Type Here to Get Search Results !

എഞ്ചിനിയറിങ്ങ് വിസ്മയം പനാമ കനാൽ



പെസഫിക് സമുദ്രത്തെയും അറ്റ്ലാൻറിക് സമുദ്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു മനുഷ്യനിർമ്മിത കനാൽ ആണ് പനാമകനാൽ. ഇന്നേവരെ നിർമിക്കപ്പെട്ടിട്ടുള്ള എൻജിനീയറിങ് പദ്ധതികളിൽ ഏറ്റവും വലുതും പ്രയാസമേറിയതുമായവയിൽ ഒന്നാണ് ഈ കനാൽ. തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള ഡ്രോ പാസേജ് ഉം ഹോണ് മുനമ്പ് വഴിയുള്ള ദൈർഘ്യമേറിയ ജല മാർഗത്തെ ചരിത്രമാക്കിയ പനാമ ഈ രണ്ടു സമുദ്രങ്ങൾ തമ്മിലുള്ള ഗതാഗതത്തിൽ വൻ സ്വാധീനം ചെലുത്തി. ന്യൂയോർക്ക് മുതൽ സാൻഫ്രാന്സിസ്കോ വരെ സഞ്ചരിക്കുന്ന ഒരു കപ്പൽ ഹോണ് മുനമ്പ് വഴി ചുറ്റി ആണെങ്കിൽ 22500 കിലോമീറ്ററും പനാമകനാൽ വഴിയാണെങ്കിൽ വെറും 9500 കിലോമീറ്ററുമാണ് സഞ്ചരിക്കേണ്ടത്.പനാമക്ക് അടുത്ത് ഒരു കനാൽ എന്ന സങ്കൽപ്പത്തിന് പതിനാറാം നൂറ്റാണ്ട് വരെ പഴക്കമുണ്ടെങ്കിലും അത് നിർമ്മിക്കാൻ ആദ്യ ശ്രമം ആരംഭിച്ചത് 1880 ൽ ഫ്രഞ്ച് നേതൃത്വത്തിലാണ് 21900 തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ഈ പദ്ധതി പരാജയത്തിൽ കലാശിച്ചു.

1900 ങ്ങളുടെ ആദ്യ കാലയളവിൽ അമേരിക്ക കനാൽ നിർമ്മാണം ഏറ്റെടുക്കുകയും അത് വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. 1914 ൽ കനാൽ പ്രവർത്തനമാരംഭിച്ചു. നീളമേറിയ ഈ കനാൽ ന്റെ നിർമ്മാണത്തെ മലേറിയ മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും മണ്ണൊലിപ്പ് തുടങ്ങിയ പല പ്രശ്നങ്ങളും ബാധിച്ചിരുന്നു.

കനാൽ പൂർത്തിയായപ്പോഴേക്കും ഫ്രാൻസിനെയും അമേരിക്കയുടെയും ഉദ്യമങ്ങളിൽ ആയി ആകെ 27500 തൊഴിലാളികളുടെ ജീവനാണ് നഷ്ടമായത്.

1914 ഓഗസ്റ്റ് 15നാണ് പനാമകനാൽ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി ഔദ്യോഗികമായി തുറന്നു കൊടുത്തത്. രണ്ട് മഹാസമുദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മനുഷ്യനിർമ്മിതമായ അന്താരാഷ്ട്ര കപ്പൽ പാതയാണിത്..

പ്രകൃതിദത്തമായ നിരവധി അനുകൂല സാഹചര്യങ്ങൾ മുതലാക്കിയാണ് ഈ കനാലിന്റെ നിർമാണം.

ശരിക്കും മനുഷ്യനിർമ്മിതമായ അത്ഭുതങ്ങളിൽ ഒന്ന്. ഫ്രാൻസ് ആയിരുന്നു ആദ്യം ഇതിനായി പരിശ്രമിച്ചത്. 22000 ജീവനുകളും 28 കോടി ഡോളറും നഷ്ടമായെങ്കിലും വിജയം കാണാതെ അവർ സംരംഭത്തെ അമേരിക്കക്ക് കൈമാറുകയായിരുന്നു .

അമേരിക്കൻ പണവും ഫ്രഞ്ച് സാങ്കേതികവിദ്യയും പനാമകനാലിന് കരുത്തായിരുന്നു. 1904 മുതൽ 1914 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കയുടെ ഏറ്റവും വലിയ ദേശീയ ചെലവായിരുന്നു പനാമകനാലിന്റെ നിർമ്മാണം. കനാലിന്റെ നിർമ്മാണവേളയിൽ പലതരം ആശങ്കകൾ ഉയർന്നിരുന്നു. പനാമ എന്ന രാജ്യം തന്നെ കടലിനടിയിൽ പോകുമെന്നായിരുന്നു പലരുടെയും ആശങ്ക. മകളെ പ്രസവിക്കുന്ന തോടെ മാതാവ് മരിക്കുമെന്ന് പ്രവചനം ഉണ്ടായി. canal പനാമയേക്കാളും അമേരിക്കയുടെയും യൂറോപ്യൻ ശക്തികളുടെയും ആവശ്യമായിരുന്നു. പനാമ യുടെ പരമാധികാരത്തിന് മേൽ അമേരിക്കയുടെ കടന്നുകയറ്റം ആയും കനാൽ നിർമ്മാണം വിലയിരുത്തുന്നു.

എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കപ്പൽ ഗതാഗത രംഗത്ത് സംഭവിച്ച വിപ്ലവകരമായ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് തന്നെ പനാമകനാൽ ഇന്നും വിജയകരമായി മുന്നോട്ടു പോകുന്നു.

പനാമ എന്ന ചെറു രാജ്യത്തിൻറെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലാണ് ഈ കനാൽ. പനാമയുടെ മൊത്തം ദേശീയ വരുമാനത്തിലെ 80 ശതമാനവും കനാൽ റവന്യൂ ആണ്.

ബൗമോപരിതലത്തിലെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം നിറഞാണ് കടൽ ഉണ്ടായിട്ടുള്ളത്.

ഭൂ പ്രദേശങ്ങളും ഭൗമ രൂപങ്ങളും വേർതിരിക്കുന്ന ഒരു കടലാണ് ഭൂമിയിലുള്ളത്. സൗകര്യത്തിനായി നാമവയെ പസഫിക്, അറ്റ്ലാൻറിക്, ഇന്ത്യൻ മഹാസമുദ്രം എന്നൊക്കെ വിളിക്കുന്നു. രണ്ട് മഹാസമുദ്രങ്ങൾകിടയിൽ ഉണ്ടായിരുന്ന ചെറിയൊരു തുരുത്തിലൂടെ മനുഷ്യൻ കീറിയ ചാലാണ് പനാമകനാൽ.

വടക്കേ അമേരിക്കക്കും തെക്കേ അമേരിക്കക്കും ഇടയിൽ അറ്റ്ലാൻറിക് പസഫിക് സമുദ്രങ്ങൾ തമ്മിൽ ചേരുന്ന ഭാഗത്ത് കിസ്‌തുമസ് കൊണ്ട് കടൽമണ്ണ് എക്കൽ പവിഴ പാറകൾ എന്നിവ അടിഞ്ഞുകൂടി ഉണ്ടാകുന്ന തുരുത്ത് അല്ലെങ്കിൽ കരപ്രദേശം ആണ് ഭൂമിശാസ്ത്രത്തിൽ ഇസ്‌തുമസ് എന്നറിയപ്പെടുന്നത്.ഇസ്‌തുമസിന്റെ തെക്കേ അറ്റത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന കേരളത്തിലെ രണ്ടു ഇരട്ടിയിലധികം വലുപ്പമുള്ള ഒരു രാജ്യമാണ് പനാമ .

77082 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണവും 30 ലക്ഷം ജനസംഖ്യ ഉള്ള ഒരു കുഞ്ഞൻ രാജ്യം.

തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയുടെ കോളനിയായിരുന്ന പനാമ 1903 ലാണ് സ്വതന്ത്രമായത്. 1979 വരെ കനാൽ മേഖലയ്ക്ക് മേൽ പനാമ ക്ക് പൂർണ്ണ അധികാരം ഉണ്ടായിരുന്നില്ല .1979 ൽ നിലവിൽ വന്ന അമേരിക്ക കൂടി ഉൾപ്പെട്ട പനാമ കമ്മീഷൻ കരാർ പ്രകാരം 1979 മുതൽ പനാമക്ക് കനാൽ പ്രദേശത്ത് സ്വയം ഭരണാധികാരവും 2000 ജനുവരിയിൽ പൂർണ്ണനിയന്ത്രണവും ലഭ്യമായി.

2000 വരെ കനാലിന്റെ ഭരണപരമായ ചുമതലകൾ നിർവഹിച്ചിരുന്നത് അമേരിക്ക ആയിരുന്നു. പനാമ ക്കും അമേരിക്കക്കും ഇടയിൽ പലപ്പോഴും തർക്കവിഷയം ആയിരുന്നു ഈ കനാൽ. ഇടയ്ക്കുവെച്ച് പനാമയെ തന്നെ പിടിച്ചെടുത്ത് തങ്ങളുടെ രാജ്യത്തിൻറെ കൂടെ ചേർക്കണം എന്ന വികാരം അമേരിക്കയിൽ ശക്തമായിരുന്നു.

മനുഷ്യൻറെ നിശ്ചയദാർഢ്യത്തിനും ഇച്ഛാ ശക്തിക്കും മകുടോദാഹരണമാണ് ഈ കനാൽ. തൊള്ളായിരത്തി പരം അമേരിക്കൻ തൊഴിലാളികളാണ് ഒരേ സമയം കനാൽ നിർമാണത്തിൽ മുഴുകിയത്.

77 കിലോമീറ്റർ നീളമുള്ള കനാൽ താണ്ടാൻ കപ്പലുകൾക്ക് ശരാശരി എട്ടു മുതൽ പത്തു മണിക്കൂർ വരെ ആവശ്യമുണ്ട്. പനാമ യിലൂടെ കടന്നുപോകുന്ന വലിയ കപ്പലുകൾക്ക് പനാമാക്സ് എന്നാണ് വിളിപ്പേര്.

പനാമാക്സ് ലും വലിയ കപ്പലുകൾക്ക് കനാൽ ഉപയോഗിക്കാനാവില്ല. 8000 നോട്ടിക്കൽ മൈൽ ഏതാണ്ട് 15000 കിലോമീറ്റർ യാത്ര ദൂരം കുറയുന്നു എന്നതു കൊണ്ടാണ് ഈ സാഹസത്തിന് മനുഷ്യൻ മുതിർന്നത്. പനാമകനാൽ ഇല്ലായിരുന്നുവെങ്കിൽ തെക്കേ അമേരിക്കൻ വൻകര മുഴുവൻ വലം വച്ചാൽ മാത്രമേ പസഫിക് ൽ നിന്നും അറ്റ്ലാൻറിക് ലേക്കും തിരിച്ചും കപ്പലുകൾക്ക് പ്രവേശിക്കാനാകു..

ഒരു കപ്പൽ മാത്രം 15000 കിലോമീറ്റർ അധിക യാത്ര ചെയ്യാൻ എടുക്കുന്ന സമയവും ചിലവും ഇന്ധനവും ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. അത്തരം ദശലക്ഷക്കണക്കിന് യാത്രകളാണ് പനാമകനാൽ കാരണം ഇതുവരെ ഇല്ലാതെ ആയിട്ടുള്ളത്. കപ്പൽ കനാലിലൂടെ കടന്നു പോകുന്നത് വലിയ അളവിൽ സാങ്കേതികവിദ്യയും ആസൂത്രണവും പ്രയോജനപ്പെടുത്തിയാണ് .കനാൽ യാത്ര തുടങ്ങാൻ ആദ്യം കടലിൽനിന്നും കനാലിലേക്ക് കപ്പൽ കയറ്റണം. അവസാനം കടലിലേക്ക് തന്നെ തിരിച്ചു ഇറക്കണം.

പസഫിക് സമുദ്രത്തിൽ നിന്നും കപ്പൽ പനാമകനാലിൽ പ്രവേശിച്ച് അറ്റ്ലാൻറിക് ൽ ഇറങ്ങുന്നു എന്ന് കരുതുക. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം സമുദ്രജലനിരപ്പ് ഉം കനാൽ ജലനിരപ്പും തമ്മിൽ ഉയരത്തിൽ വ്യത്യാസം ഉണ്ടെന്നതാണ്. കനാൽ പൂർണമായും കടലിൻറെ ഭാഗമല്ല. കടലിന്റെയും തടാകത്തിന്റെയും സ്വഭാവം ഈ ജലപാതക്ക് ഉണ്ട്. സമുദ്രജലത്തെ അപേക്ഷിച്ച് ലവണ സാന്ദ്രതയിലും പ്ലവക്ഷമ ബലത്തിന്റെ കാര്യത്തിലും കനാലിലെ ജലം ഭിന്നമാണ്.

മാത്രമല്ല കനാൽ സ്ഥിതി ചെയ്യുന്നത് ഒരു പർവത ഭാഗത്താണ്. ഇത്തരം വ്യത്യാസങ്ങൾ നിലനിൽക്കുന്നതിനാൽ കടലിനെ അപേക്ഷിച്ച് കനാൽ ഉയർന്ന ജല വിതാനത്തിൽ നിലകൊള്ളുന്നു. ഇതുമൂലം കപ്പലുകൾ കനാലിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. 77 കിലോമീറ്റർ നീളമുള്ള ഈ കനാലിൽ രണ്ടുഭാഗത്തും അടയ്ക്കാൻ സംവിധാനമുള്ള മൂന്ന് പ്രധാന ലോക്കുകൾ ഉണ്ട്.

കനാൽ മുഖത്ത് തന്നെ കപ്പലുകൾ കുറച്ചുനേരം അവിടെ നിർത്തിയിടുന്നു. കനാലിനെ പ്രവേശന ഭാഗത്ത് ഒരു അറയുണ്ട്. സമുദ്ര നിരപ്പിലുള്ള ജലവിതാനം ആണ് അവിടെ. കപ്പൽ ചേംബറിൽ കയറ്റി ലോക്ക് ചെയ്യുന്നു. പിന്നീട് ഈ ലോക്കിലേക്ക് ജലം പമ്പു ചെയ്യുന്നു.

ഇതിനായി പ്രത്യേകം ഡാം പണിഞ്ഞ് വൻതോതിൽ ജലം ശേഖരിച്ചു വെച്ചിട്ടുണ്ട്.

ചേംബറിൽ ജലം എത്തുന്നതോടെ കപ്പൽ ആകെ ഉയർത്തപ്പെടുന്നു. പിന്നെ കപ്പൽ മുന്നോട്ടെടുത്ത് കനാലിലേക്ക് സഞ്ചരിക്കുന്നു. പിന്നെ അടുത്തഘട്ടത്തിൽ ഇതുപോലെ വേറെ ചെമ്പിൽ കപ്പൽ പിന്നെയും ഉയർത്തപ്പെടുന്നു. അങ്ങനെ ക്രമമായി 25 മീറ്റർ വരെ കപ്പൽ ഉയരുന്നു.ഇങ്ങനെയാണ് തടാകങ്ങളിൽ കൂടെയുള്ള കനാൽ യാത്ര. കനാൽ മറികടന്ന ശേഷം മറുവശത്ത് കപ്പൽ എത്തുമ്പോൾ വീണ്ടും നിർത്തിയിടുന്നു.

ശേഷം കനാലിൽ നിന്നും ജലം പിൻവലിച് ഉയരം കുറച്ച് കപ്പലിനെ മെല്ലെ കടലിലേക്ക് ഇറക്കുന്നു. അവിടെയും സമാനമായ ചെമ്പറുകൾ ഉണ്ട്. കപ്പൽ ക്രമേണ വലിയൊരു താഴ്ചയിലേക്ക് പോകുന്നതായി തോന്നും. ഒന്നിലധികം കപ്പലുകൾക്ക് കനാലിലൂടെ ഒരേസമയം സഞ്ചരിക്കാനാവും. പക്ഷേ ഒരു സമയം ഒരു കപ്പലിന് മാത്രമേ കയറുകയോ ഇറങ്ങുകയോ ചെയ്യാനാവു. കനാലിന്റെ ദൂരത്തിനിടയിൽ നിരവധി പോയിൻറ് കളിൽ കപ്പലുകൾക്ക് നങ്കൂരം ഇടാനുള്ള സൗകര്യമുണ്ട്. ലിയോണാർഡോ ഡാവിഞ്ചി യുടെ ഡിസൈനാണ് ഈ ഷട്ടർ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത് .കപ്പലിന്റെ ഭാരതത്തിന് അനുസരിച്ച് മുൻകൂർ ആയി ടോൾ നൽകിയാൽ മാത്രമാണ് കപ്പലുകൾക്ക് കനാലിൽ പ്രവേശിക്കാൻ ആവുക.

അമേരിക്കയുടെയും മറ്റും വൻതോതിലുള്ള സഹായത്തോടെ പണികഴിപ്പിച്ച ഈ കപ്പൽ പാതയിലൂടെ കപ്പൽ ഗതാഗതം അനുവദിക്കാൻ പനാമ പ്രതിജ്ഞാബദ്ധമാണ്.




സൂയസ് canal നേയും പനാമ കനാൽ നേയും ഇനിയും അടച്ചിട്ടാൽ യുദ്ധത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാനാവില്ല.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad