Type Here to Get Search Results !

സംസ്ഥാനത്തര വ്യാപാര സ്ഥാപനങ്ങളിൽ ക്യാമറ നിർബന്ധമാക്കുന്നു



സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിരീക്ഷണ ക്യാമറ നിർബന്ധമാക്കാൻ സർക്കാർ നിയമ ഭേദഗതിക്കൊരുങ്ങുന്നുപഞ്ചായത്ത്, മുനിസിപ്പൽ, പോലീസ് നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോലീസിലെയും മോട്ടോർ വാഹന വകുപ്പുകളിലെയും നാറ്റ്പാക്കിലെയും ഉന്നത ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.


പോലീസ്, മോട്ടോർ വാഹന വകുപ്പുകളുടെ എല്ലാ നിരീക്ഷണ ക്യാമറകളും പ്രവർത്തനക്ഷമമാക്കാൻ ഉടൻ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. കേടായവ നന്നാക്കും. പഴയ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പ്രവർത്തനക്ഷമമല്ലാത്ത ക്യാമറകൾ മാറ്റി ആധുനികക്യാമറകൾ സ്ഥാപിക്കും. അതിവേഗം, ട്രാഫിക്‌ നിയമ ലംഘനങ്ങൾ എന്നിവ നിരീക്ഷിക്കുന്ന പോലീസ് ക്യാമറകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് യോഗം ചേർന്നത്.

നിശ്ചിത എണ്ണത്തിന് മുകളിൽ ഉപഭോക്താക്കൾ എത്തുന്ന എല്ലാ സ്ഥാപനങ്ങളും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം. വ്യാപാരസ്ഥാപനങ്ങൾ ചുരുങ്ങിയത് ഒരുമാസം സംഭരണശേഷിയുള്ള സെർവർ സ്ഥാപിക്കണം. പ്രധാന റോഡുകൾ നിർമിക്കുമ്പോൾ ആസൂത്രണഘട്ടത്തിൽത്തന്നെ ക്യാമറ സ്ഥാപിക്കാനുള്ള പദ്ധതി ഉറപ്പാക്കും.


പ്രാദേശിക വികസന ഫണ്ടുകൾ, തദ്ദേശ സ്വയംഭരണവകുപ്പ് ഫണ്ട് എന്നിവ ഉപയോഗിച്ച് ക്യാമറകൾ സ്ഥാപിക്കുന്നത് പരിഗണിക്കും.


വീടുകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിക്കുന്ന നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ ആവശ്യം വന്നാൽ പോലീസിന് നൽകാനുള്ള സന്നദ്ധത വളർത്താൻ ബോധവത്‌കരണം നടത്താനും തീരുമാനിച്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad