Type Here to Get Search Results !

അപകടത്തിൽപെട്ടവരെ രക്ഷിച്ചാൽ കിട്ടും 5,000 രൂപ

കോഴിക്കോട്: മരണം സംഭവിക്കാമായിരുന്ന അപകടങ്ങളിൽപ്പെട്ടവരെ അപകടം നടന്ന് ആദ്യ ഒരു മണിക്കൂറിൽ അടുത്ത ആശുപത്രിയിൽ എത്തിക്കുന്നവർക്ക് 5,000 രൂപയുടെ 'ഗുഡ് സമരിത്തൻ ക്യാഷ് അവാർഡ്' നൽകാൻ പദ്ധതി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾ പ്രകാരം സഹായിച്ചവരുടെ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പൊലീസ് മേധാവി എന്നിവർ കമ്മിറ്റിക്ക് ശുപാർശ ചെയ്യണം.



ഇത് ജില്ലാ കളക്ടർ ചെയർമാനും ജില്ലാ പൊലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവർ അംഗങ്ങളായ ജില്ലാതല ഗുഡ് സമരിത്തൻ അപ്രൈസൽ കമ്മിറ്റി അംഗീകരിച്ച് സംസ്ഥാനതലത്തിലേക്ക് നൽകുകയും 5,000 രൂപ ക്യാഷ് അവാർഡ് ഓൺലൈനായി അക്കൗണ്ടിലേക്ക് നൽകുകയും ചെയ്യുന്നതാണ് പദ്ധതി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad