Type Here to Get Search Results !

കേരള പോലീസും ഉണരുന്നു. നിയമലംഘകരെ പൂട്ടാൻ വാട്സ്ആപ്പ് സംവിധാനം

തിരുവനന്തപുരം: നിയമലംഘകര്‍ക്ക് തടയിടാന്‍ പുതിയ സംവിധാനം അവതരിപ്പിച്ച്‌ കേരള പോലീസ്. നിരത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള പോലീസിന്റെ 'ശുഭയാത്ര' വാട്‌സാപ്പ് നമ്ബറിലേക്ക് സന്ദേശമയക്കാം.



നിയമം ലംഘിക്കുന്നുവെന്ന് വ്യക്തമാകുന്ന ഫോട്ടോയും വീഡിയോയും സഹിതം മെസേജ് അയക്കാവുന്നതാണെന്ന് കേരളാ പോലീസ് അറിയിച്ചു. വിലപ്പെട്ട ഒരു മെസേജ് അപകടങ്ങള്‍ ഒഴിവാക്കിയേക്കാമെന്നും നിരവധി ജീവനുകള്‍ സംരക്ഷിക്കാന്‍ സഹായിച്ചേക്കാമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പോലീസ് വ്യക്തമാക്കി.


9747001099 എന്ന വാട്‌സാപ്പ് നമ്ബറിലേക്കാണ് മെസേജ് ചെയ്യേണ്ടത്. സന്ദേശത്തിന്മേല്‍ സ്വീകരിച്ച നടപടി ഏഴ് ദിവസത്തിനകം സന്ദേശമയച്ചയാളെ അറിയിക്കുന്നതാണെന്നും പോലീസ് പറയുന്നു. കേരളത്തിലെ ആകെ വാഹനങ്ങളുടെ അഞ്ചിലൊന്ന് വാഹനങ്ങളെയും നിയമലംഘനം നടത്തിയെന്ന് കണ്ടെത്തി പോലീസ് പിടികൂടിയിട്ടുണ്ട്. രേഖപ്പെടുത്താതെ പോകുന്ന നിയമലംഘനങ്ങളും നിരത്തുകളില്‍ നടക്കുന്നു. അത്തരം അശ്രദ്ധരായ ഡ്രൈവര്‍മാരെ കൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും കേരളാ പോലീസ് അറിയിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad