Type Here to Get Search Results !

സഹാറ മരുഭൂമി


ഏത് വശത്തുകൂടി തിരിഞ്ഞാലും മണൽ. അതിതീവ്രമായി പ്രകാശിച്ചു നിൽക്കുന്ന സൂര്യൻ. എവിടെ നോക്കിയാലും ആരെയും കാണാൻ കഴിയാത്ത വിജനത.
ഇങ്ങനെയുള്ള കുറേ കാര്യങ്ങളാണ് സഹാറാ മരുഭൂമി എന്ന് കേൾക്കുമ്പോൾ പെട്ടെന്ന് നമുക്ക് ഓർമ്മ വരുന്നത്. എന്നാൽ ഇതിനൊക്കെ പുറമേ സഹാറാ മരുഭൂമിയിൽ നമ്മൾ അധികം കേട്ടിട്ടില്ലാത്ത വേറെയും ഒരുപാട് കാര്യങ്ങളുണ്ട്. സഹാറ മരുഭൂമിയിൽ മറിഞ്ഞുകിടക്കുന്ന രഹസ്യങ്ങൾ എന്തൊക്കെ എന്ന് നമുക്ക് നോക്കാം

ലോകത്തിലുള്ള ഏറ്റവും വലിയ മരുഭൂമി ഏതാണെന്ന് ചോദിച്ചാൽ ഭൂരിഭാഗംപേരും സഹാറാ മരുഭൂമി എന്നായിരിക്കും ഉത്തരം നൽകുന്നത്. എന്നാൽ ശരിക്കും സഹാറാ മൂന്നാമത്തെ വലിയ മരുഭൂമിയാണ്. അന്റാർട്ടിക്കയും ആർട്ടിക്കയുമാണ് ഒന്നും രണ്ടും സ്ഥാനം. ധ്രുവങ്ങളിൽ ഉള്ള ഈ രണ്ടു പ്രദേശങ്ങളും തണുത്ത മരുഭൂമി കളാണ്.എന്നാൽ സഹാറ തീവ്രമായ ചൂടുള്ള മരുഭൂമിയും. നോർത്ത് ആഫ്രിക്കയിലാണ് സഹാറ സ്ഥിതിചെയ്യുന്നത്. 92 ലക്ഷം സ്ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള സഹാറക്ക് നമ്മുടെ ഇന്ത്യയുടെ മൂന്നു മടങ്ങു വലിപ്പമുണ്ട്. മരുഭൂമി എന്ന അർത്ഥമുള്ള സഹ്റ എന്ന അറബി വാക്കിൽ നിന്നാണ് സഹാറ എന്ന പേര് വന്നത്. അതുകൊണ്ട് യഥാർത്ഥത്തിൽ സഹാറാ മരുഭൂമി എന്ന് പറയേണ്ട കാര്യമില്ല. സഹാറ എന്ന് മാത്രം പറഞ്ഞാൽ മതി. എന്തായാലും സഹാറ വളരെ വലിയൊരു മരുഭൂമിയാണ്. ഒരു വശത്തു നിന്നും മറുവശത്തേക്ക് പോകാൻ 4800 കിലോമീറ്റർ ദൂരമുണ്ട്. കന്യാകുമാരിയിൽ നിന്നും ജമ്മു കാശ്മീർ വരെ പോകാൻ പോലും അത്രയും ദൂരം ഇല്ല എന്ന് ഓർക്കണം.

കാലങ്ങൾ കഴിയുന്നതിന് അനുസരിച്ച് സഹാറയുടെ വലിപ്പവും മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 100 വർഷങ്ങൾക്കിടയിൽ സഹാറ 10 ശതമാനത്തിൽ കൂടുതൽ വലിപ്പം വച്ചു.അതിന്റെ ഒരു പ്രധാന കാരണം മനുഷ്യർ തന്നെയാണ്. പിന്നെ കാലാവസ്ഥയിൽ വന്ന വ്യതിയാനങ്ങൾ. സഹാറയിലെ പലതരത്തിലുള്ള ധാരാളം ജീവജാലങ്ങളുണ്ട്. ഒപ്പം മനുഷ്യരും. 25 ലക്ഷം പേര് സഹാറയിൽ ജീവിക്കുന്നുണ്ട്. നദികളുടെയും കുഞ്ഞു കായലുകളുടെയും ഒക്കെ കരയിലാണ് അവർ ജീവിക്കുന്നത്.പിന്നെ ഓരോരോ ദേശങ്ങളിൽ ചുറ്റിനടന്ന് നാടോടികളായി ജീവിക്കുന്നവരും ഒരുപാട് പേരുണ്ട്.
സഹാറാ മരുഭൂമി എന്ന് പറയുമ്പോൾ ആദ്യം വരുന്ന ദൃശ്യം എന്നത് മണൽ കൂനകൾ ആണ്. ശരാശരി 200 മീറ്റർ മുതൽ 300 മീറ്റർ വരെ ഉയരം ഇവിടുത്തെ മണൽക്കൂനകൾക്കുണ്ട്. മുഴുവൻ മണൽ നിറഞ്ഞ സ്ഥലം ആയിട്ടാണ് പൊതുവേ എല്ലാവരും സഹാറ മരുഭൂമിയെ സങ്കൽപ്പിക്കുന്നത്. അത് ശരിയാണ് സഹാറയിൽ വളരെ വലിയ തോതിൽ മണൽ ഉണ്ട്. എന്നാലും സഹാറയുടെ വെറും 30 ശതമാനം മാത്രമാണ് മണൽ നിറഞ്ഞ കിടക്കുന്നത്. ബാക്കി 70 ശതമാനവും മലനിരകളും തട്ടുകളും താഴ്വരകളും പീഠഭൂമികളും ഒക്കെയാണ്. അത് മാത്രമല്ല സഹാറ മരുഭൂമിയിൽ ധാരാളം അഗ്നിപർവതങ്ങളും ഉണ്ട്. അതിൽ ഏറ്റവും വലുതാണ് മൗത്ത് കോസ്റ്റിങ് ഏകദേശം 3500 മീറ്ററോളം ഉയരമുണ്ട്. തൽക്കാലം ഇത് ഇൻ ആക്ടിവ് ആയ അഗ്നിപർവതം ആണ്.അതായത് വിസ്ഫോടനം സംഭവിക്കാത്ത അഗ്നിപർവ്വതം. ഭൂമിയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില 57 ഡിഗ്രി സെൽഷ്യസ് ആണ് .പക്ഷേ അത് സഹാറ മരുഭൂമിയിൽ അല്ല. മറിച്ച് കാലിഫോർണിയയിലെ ഡെത് വാലി എന്ന മരുഭൂമിയിലാണ് രേഖപ്പെടുത്തിയത് .സഹാറയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 47 ഡിഗ്രി സെൽഷ്യസാണ്. അതിനേക്കാൾ ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുള്ളതായിട്ട് പലരും അവകാശപ്പെട്ടിട്ടുണ്ട്. പക്ഷേ നിർഭാഗ്യവശാൽ അതിലൊന്നും തെളിവുകളില്ല. എന്തായാലും പകൽ മാത്രമാണ് ഇത്രയും ചൂടുള്ളത്. രാത്രിസമയങ്ങളിൽ രൂക്ഷമായ തണുപ്പാണ്. -4 ഡിഗ്രി മുതൽ മൈനസ് എട്ട് ഡിഗ്രി സെൽഷ്യസ് വരെയാണ് സഹാറയിലെ രാത്രിസമയത്തുള്ള താപനില.
അൻറാർട്ടിക്കയിൽ മാത്രമല്ല സഹാറയിലും മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ ആകുമോ .പക്ഷേ സത്യമാണ് പലതവണ സഹാറായിൽ മഞ്ഞു വീഴ്ച ഉണ്ടായിട്ടുണ്ട്. പക്ഷേ അത് എപ്പോഴും ഉണ്ടായിരിക്കില്ല. കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ വെറും നാല് തവണയാണ് സഹാറയിൽ മഞ്ഞുവീഴ്ച ഉണ്ടായത്. അവസാനമായിട്ട് സംഭവിച്ചത് ഈ വർഷം ജനുവരിയിലാണ്. നോർത്ത് പോളിൽ നിന്നും വരുന്ന തണുത്ത കാറ്റ് കാരണമാണ് ഇത് സംഭവിക്കുന്നത്. മണിക്കൂറുകൾ മുതൽ ഏതാനും ചില ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ മഞ്‌ മുഴുവൻ അലിഞ്ഞു പോവുകയും ചെയ്യുന്നു.

പ്രതിവർഷം ശരാശരി 10 സെൻറീമീറ്റർ അളവിലും കുറച്ചു മാത്രമേ ഇവിടെ മഴ ലഭിക്കുകയുള്ളു. മഴ ഇല്ലെങ്കിലും ഇവിടെ കുറച്ച് ജലസ്രോതസ്സുകൾ ഉണ്ട് .ഇരുപതിൽ കൂടുതൽ കുഞ്ഞു കായലുകൾ ഇവിടെയുണ്ട്.അതിൽ ഭൂരിഭാഗവും ഉപയോഗശൂന്യമാണ്. കാരണം അവയിൽ ശുദ്ധജലത്തിന് പകരം ഉപ്പ് ജലം ആണുള്ളത്. ശുദ്ധജലമുള്ള ആകെ ഒരേയൊരു കായൽ മാത്രമേയുള്ളൂ ചാക്ക് ലൈക് എന്നാണ് അത് അറിയപ്പെടുന്നത്. ഏകദേശം ആറായിരം വർഷങ്ങൾക്ക് മുൻപ് ഭൂമിയിലെ തന്നെ ഏറ്റവും വലിയ കായൽ ആയിരുന്നു ഇത്. ഇന്ന് ഇതിന്റെ വിസ്‌തൃതി വെറും 350 സ്ക്വയർ കിലോമീറ്റർ മാത്രമാണ്. ഇതിനു പുറമേ രണ്ട് നദികളും ഉണ്ട് നൈൽ and നൈകർ. ചാഡ് കായലിനെയും നൈൽ നദിയേയും ആശ്രയിച്ചാണ് സഹാറ യിൽ ഉള്ള ഭൂരിഭാഗം ജീവജാലങ്ങളും ജീവിക്കുന്നത്. പലയിനം ജീവജാലങ്ങളും സഹാറ മരുഭൂമിയിൽ ഉണ്ട്.ഫെനക് കുറുനരികൾ ഒട്ടകങ്ങൾ. ഘോര വിഷമുള്ള തേളുകൾ, ഒട്ടകപക്ഷികൾ, മാനുകൾ,പല്ലി വർഗ്ഗങ്ങൾ ,പക്ഷികൾ അങ്ങനെ ഒരുപാട് ജീവികൾ ഇവിടെ അതി ജീവിക്കുന്നുണ്ട്. കഠിനമായ അവസ്ഥകൾ ഉള്ള വറ്റി വരണ്ട സഹാറ മരുഭൂമി ഒരിക്കൽ മുഴുവൻ പച്ചനിറം ആയിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ.അതേ ഏകദേശം ആറായിരം വർഷങ്ങൾക്ക് മുൻപ് പലതരം ചെടികളും വൃക്ഷങ്ങളും നിറഞ്ഞ ഒരു പച്ച പ്രദേശമായിരുന്നു സഹാറാ. അതുപോലെ തന്നെ ധാരാളം ജലസ്രോതസ്സുകളും ഉണ്ടായിരുന്നു. ഏകദേശം 500 കിലോമീറ്റർ ദൂരം വരെ ഒഴുകിയിരുന്ന ഒരു വലിയ നദിയുടെ അടയാളങ്ങൾ സഹാറ യിൽ നിന്നും ലഭിച്ചിട്ടുണ്ട്. അതുമാത്രമല്ല ഇപ്പോഴുള്ള കുഞ്ഞു കായലുകൾ പണ്ട്‌ വളരെ വലിയ കായലുകൾ ആയിരുന്നു. അതും ശുദ്ധജലം നൽകിയിരുന്നവ. ശരിക്കും ജീവിക്കാൻ പറ്റിയ വളരെ നല്ലൊരു അവസ്ഥയായിരുന്നു പണ്ട് സഹാറയിൽ. അത്രയും നല്ലൊരു സ്ഥലം എങ്ങനെയാണ് ഇന്ന് കാണുന്ന അവസ്ഥയിൽ ആയി മാറിയത് .അതിനു കാരണം നമ്മുടെ ഭൂമി തന്നെയാണ്. ഭൂമി കറങ്ങുന്നതിനു അനുസരിച്ച് ഭൂമിയുടെ ചരിവ് പതിയെ പതിയെ മാറിക്കൊണ്ടിരിക്കുകയാണ്. 24. 5 ഡിഗ്രിയിൽ നിന്നും 23.4 ഡിഗ്രി വരെ എത്തി. അപ്പോൾ സഹാറയിൽ കൂടുതലായി സൂര്യതാപം ഏൽക്കാൻ തുടങ്ങുകയും ഒപ്പം കാലാവസ്ഥകൾ സഹാറക്ക് പ്രതികൂലമാകുകയും ചെയ്യാൻ തുടങ്ങി. അങ്ങനെയാണ് പച്ച നിറഞ്ഞ സഹാറ ഇന്നത്തെ രീതിയിൽ ആയി മാറിയത്.
ഇനിയും ഏകദേശം 15,000 വർഷങ്ങൾ കഴിയുമ്പോൾ സഹാറ വീണ്ടും പച്ചപ്പു നിറഞ്ഞ പ്രദേശമായി മാറും. കാരണം ഭൂമിയുടെ ചരിവ് 22 ഡിഗ്രിയിൽ ആകും. അത് കഴിഞ്ഞ് വീണ്ടും 20,000 വർഷങ്ങൾ കഴിയുമ്പോൾ ഭൂമിയുടെ ചരിവ് വീണ്ടും 23 ഡിഗ്രി ആവും. അന്ന് സഹാറ പിന്നെയും മരുഭൂമിയായി മാറും.ഈ ഒരു സൈക്കിൾ ഇങ്ങനെ തുടർന്നുകൊണ്ടേയിരിക്കും.
സഹാറ മരുഭൂമിയിൽ നിന്ന് ധാരാളം അസ്ഥികൂടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒരുതരം ഡൈനോസർന്റെ അസ്ഥികൂടം ഇവിടെനിന്നും മാത്രമാണ് കിട്ടിയത്. ഏകദേശം എട്ടു കോടി വർഷങ്ങളുടെ പഴക്കം ഉണ്ടായിരുന്നു അതിന്. ഒരു പ്രദേശത്ത് നിന്നും നൂറിൽ കൂടുതൽ വരുന്ന പലതരം തിമിംഗലങ്ങളുടെ അസ്ഥികൂടങ്ങളും കണ്ടെത്തിയിട്ടുണ്ട്. മരുഭൂമിയുടെ നടുവിൽ എങ്ങനെയാണ് തിമിംഗലങ്ങളുടെ അസ്ഥികൂടം വരിക. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് സഹാറയുടെ ഒരുഭാഗം കടലിൽ മുങ്ങി കിടന്നതായിരിക്കും അതിനു കാരണം എന്നാണ് കരുതപ്പെടുന്നത്. തിമിംഗലങ്ങൾക്ക് പുറമെ മറ്റ് കടൽ ജീവികളുടെയും ഒക്കെ ഫോസിൽ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.
സാറ്റലൈറ്റുകൾ വഴി നോക്കുമ്പോൾ സഹാറായിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന ഒരു ഘടനയാണ് ഒരു പീഡഭൂമി.ഐ ഓഫ് സഹാറ. സഹാറയുടെ കണ്ണ് ആയിട്ടാണ് ഈ പ്രദേശം പൊതുവേ അറിയപ്പെടുന്നത്. വൃത്താകൃതിയിലുള്ള ഈ ഘടനക്ക് 45 കിലോമീറ്റർ വ്യാസമുണ്ട്.ഒരു ഉൽക്ക വന്ന് പധിച്ചത് കാരണം ഉണ്ടായ ഒരു ഘടനയാണ് ഇത് എന്ന് കാണുമ്പോൾ നമുക്ക് തോന്നുകയുള്ളൂ. ആദ്യം ഗവേഷകർ ഒക്കെ അങ്ങനെ തന്നെയാണ് കരുതിയത് .എന്നാൽഅങ്ങനെ സംഭവിച്ചത് ആയിരുന്നെങ്കിൽ ചുറ്റുമുള്ള പർവ്വതങ്ങൾ ഒക്കെ തകരെണ്ടതാണ്.
ഒപ്പം പാറകൾ ഉരുകിയത്ൻറെ അടയാളങ്ങളും കാണേണ്ടതാണ്. പക്ഷേ അങ്ങനെ ഒന്നും തന്നെ ഇവിടെയില്ല.ശേഷം അഗ്നിപർവ്വത വിസ്ഫോടനം കാരണമാണ് ഇത് ഉണ്ടായതെന്ന് സംശയിച്ചു. എന്നാൽ അങ്ങനെ സംഭവിച്ചതിന്റെ യാതൊരു അടയാളവും ഇവിടെയില്ല.ഒരുപക്ഷേ പ്ലേറ്റുകളുടെ ചലനം കാരണമായിരിക്കും ഇത് ഉണ്ടായത് എന്ന സംശയമാണ് ഗവേഷകർക്ക്. എന്തായാലും തൽക്കാലം ഇതിൻറെ രഹസ്യം എന്താണെന്ന് നമുക്ക് കൃത്യമായിട്ട് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. കണ്ടുപിടിച്ചിട്ടില്ല എന്ന കാരണം കൊണ്ട് തന്നെ അന്യഗ്രഹ ജീവികളുടെ പേടകം വന്നിറങ്ങിയപ്പോൾ സംഭവിച്ചതാണെന്നും പണ്ട് ജീവിച്ചിരുന്ന അറ്റ്ലാന്റിക് സമൂഹം ചെയ്തതാണെന്നും ഒക്കെയുള്ള നിരവധി കോൺസ്

പ്രസി സിദ്ധാന്തങ്ങൾ പ്രചരിക്കുന്നുണ്ട്. യാതൊരു തെളിവും അടിസ്ഥാനവും ഇവക്ക് ഇല്ല.
ഇതിനുപുറമേ പണ്ട് കാലത്ത് ജീവിച്ചിരുന്ന മനുഷ്യർ നിർമ്മിച്ച ധാരാളം രൂപ കല്പനകളും സഹാറയിലെ ഉടനീളമുണ്ട് .വളരെ കൗതുകകരമായ രൂപകല്പനകളാണവ. ആഫ്രിക്കയുടെ മൂന്നിൽ ഒരു ഭാഗം സഹാറയാണ്. പതിനൊന്നു രാജ്യങ്ങളുണ്ട് സഹാറയിൽ. അഞ്ഞൂറിൽ കൂടുതൽ സസ്യജാലങ്ങളും ആയിരത്തിൽ കൂടുതൽ വൃക്ഷ വർഗ്ഗങ്ങളും 70 പരം മൃഗങ്ങളും സഹായിയിൽ ഉണ്ട്. അതിൽ ഭൂരിഭാഗവും ജലസ്രോതസ്സുകൾക്ക് സമീപമാണ് ജീവിക്കുന്നത് .



ഭൂമി വിചാരിച്ചാൽ ഒരു സ്ഥലത്തിനെ എത്ര മാത്രം മാറ്റി എടുക്കാൻ കഴിയും എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് സഹാറ. സഹാറയുടെ മണ്ണിനടിയിൽ ഇനിയും ധാരാളം വ്യത്യസ്ത ഇനം ജീവികളുടെ അസ്ഥികൂടങ്ങൾ ഉണ്ടായിരിക്കും. ഭാവിയിൽ അതെല്ലാം നമ്മൾ കണ്ടെത്തുക തന്നെ ചെയ്യും..
x

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad