Type Here to Get Search Results !

തുടക്കം പൊളിച്ചു; 'റോഷാക്കി'ന്റെ ഫസ്റ്റ് ‍‍ഡേ കളക്ഷൻ ആ​ഗോള തലത്തിൽ നേടിയത് അഞ്ച് കോടിക്കും മുകളില്‍

 തുടക്കം മുതൽ ആവേശം നിറച്ചും റിലീസിന് ശേഷവം പ്രതീക്ഷകൾക്ക് ഒട്ടും കോട്ടം തട്ടാതെയും ആദ്യ ദിനം വിജയം നേടുകയാണ് 'റോഷാക്ക്'. ഫസ്റ്റ് ‍ഡേ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ചിത്രം ആ​ഗോള തലത്തിൽ നേടിയത് അഞ്ച് കോടിക്കും മുകളിലാണ്. ഫ്രൈ‍ഡേ മാറ്റിനിയാണ് റോഷാക്കിന്റെ ആദ്യ ദിന ആ​ഗോള കളക്ഷൻ ട്വീറ്റ് ചെയ്തത്.



മൂന്ന് മുതൽ നാല് കോടി വരെയാണ് കേരളത്തിൽ നിന്ന് ലഭിച്ചത് എന്നാണ് റിപ്പോർട്ട്. പ്രൊമോഷനുകൾ ഉൾപ്പെടെ 20 കോടി ബജറ്റിലാണ് റോർഷാക്ക് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ 250 സ്‌ക്രീനുകളിൽ 815 ഷോകളോടെയാണ് ചിത്രം റിലീസ് ചെയ്തത്. റോർഷാക്ക് ഹിറ്റ് എന്ന നിലയിലേക്ക് എത്താൻ 30 കോടിയാണ് നേടേണ്ടത്. മികച്ച പ്രതികരണം ലഭിക്കുന്ന സ്ഥിതിക്ക് അടുത്ത ദിവസം മുതൽ ബോക്സ് ഓഫീസിൽ ചിത്രമ ഇടം നേടാൻ സാധ്യതയുണ്ട് എന്നും നിരൂപകർ അഭിപ്രായപ്പെടുന്നു.അമേരിക്കൻ പൗരത്വമുള്ള ദുബായിൽ ബിസിനസ് ചെയ്യുന്ന ലൂക്ക് ആന്റണി ആയാണ് മമ്മൂട്ടി എത്തുന്നത്. സെക്കളോജിക്കൽ മിസ്റ്ററി ത്രില്ലർ എന്ന നിലയിലാണ് റോഷാക്ക് സഞ്ചരിക്കുന്നത്. കെട്ട്യോളാണെന്റെ മാലാഖ'യ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിര്‍മ്മാണം മമ്മൂട്ടി കമ്പനിയാണ് നിർവഹിക്കുന്നത്. ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad