Type Here to Get Search Results !

5G സർവീസ് രാജ്യത്ത് ഒക്ടോബർ മുതൽ; ആദ്യമെത്തുന്നത് ഈ 13 നഗരങ്ങളിൽ



രാജ്യത്ത് 5ജി സേവനങ്ങൾ ഒക്ടോബർ 12 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. സേവനങ്ങൾക്ക് അമിത വിലയുണ്ടാകില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഇൻസ്റ്റാളിങ് അവസാനഘട്ടത്തിലാണ് അതിന് ശേഷമാകുന്നു 5 സേവനത്തിന് ടെലികോം പ്രവർത്തനം ആരംഭിക്കുക.


"വേഗത്തിൽ 5ജി സേവനമെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ. ടെലികോം കമ്പനി അവരുടെ ഭാഗത്ത് നിന്നുള്ള ജോലികൾ വേഗത്തിൽ പൂർത്തികരിക്കാൻ ശ്രമിക്കുകയാണ്. ഒക്ടോബർ 12 ഓടെ 5ജി സേവനം ആരംഭിക്കാമെന്നാണ് വിശ്വസിക്കുന്നത്. പിന്നീട് പടിപടിയായി നഗരങ്ങളിൽ നിന്നും ടൗണുകളിലേക്ക് സർവീസെത്തിക്കും" കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.


3ജി, 4ജി പോലെ ടെലികോം കമ്പനികൾ അവരുടെ സർവീസ് താരിഫുകൾ അറിയിക്കുന്നതാണ്. നിലവിൽ ചിലവാക്കുന്നതിനെക്കാൾ 5ജിക്കായി ഉപഭോക്താക്കൾ ചിലവാക്കേണ്ടി വരുമെന്നാണ് ടെലികോം മേഖലയിലെ വിദഗ്ധർ അറിയിക്കുന്നത്. അതേസമയം അമിത വില ചുമത്തില്ലയെന്ന് കേന്ദ്ര ഐടി മന്ത്രി ഉറപ്പും നൽകുന്നു.


റിലയൻസ്, ജിയോ, വോഡഫോൺ ഐഡിയ എന്നീ കമ്പനികളാണ് 5ജി സേവനങ്ങൾ രാജ്യത്ത് വിതരണം ചെയ്യുന്നത്. ഘട്ടംഘട്ടങ്ങളിലായി രാജ്യത്തെ വിവിധ നഗരങ്ങളിൽ 5ജി സേവമെത്തിക്കുന്നത്. ആദ്യ ഘട്ടത്തിൽ 13 നഗരങ്ങളിലാണ് 5ജി സർവീസ് ഏർപ്പെടുത്തുന്നത്. ആ നഗരങ്ങൾ ഇവയാണ്. അഹമ്മദബാദ്, ബെംഗളൂരു, ചണ്ഡിഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാമ്നഗർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, പൂണെ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad