Type Here to Get Search Results !

കാസര്‍കോട് തെരുവുനായകളെ നേരിടാൻ തോക്കുമായി ഇറങ്ങിയ ആൾക്കെതിരെ പൊലീസ് കേസെടുത്തു

കാസർഗോഡ്: ബേക്കലിൽ തെരുവ് നായ്ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി രംഗത്തെത്തിയ

ടൈഗർ സെമീറിനെതിരെ പൊലീസ് കേസെടുത്തു. ഐ പി സി 153 വകുപ്പ് പ്രകാരമാണ് ബേക്കൽ പൊലീസ് കേസെടുത്തത്.



തെരുവുനായകളുടെ ശല്യം രൂക്ഷമായപ്പോൾ തോക്കെടുത്ത് സോഷ്യൽ മീഡിയയിൽ താരമായ ബേക്കൽ ഇല്യാസ് നഗറിലെ സമീർ എന്ന ടൈഗർ സെമിറിനെതിരെ ലഹളയുണ്ടാക്കാൻ ഇടയാകുന്ന വിധത്തിൽ നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് ബേക്കൽ പൊലീസ് കേസെടുത്തത്.


സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ വീഡിയോ ചിത്രികരിക്കുകയും പ്രചരിപ്പിച്ചുവെന്നും ആരോപിച്ചാണ് കേസെടുത്തത്. ഐ പി സി 153 വകുപ്പ് പ്രകാരമാണ് പൊലീസ് നേരിട്ട് കേസെടുത്തത്. വിദ്യാർത്ഥികളെ തെരുവ് പട്ടികൾ ആക്രമിക്കുന്നത് മൂലമാണ് ലൈസൻസ് ആവശ്യമില്ലാത്ത എയർഗൺ എടുത്തതെന്ന് സെമീർ പറഞ്ഞു.


മകൾ പരാതി പറഞ്ഞതോടെയാണ് 13 കുട്ടികൾക്കൊപ്പം തോക്കുവായി സെമീർ നടന്നു നീങ്ങിയത്. കുട്ടികൾക്ക്സുരക്ഷയൊരുക്കി തോക്കുമായി നടന്ന് പോകുന്ന സെമീറിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് പൊലിസ് കേസ് രജിസ്റ്ററ്റർ ചെയ്തിരിക്കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad