Type Here to Get Search Results !

രാജ്യത്ത് ഡിജിറ്റൽ രൂപ ഉടൻ.വിശദാംശങ്ങൾ പുറത്തുവിട്ട് റിസർവ് ബാങ്ക്

രാജ്യത്ത് പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റൽ രൂപ അല്ലെങ്കിൽ ഇ-രൂപ വൈകാതെ അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക്. ഇതുമായി ബന്ധപ്പെട്ട കൺസപ്റ്റ് നോട്ട് ആർബിഐ പുറത്തുവിട്ടു. ഡിജിറ്റൽ കറൻസിയെക്കുറിച്ചും ഇ–രൂപയുടെ ഉപയോഗങ്ങളും നേട്ടങ്ങളെക്കുറിച്ചും ആർബിഐ പുറത്തുവിട്ട കുറിപ്പിൽ പറയുന്നുണ്ട്.



ഉപയോഗിക്കുന്ന രീതി, സങ്കേതിക വിദ്യ, പ്രവർത്തനം, ഡിജിറ്റൽ രൂപയുടെ ഡിസൈൻ എന്നിവയെക്കുറിച്ച് കൺസപ്റ്റ് നോട്ടിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ബാങ്ക് ഇടപാടുകളെ ഇ–രൂപ എങ്ങനെ ബാധിക്കുന്നു തുടങ്ങിയ കാര്യങ്ങളും ആർബിഐ പുറത്തിറക്കിയ കൺസപ്റ്റ് നോട്ടിൽ വ്യക്തമാക്കുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad