പ്രശ്നം ഉയര്‍ത്തിയെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. സ്വസ്ഥമായിരുന്നു ലാപ് ടോപ്പിലൂടെയും മൊബൈലിലൂടെയുമെല്ലാം ഖത്തര്‍-ഇക്വഡോര്‍ മത്സരം കാണാന്‍ കാത്തിരുന്നവരെയാണ് ജിയോ നിരാശരാക്കിയത്പെ


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad