Type Here to Get Search Results !

ലോകം കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലർ


1889 ഏപ്രിൽ 20ന് കസ്റ്റംസ് ലെ ആലോയ്‌സ് ഹിറ്റ്ലർ ക്ലാര യുടെയും മകനായി ഓസ്ട്രിയ ഹങ്കറി പ്രദേശമായ braunau aumin എന്ന പ്രദേശത്ത് അവരുടെ മക്കളിൽ നാലാമനായിരുന്നു അഡോൾഫ് ഹിറ്റ്ലർ.

ഒരു ടെക്നിക്കൽ സ്കൂളിലായിരുന്നു അഡോൾഫ് ഹിറ്റ്ലറിൻറെ പ്രാഥമിക വിദ്യാഭ്യാസം. ചെറുപ്പത്തിൽ ഹിറ്റ്ലർ ഒരു ചിത്രകാരൻ ആകാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ തൻറെ അച്ഛൻറെ എതിർപ്പിനാൽ ആ ആഗ്രഹം ഹിറ്റ്ലർ ഉപേക്ഷിച്ചു. ഹിറ്റ്ലറുടെ പതിനാലാം വയസ്സിൽ അച്ഛൻ മരിച്ചു. അച്ഛൻറെ മരണശേഷം വിയന്ന അക്കാദമി ഓഫ് ഫൈൻ ആർട്സിൽ ചിത്രകല പഠിക്കാൻ അപേക്ഷിച്ചെങ്കിലും തിരഞ്ഞെടുക്കപ്പെട്ടില്ല. ഒരുപക്ഷേ ചിത്രകല പഠിക്കാനുള്ള അവസരം കിട്ടിയിരുന്നു എങ്കിൽ രക്തരൂക്ഷിതമായ ഒരു ഏകാധിപതിയുടെ ചരിത്രം ലോകത്തിൽ ഉണ്ടാകുമായിരുന്നില്ല.

ഹിറ്റ്ലറിന് പഠനത്തിൽ വലിയ താൽപര്യമുണ്ടായിരുന്നില്ല. 1905 ൽ സ്കൂൾ ജീവിതം അവസാനിപ്പിക്കാൻ അഡോൾഫ്ന് അമ്മ സമ്മതം നൽകി .നല്ല വേഷം ധരിക്കാനും ചിത്രം വരക്കാനും മാത്രമായിരുന്നു അഡോൾഫ് ന് താൽപര്യം. ഒരു സാധാരണ ജോലിക്കാരനായും ചിത്രകാരനായും ജലച്ചായ വിൽപ്പന കാരനായും ഹിറ്റ്ലർ ജീവിതം മുന്നോട്ടു കൊണ്ടുപോയി. തൻറെ പതിനെട്ടാം വയസ്സിൽ അമ്മ ക്ലാര മരിച്ചു. അമ്മയുടെ മരണശേഷം ഹിറ്റ്ലർ വിയന്നായിലേക്ക് മടങ്ങി .

അക്കാദമി രണ്ടാംതവണയും തന്റെ അപേക്ഷ നിരസിച്ചപ്പോൾ ഹിറ്റ്ലർ തീർത്തും ധരിദ്രനായി. വിയന്നയിലെ ഹോസ്റ്റൽ ജീവിതകാലത്ത് തന്നെ ജൂതവിരോധം ഹിറ്റ്ലറിൽ ഉടലെടുത്തു .സെമിറ്റിക് വിരുദ്ധ സ്വഭാവം ആദ്യമായി പ്രകടിപ്പിച്ചത് എന്നാണെന്നും അതിൻറെ ഹേതുവും കൃത്യമായി പറയാനാവില്ല..


താൻ ആദ്യമായി സെമിറ്റിക് വിരുദ്ധനായത് വിയന്നയിൽ വെച്ചാണെന്ന് മെയിൻ കംഫ് എന്ന ആത്മകഥ യിൽ പറയുന്നുണ്ട്.

ഓസ്ട്രേലിയ-ജർമനി ഏകേഡകരണം ഹിറ്റ്ലറുടെ സ്വപ്നമായി മാറി. 1913 ൽ ജെർമനിയിലെ മ്യുണിക്ക് ലേക്ക് അദ്ദേഹം താമസം മാറ്റി. ഒന്നാംലോകമഹായുദ്ധകാലത്ത് സൈന്യത്തിൻറെ ഭാഗമായ ഹിറ്റ്ലർക്ക് സഹിക്കാൻ ആവുന്നത് ആയിരുന്നില്ല ജർമ്മനിയുടെ പരാജയം. ചരിത്രകാരനായ റീചാർജ് ജെ പറയുന്നത് ഹിറ്റ്ലറിൻറെ ക്രൂരവും കൊലപാതക താൽപര്യത്തോടെ ഉള്ള സെമിറ്റിക് വിരുദ്ധത രൂപം കൊള്ളുന്നത് ജർമനിയുടെ ഒന്നാം ലോകമഹായുദ്ധത്തിലെ പരാജയത്തെ തുടർന്നാണെന്നാണ്.

മ്യുണിക്ക് ലെ ചെറിയ പാർട്ടിയായിരുന്നു ജർമൻ വർക്കേഴ്സ് പാർട്ടിയിൽ ചേർന്ന ഹിറ്റ്ലർ അതിന്റെ നേതൃസ്ഥാനത്ത് എത്തി. നാഷണൽ സോഷ്യലിസ്റ്റ് ജർമൻ വർക്കേഴ്സ് പാർട്ടി എന്ന് അതിനെ പുനർനാമകരണം ചെയ്തു.ഇതാണ് പിന്നീട് നാസി പാർട്ടി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

ഹിറ്റ്ലറുടെ സാന്നിധ്യത്തിൽ നാസി പാർട്ടി അതിശക്തമായ സംഘടനയായി മാറി. കമ്മ്യൂണിസ്റ്റ് വിരുദ്ധത, ജർമൻ ദേശീയത, ജൂത വിരുദ്ധത എന്നിവ നാസി പാർട്ടി മുന്നോട്ട് വെച്ച വിഷയങ്ങളായിരുന്നു. 1921 ജൂണിൽ ഫണ്ട് ശേഖരണാർത്ഥം ഹിറ്റ്ലറും ബെക്കെർട്ടും ബെർണിലിനിൽ പോയ സമയത്ത് മ്യുണിക്ക് ൽ നാഷണൽ സോഷ്യലിസ്റ്റ് ജർമൻ വർക്കേസ് പാർട്ടി പിളർന്നു. പാർട്ടിയുടെ എക്സിക്യൂട്ടീവ് അംഗങ്ങളിൽ ചിലർ ഹിറ്റ്ലറുടെ പെരുമാറ്റം ധിക്കാരം നിറഞ്ഞതാണെന്ന് ആരോപിക്കുകയും നാഷണൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ എതിരാളികളായ ജർമൻ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേരാൻ തീരുമാനിക്കുകയും ചെയ്തു .ജൂലൈ 11ന് തിരിച്ചെത്തിയ ഹിറ്റ്ലർ രോഷാകുലനാവുകയും തൻറെ രാജി സമർപ്പിക്കുകയും ചെയ്തു.എന്നാൽ ഹിറ്റ്ലർ ഇല്ലെങ്കിൽ അത് പാർട്ടിയുടെ അന്ത്യം ആയിരിക്കുമെന്ന് മനസ്സിലാക്കിയ കമ്മിറ്റി അംഗങ്ങൾ അദ്ദേഹത്തെ പാർട്ടിയിൽ പിടിച്ചുനിർത്തി...

1923 ഹിറ്റ്ലർ ഭരണകൂടത്തെ പട്ടാള വിപ്ലവത്തിലൂടെ അട്ടിമറിക്കാൻ ശ്രമിച്ചു. പക്ഷേ പരാജയപ്പെട്ടു. പിടിയിലായ ഹിറ്റ്ലർ ജയിലിലടക്കപ്പെട്ടു. ജയിലിൽ വച്ചാണ് അദ്ദേഹത്തിൻറെ ആത്മകഥയായ മെയിൻ കംഫ് രചിക്കുന്നത്. .

1924 ൽ ജയിലിൽനിന്നു പുറത്തിറങ്ങിയ ശേഷം അയാളുടെ ജനപിന്തുണ വർധിച്ചു. അത്യുജ്വല പ്രഭാഷണത്തിലൂടെ ജൂത വിരുദ്ധത, കമ്മ്യൂണിസ്റ്റ് വിരുദ്ധത, വെയ്‌സയ് ഉടമ്പടിയെ ആക്രമിച്ചും ആണ് ഹിറ്റ്ലർ ജനപ്രീതി വർധിപ്പിച്ചത്.

1933 ജർമൻ രാഷ്ട്രപതി ഹിന്റൻ ബർഗ് ജർമനിയുടെ ചാൻസലർ ആവാൻ ക്ഷണിച്ചതോടെ ഹിറ്റ്ലർ എന്ന ഏകാധിപതിയുടെ ഉദയം സംഭവിക്കുകയായിരുന്നു. സ്വന്തം സാമ്രാജ്യം വികസിപ്പിക്കാൻ 1939 ൽ പോളണ്ടിനെ ആക്രമിച്ചു .ഈ സൈനിക നീക്കമാണ് പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിന് കാരണമായത്. ഹിറ്റ്ലറുടെ കീഴിൽ 1941 ൽ ജർമനിയും സഖ്യകക്ഷികളും യൂറോപ്പിന്റെയും വടക്കേ ആഫ്രിക്കയുടെയും ഭൂരിഭാഗവും കൈക്കലാക്കി. രണ്ടാംലോകമഹായുദ്ധകാലത്ത് ജർമൻ നിയന്ത്രിത യൂറോപ്പിലെ ഏറ്റവും വലിയ നാസി തടങ്കൽ പാളി ആയിരുന്ന ഒഷീസ് ക്യാമ്പിൽ 850 പേരെ പട്ടിണിക്കിട്ട് അവശനാക്കി ഒരു മുറിയിൽ അടച്ചു രാസ വാതകം പ്രയോഗിച്ച് കൂട്ടക്കൊല നടത്തി.ഒഷിഡ്‌സ് ക്യാമ്പിൽ മാത്രം 30 ലക്ഷം പേരെയാണ് രാസ വാതകം പ്രയോഗിച്ചും പട്ടിണിക്കിട്ടും തീ കൊടുത്തും വെടിവെച്ചും കൊന്നത്..

1944 മെയ് പതിനാലിനും ജൂലൈ 8 നും ഇടയിൽ 48 തീവണ്ടികളിൽ ആയി 430000 ഹൻഗോറിയൻ യഹൂദരെ ആണ് ഈ ക്യാമ്പിൽ കൂട്ടക്കൊല നടത്തിയത്.

നരക വാതിൽ എന്നായിരുന്നു ഒഷിഡ്‌സ് ക്യാമ്പിന്റെ ഓമനപ്പേര്. യഹോവയുടെ സാക്ഷികളുടെ സൈനികസേവന വിസമ്മത്തിന്റെ നേരെ കുപിതനായ ഹിറ്റ്ലർ യഹോവയുടെ സാക്ഷികളെ ജർമനിയിൽ നിന്ന് ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു . തുടർന്ന് മറ്റൊരു തടവുകാരോടും കാണിക്കാത്ത വിധത്തിൽ യഹൂദരെ മാനസികമായും ശാരീരികമായും വാക്കുകളിൽ വിവരിക്കാൻ സാധിക്കാത്ത വിധത്തിൽ മനുഷ്യത്വരഹിതമായി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുക ഉണ്ടായി.

നാസികളുടെ ക്രൂരമായ ഏകാധിപത്യ ഭരണത്തിന് എതിരെ ഇവർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല.

എന്നാൽ യൂറോപ്പിലെ മൊത്തത്തിലുള്ള അധിനിവേശവും സ്വപ്നംകണ്ട് ഹിറ്റ്ലർ 1941 ൽ സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ ഹിറ്റ്ലറുടെയും ജർമനിയുടെയും പതനം ആരംഭിച്ചു.

1943 ആയപ്പോഴേക്കും തുടർച്ചയായ പരാജയങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നു. 1945 ഏപ്രിൽ അവസാനത്തോടെ പശ്ചാത്യ സേന എൽബ് നദി തീരത്തേക്ക് മുന്നേറി റഷ്യൻ സേനയുമായി സന്ധിച്ചു.

ഹിറ്റ്ലറുടെ ഒളിയിടത്തിന് സമീപം സഖ്യസേന ഷെൽ ആക്രമണം തുടങ്ങി .ഇതിനിടെ ഇറ്റലിയിൽ മുസ്സോളിനി വധിക്കപ്പെട്ട വാർത്തയും എത്തി. ഇതോടെ പരാജയം പൂർണമായും ഹിറ്റ്ലർ മനസ്സിലാക്കി. യുദ്ധത്തിൻറെ അവസാന ദിനങ്ങൾക്കിടയിൽ ഹിറ്റ്ലർ തന്റെ ദീർഘകാല ജീവിതപങ്കാളിയായിരുന്ന ഇവ ബ്രൗണ് നെ വിവാഹം ചെയ്തു. രണ്ടുദിവസത്തിനുശേഷം 1945 ഏപ്രിൽ 30 ന് ചെമ്പട പിടിക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായപ്പോൾ വൈകിട്ട് മൂന്ന് മണിക്ക് ഹിറ്റ്ലർ സ്വന്തം തലക്ക് വെടി വെച്ച് ജീവിതം അവസാനിപ്പിച്ചു. ഹിറ്റ്ലറുടെ ആത്മഹത്യക്കു തൊട്ടു മുമ്പേ ഇവാ ബ്രൗൺ സയനൈഡ് കഴിച്ച് മരിച്ചിരുന്നു.ഹിറ്റ്ലറുടെ സ്വേച്ഛാധിപത്യവും വംശീയ യാഥാസ്ഥിതികത്വവും രണ്ടാംലോകമഹായുദ്ധകാലത്ത് അഞ്ചു കോടിയോളം പേരുടെ ജീവൻ അപഹരിച്ചു. ഇതിൽ 6 ദശലക്ഷം ജൂതന്മാർ ആയിരുന്നു. ഹിംസയുടെ രൂപമായ ഹിറ്റ്‌ലറെ ഓർക്കുക എന്നാൽ മരണത്തെ സ്പർശിക്കും വിധം ദുസ്സഹമാണ്.ഹിറ്റ്‌ലർ ഒരേസമയം ഏകാധിപതിയുടെ വളർച്ചയുടെയും വി നാശത്തിന്റെയും ഓർമപ്പെടുത്തലാണ്.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad