Type Here to Get Search Results !

റോമ സാമ്രാജ്യം ഉദയവും പതനവും


റോമ സാമ്രാജ്യത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ബിസി 7-8 നൂറ്റാണ്ടുകളിലാണ്. ഇതിൽ റോമാ രാജ്യവും റോമൻ റിപ്പബ്ലിക്കും റോമൻ സാമ്രാജ്യവും ബൈ സെന്റയ്ൻ സാമ്രാജ്യവും എല്ലാം ഒരു പുസ്തകത്തിൻറെ ഏടുകൾ എന്നോളം ബന്ധപ്പെട്ടിരിക്കുന്നു. പ്രബലരായ റോമാസാമ്രാജ്യത്തിന്റെ ഉദയവും പതനവും എങ്ങനെയായിരുന്നുവെന്ന് നോക്കാം.

ഇറ്റാലിയൻ പെനിസ്ലിയുടെ മധ്യഭാഗത്തായി ബിസി 7-8 നൂറ്റാണ്ടുകളിൽ ഗ്രാമം എന്ന നിലയിലാണ് റോമിന്റെ ആരംഭം. ലാറ്റിൻ ഭാഷ സംസാരിച്ചിരുന്ന വരായിരുന്നു അവർ. എത്‌റൂസ് എന്നറിയപ്പെടുന്ന ആദ്യമ ഗോത്ര വർഗ്ഗത്തിന് കീഴിൽ രാജഭരണത്തിൽ ആയിരുന്നു റോമാക്കാർ ആദ്യകാലങ്ങളിൽ. നിരന്തരമായ ഏറ്റുമുട്ടലുകൾക്ക് ഒടുവിൽ അവരെ തുരുത്തി റോമാക്കാർ ഭരണം പിടിക്കുകയായിരുന്നു എന്നാണ് പരിമിതമായ ചരിത്ര രേഖകളിൽ നിന്നും മനസ്സിലാക്കുന്നത്.റോമ നിവാസികളുടെ പരമ്പരാഗത വിശ്വാസമനുസരിച്ച് നഗരം സ്ഥാപിച്ചത് മായ്സ് ദേവന്റെ പുത്രന്മാരായ റോമിലസും റിമുസ്‌ എന്നിവരുമാണ്. റിമുസ്‌ നെ റോമിലസ് വധിക്കുകയും റോമിലെ രാജാവായി സ്വയം അവരോധിക്കുകയും ചെയ്തു റോമാ സാമ്രാജ്യം സ്ഥാപിച്ചു. റോമിലസ് നുശേഷം 6 രാജാക്കന്മാർ ചേർന്ന് ബിസി 509 വരെ ഭരിച്ചു എന്നാണ് കഥ.

പിൽക്കാലത്ത് റോമിന്റെ പ്രതാപ കാലത്ത് നിർമ്മിക്കപ്പെട്ട കഥകൾ അല്ലാതെ അക്കാലത്തെ ചരിത്രശേഷിപ്പുകൾ ഒന്നും വ്യക്തമല്ല. ചരിത്രശേഷിപ്പുകൾ ഒന്നും വ്യക്തമല്ല എന്നതിനാൽ റോമാ രാജ്യം എന്നത് ഒരു ചരിത്ര വസ്തുതയായി കണക്കാക്കിയിട്ടില്ല. റോമിലെ യഥാർത്ഥ ചരിത്രം തുടങ്ങുന്നത് അതിനാൽ തന്നെ റോമൻ റിപ്പബ്ലിക്ക് ന്റെ കാലത്തോടെയാണ്. ക്ലാസിക്കൽ ഗ്രീക്ക് കാലഘട്ടത്തിൻറെ സമാന്തരമായി എത്‌റൂസ് സ്കാൻ

വാസ്തുവിദ്യയും തെക്കൻ ഇറ്റലിയിൽനിന്നും ഗ്രീക്ക് നിർമ്മാണ ശൈലികളും മറ്റും കടമെടുത്ത അവർ നഗരം പടുത്തുയർത്തി. കാലക്രമത്തിൽ റോം എന്നത് ഒരു നഗര രാഷ്ട്രം ആയി രൂപാന്തരപ്പെടുകയായിരുന്നു .

അതോടൊപ്പം തന്നെ ബിസി 550 അതൊരു റിപ്പബ്ലിക്കായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് ആയാണ് പരമ്പരാഗത വിശ്വാസം. നാടുകളെ കീയടക്കിയും സഖ്യം സ്ഥാപിച്ചും റോമൻ റിപ്പബ്ലിക്ക് ആദ്യം ഇറ്റാലിയൻ പെനിസ്‌ലായിൽ മുഴുവൻ വ്യാപിച്ചു. എന്നാൽ റോമിന്റെ വളർച്ചയ്ക്കൊപ്പം തന്നെ മെഡിറ്ററേനിയൻ ആധിപത്യം കൊതിച്ചിരുന്ന പുരാതന കാർത്തേക് എന്ന രാജ്യം റോമിന് ഭീഷണിയായി അക്കാലത്ത് ശക്തിപ്രാപിച്ചു വന്നിരുന്നു .

ഒന്നാം പ്യൂണിക് യുദ്ധത്തിൽ കാർതേജ് ന്റെ ഭീഷണിയെ ഇല്ലാതാക്കുവാൻ കഴിഞ്ഞെങ്കിലും അതിശക്തനായ കാർത്തേജിയൻ ജനറൽ ഹാനിബാൾ ഇൻറെ തന്ത്രങ്ങൾക്ക് പുകൾപെറ്റ സേന അതുവരെ ലോകം കണ്ടിട്ടില്ലാത്ത വിധത്തിൽ ഉള്ള സൈനിക നീക്കങ്ങളിലൂടെ റോമാ മണ്ണിലേക്ക് അധിനിവേശിച്ചു. രണ്ടാം പ്യൂണിക് യുദ്ധം എന്ന് ഇതറിയപ്പെടുന്നു. തോൽവിയുടെ വക്കോളമെത്തിയ റോമൻ റിപ്പബ്ലിക്ക് പക്ഷേ മികച്ച മറു തന്ത്രങ്ങളിലൂടെ ഹാനിബാൾ ന്റെ ഭീഷണി യെ തടയുകയും രണ്ടാം പ്യൂണിക് യുദ്ധത്തിന്റെ അവസാനത്തോടെ കാർതേജ് നേയും സഖ്യകക്ഷി ആയിരുന്ന കൗർ അടക്കമുള്ള രാജ്യങ്ങളെയും കീഴടക്കിക്കൊണ്ട് മേഖലയിലെ ഏക മഹാശക്തി ആവുകയും ചെയ്തു. ഇതിനുവേണ്ടി അതി ബ്രഹതായ നാവികസേന ഒരുക്കാൻ കഴിഞ്ഞു എന്നതുകൊണ്ടും പ്യുണിക് യുദ്ധങ്ങൾ റോമൻ റിപ്പബ്ലിക്ക് നെ സംബന്ധിച്ച് അതി നിർണായകമായി.

Bc 146ൽ ഗ്രീസിലെ റോമൻ റിപ്പബ്ലിക് ലെ അധികാരം വ്യാപിച്ചു. ചരിത്രപ്രസിദ്ധമായ കൊറിന്ത് യുദ്ധത്തിൽ കൊറിന്ത് നഗര രാഷ്ട്രം നേതൃത്വം നൽകിയ ലീഗിനെ പരാജയപ്പെടുത്തിയതോടെ ഗ്രീസ് മുഴുവനായും റോമൻ റിപ്പബ്ലിക്ക് ന്റെ ഭാഗമായി .

അതേ സമയത്ത് തന്നെ ഫ്രാൻസ്, ബ്രിട്ടൻ പ്രദേശങ്ങളിലും റോമൻ റിപ്പബ്ലിക്ക് അതിർത്തി വ്യാപിപ്പിച്ചു. റോമൻ റിപ്പബ്ലിക്ൽ ഭരണം നടന്നിരുന്നത് ഭരണഘടന അനുസരിച്ച് ആയിരുന്നു.റിപ്പബ്ലികൻ ഭരണഘടന എന്നത് കാലാകാലങ്ങളിൽ മാറ്റങ്ങൾക്ക് വിധേയമായി ഉരുത്തിരിഞ്ഞു വന്നതാണ് . അലിഖിത കീഴ്‌വഴക്കങ്ങൾ അനുസരിച്ചായിരുന്നു അതിൻറെ ഘടന. കാലക്രമേണ അതൊരു അർദ്ധ ജനാധിപത്യ റിപ്പബ്ലിക്കായി രൂപപ്പെടുകയായിരുന്നു.

അടിമകൾ ഒഴികെയുള്ള എല്ലാ ജനവിഭാഗങ്ങൾക്കും ഭരണത്തിൽ അവരവരുടെ സാമൂഹിക നില അനുസരിച്ച് പ്രാധിനിത്യം കൽപ്പിച്ചു പോന്നിരുന്നു.

3 പ്രധാന ജനസഭകൾ ആയി ജനതയെ തരം തിരിച്ചിരുന്നു. പ്രധാനമായും സൈനിക അംഗങ്ങളായുള്ള സെഞ്ചുറി കമ്മിറ്റി, മധ്യവർഗ്ഗ ജനതയുടെ ട്രിബ്യൂണൽ കമ്മിറ്റി, തൊഴിലാളികളെയും കൃഷിക്കാരെയും ഉൾപ്പെടുത്തിയുള്ള പീബിയൻ കമ്മിറ്റി എന്നിവയായിരുന്നു അത് .അവരിലെ മുതിർന്ന പുരുഷന്മാർക്ക് എല്ലാം വോട്ടവകാശം അനുവദിക്കപ്പെട്ടിരുന്നു.

റോമൻ സമൂഹത്തിന്റെ സമ്പദ്‌വ്യവസ്ഥയിലെ നിർണായക ഘടകമായിരുന്ന അടിമ ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. ഇതിന് പുറമേ സമൂഹത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള 300 പ്രമാണിമാർ ചേർന്ന് സെനറ്റും. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർ എന്നറിയപ്പെടുന്ന ഒരു സംഘമാണ് ഭരണം നിർവ്വഹിച്ചിരുന്നത്. അതിൽ തന്നെ ഏറ്റവും പ്രമുഖ സ്ഥാനം വഹിച്ചിരുന്നത് റോമൻ കൗൺസിൽ എന്ന സ്ഥാനത്തിരുന്ന രണ്ട് അധികാരികൾ ചേർന്നാണ്. അവരെ ഓരോ വർഷവും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിന് തായെയായി നിയമ നിർവഹണം അതിന് തായെ ആഭ്യന്തര കാര്യങ്ങൾക്കുമായി പ്രേത ഓർ സെൻസർ എന്നീ അധികാരസ്ഥാനങ്ങളും ഉണ്ടായിരുന്നു.

പ്രമുഖ സ്ഥാനങ്ങളിലുള്ള മജിസ്ട്രേറ്റ് മാരെ വോട്ട് വഴി തെരഞ്ഞെടുക്കാൻ ഉള്ള അധികാരം സെഞ്ചുറി കമ്മിറ്റി എന്ന അസംബ്ലിയിൽ മാത്രമായി നിക്ഷിപ്തമായിരുന്നു. അതിനു താഴെയുള്ള സ്ഥാനങ്ങളിലുള്ള വരെ ട്രിബ്യൂൺ കമ്മിറ്റിയിലെ ജനങ്ങൾ തിരഞ്ഞെടുക്കുന്നു. തെരഞ്ഞെടുപ്പിൽ നാമമാത്ര സ്വാധീനം മാത്രമുണ്ടായിരുന്ന ഏറ്റവും അടിസ്ഥാനവർഗ്ഗ പ്ലീബിയൻ കമ്മിറ്റി തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുത്തു പോന്നു

ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന മജിസ്ട്രേറ്റ് മാരിൽ പ്രമുഖരായ രണ്ടുപേരെയാണ് പരമോന്നതമായ കൗൺസിൽ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരുന്നത് .സേനറ്റിനായിരുന്നു അതിനുള്ള അധികാരം. സെനറ്റ് എന്നാൽ പ്രധാനമായും മുൻകാല പ്രവർത്തി പരിചയവും സമൂഹത്തിൽ സ്വാധീനശക്തിയുള്ള റോമൻ പ്രമാണികളും ആയിരുന്നു. അവരുടെ സെനറ്റർ സ്ഥാനം എന്നത് ആജീവനാന്തമായാ ഒന്നായിരുന്നു. എന്നാൽ ഈ ജനാധിപത്യ സംവിധാനം അധികകാലം നീണ്ടുനിന്നില്ല. റോമൻ റിപ്പബ്ലിക്കിന്റെ ഏകാധിപത്യ സാമ്രാജ്യത്തിലേക്ക് ഉള്ള പരിവർത്തനത്തിലേക്ക് നയിച്ചത് ബിസി 130 കളിൽ അവിടെ ആരംഭിച്ച ആഭ്യന്തര കലഹങ്ങളിലൂടെയാണ്. അതിൻറെ മൂർധന്യത്തിൽ റോം മൂന്ന് കൗൺസിൽമാർക്ക് കീഴിലായി വെട്ടി മുറിക്കപ്പെട്ടു. മാർക്കസ് ക്രഷ്യസ് ,പോമ്പേ, ജൂലിയസ് സീസർ എന്നിവരായിരുന്നു ആ അധികാരികൾ. ഒന്നാം ത്രിനായക ഭരണം എന്നാണ് ഈ കാലഘട്ടം അറിയപ്പെട്ടിരുന്നത്. അധികാര വടംവലിയിൽ ക്രഷസ് പോമ്പേ എന്നിവരെ തോൽപ്പിച്ചുകൊണ്ട് സീസർ എന്ന പുതിയ അധികാര സ്ഥാനത്തോടെ ജൂലിയസ് റോമിലെ സമ്പൂർണ്ണ അധിപനായി മാറുകയായിരുന്നു. അതുവരെ അധികാരം കയ്യാളിയിരുന്ന സെനറ്റിന് മീതെ ഏകാധിപതിയായ സീസർ അവരോധിക്കപ്പെട്ടു.

അതിൽ ആശങ്ക പൂണ്ട സെനറ്റർമാർ സീസർ നെതിരെ ഗൂഢാലോചന നടത്തുകയും അതു പ്രകാരം റൂട്ടസ് ന്റെ നേതൃത്വത്തിൽ അവർ സെനറ്റ് ന് നടുവിൽ വച്ച് തന്നെ അദ്ദേഹത്തെ കഠാര കൊണ്ട് കുത്തി കൊല്ലുകയായിരുന്നു. ഇതിനെതിരെ ജനരോഷം ഇളക്കിയതോടെ അവിടെനിന്നും നാടുവിട്ട ബ്രിട്ടാസിനെ ജൂലിയസ് സീസർ ന്റെ പിൻഗാമിയായ ഒക്ടോവിയലും അനുയായി ആയിരുന്ന പടത്തലവൻ മാർക്ക് ആൻറണിയും ചേർന്ന് വധിക്കുകയും ചെയ്തു കൊണ്ട് റോമിന്റെ അധികാരം വീണ്ടെടുത്തു. ശേഷം റോമിൽ ഒക്ടോവിയൻ മാർക്ക് ആൻറണി, മാർക്ക് ലപ്പിടസ് എന്നിവർ ചേർന്ന് രണ്ടാമത്തെ ത്രിനായക വാഴ്ച സംജാതമായി.ലപ്പിടസ് വാർധക്യം മൂലം മരണത്തോടെ അദ്ദേഹത്തിൻറെ കീഴിൽ ഉള്ളവയെല്ലാം ഒക്ടോവിയന് ലേക്ക് വന്നുചേരുകയും ചെയ്തു.

ക്ളിയോപാട്രിയോടൊപ്പം ഭരണം നടത്തിയിരുന്ന മാർക്ക് ആൻറണി യുടെ കീഴിലുള്ള ബാക്കിയുള്ള ഈജിപ്ഷ്യൻ പ്രവശിക ക്ക് മേൽ ഒക്ടോവിയനും മാർക്ക് ആൻറണി യും തമ്മിൽ കലഹം ഉടലെടുക്കുകയും ഉണ്ടായി.ഒക്ടോവിയൻ മാർക്ക് ആൻറണി ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ഒക്ടോവിയൻ യുദ്ധത്തിൽ വെച്ച് അവരെ പരാജയപ്പെടുത്തുകയും ആൻറിയും ക്ലിയോപാട്രയും ആത്മഹത്യ ചെയ്യുകയും ചെയ്തതോടെ റോമിൻറെ സമ്പൂർണ്ണ ആധിപത്യം ഒക്ടോവിയന്റെ കൈകളിലായി.

അതോടെ റോമൻ റിപ്പബ്ലിക്ക് റോമാസാമ്രാജ്യം ആയി പരിണമിച്ചു. അഗസ്റ്റസ് സീസർ എന്ന പേര് ചാർത്തപ്പെട്ട ഒക്ടോവിയൻ ആദ്യ ചക്രവർത്തിയായി അവരോധിതനായി. AD 117 ൽ ട്രജൻ ചക്രവർത്തിയുടെ കീഴിൽ റോമാസാമ്രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയതും അവസാനത്തെതുമായ വിപുലീകരണം നടത്തിയത് .വടക്ക് ഡാന്യൂബ്,റെയിൻ നദികൾ ആയിരുന്നു അക്കാലത്ത് റോമാസാമ്രാജ്യത്തിലെ അതിർത്തി . റോമാസാമ്രാജ്യത്തിന്റെ പതനം ആരംഭിക്കുന്നത് ഡാന്യൂബ് നദിക്ക് അപ്പുറത്തുള്ള വടക്കൻ യൂറോപ്പിൽ അനേകം ബാർബേറിയൻസ് എന്നറിയപ്പെടുന്ന അപരിഷ്കൃത ഗോത്രങ്ങൾ വസിച്ചിരുന്നു. ചിലപ്പോഴെല്ലാം അവർ റോമാസാമ്രാജ്യത്തിന്റെ സ്വസ്ഥതക്കും സൗര്യതക്കും തടസ്സം സൃഷ്ടിക്കുവാനും ആരംഭിച്ചു. BC 167 ൽ ഒറീലിയസ് ചക്രവർത്തി ആയിരിക്കുമ്പോൾ ജർമാണിയൻ ബാർബേറിയൻ ശക്തമായ ആക്രമണം റോമാസാമ്രാജ്യത്തിന് നേരെ അഴിച്ചു വിട്ടു.

ഒരേലിയസ് അതിനെ ശക്തമായി നേരിടുകയും അവരെ തുരത്തുകയും ചെയ്തു എങ്കിലും റോമാസാമ്രാജ്യത്തിന്റെ ഭാവിയെ തന്നെ ബാധിച്ചേക്കാവുന്ന ഭീഷണിയായി അവ നില കൊണ്ടു.

ഒരുപാട് ഗോത്രങ്ങൾ യൂറോപ്പിലെ ഇതരഭാഗങ്ങളിൽ രൂപംകൊള്ളുകയും പാലായനം ചെയ്യുകയും കുടിയേറുകയും ചെയ്തു കൊണ്ടിരുന്നു. അപരിഷ്കൃതർ എന്ന് പറയപ്പെടുന്നുവെങ്കിലും മികച്ച പോരാളികളും യുദ്ധ തന്ത്രജ്ഞരും ആയുധങ്ങളും അടങ്ങുന്ന സേന തന്നെ ആയിരുന്നു അവരുടേത് .

മൂന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയിൽ ഇത്തരം ബാർബേറിയൻ കുടിയേറ്റങ്ങൾ വ്യാപകമായി തന്നെ നടന്നു. കുടിയേറ്റ യുഗം എന്ന് ഈ കാലഘട്ടം അറിയപ്പെടുന്നു. ഇവർ എല്ലാം തന്നെ റോമാ സാമ്രാജ്യത്തിന് അകത്ത് പ്രത്യേക ജനവിഭാഗങ്ങൾ ആയി വാസവും ആരംഭിച്ചു.അപരിഷ്‌കൃതർ എങ്കിലും അവർക്കിടയിൽ അടിമത്തം നിലനിന്നിരുന്നില്ല. ഫ്യുഡൽ വ്യവസ്ഥയോട് സാമ്യമുള്ള പ്രാകൃത ജന്മികുടിയാൻ വ്യവസ്ഥയായിരുന്നു പൊതുവേ അവർക്കിടയിൽ ഉണ്ടായിരുന്നത്. അതേസമയം റോമാസാമ്രാജ്യത്തിൽ അടിമത്ത വ്യവസ്ഥ കൊടി കുത്തി വാഴുകയായിരുന്നു.

സാമ്രാജ്യത്തെ സാമ്പത്തികമാന്ദ്യവും അടിമകളുടെ കലാപങ്ങളും ആഭ്യന്തര യുദ്ധങ്ങളും പിടികൂടി. സാമ്രാജ്യം അസ്ഥിരമായി കൊണ്ടിരുന്നു. ഈ അവസരം മുതലെടുത്ത് റോമാ സാമ്രാജ്യത്തിന്റെ ഓരോ അതിരുകളിലേക്കും ബാർബേറിയൻ ഗോത്രങ്ങൾ വെട്ടി പിടിക്കുകയും കുടിയേറുകയും ചെയ്തു. ഗോത്രങ്ങൾ എല്ലാം തന്നെ അതിശക്തമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ ഭാഗങ്ങളെല്ലാം തന്നെ റോമിന് നഷ്ടം ആവാൻ അധികകാലം വേണ്ടിവന്നില്ല. സാമ്പത്തികമാന്ദ്യവും വിലക്കയറ്റവും ആഭ്യന്തര കലാപങ്ങളും മൂലം വീർപ്പുമുട്ടിയ താഴേക്കിടയിലുള്ള ജനങ്ങൾക്ക് ഇടയിലേക്ക് അതിനിടയിലൂടെ പുത്തൻ പ്രതീക്ഷകള്മേകി ക്രിസ്തുമതം കടന്നുവന്നത് ആ സമയത്തായിരുന്നു. അതാകട്ടെ അവർക്കിടയിൽ വളരെ സ്വീകരിക്കപ്പെടുകയും ചെയ്തു.ഇതിൽ വിളറി പൂണ്ട റോമൻ അധികാരികൾ ക്രിസ്തുമതത്തെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ക്രിസ്ത്യാനികളായ വരെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തു .എങ്കിലും അതിന്റെ പ്രചാരം അനുദിനം വർദ്ധിച്ചു വരികയായിരുന്നു. നീറോയുടെ കാലത്ത് ക്രിസ്തുമതം ചെറിയതോതിൽ പ്രചാരപ്പെട്ട് തുടങ്ങിയെങ്കിലും അദ്ദേഹം അതിനെയെല്ലാം ശക്തമായി അടിച്ചമർത്തുകയും ക്രിസ്ത്യാനികളായവരെ വദിക്കുകയും ചെയ്തിരുന്നു. അതിൻറെ ആവർത്തനം ചക്രവർത്തിയുടെയും ഭാഗത്തുനിന്നും ഉണ്ടായി. പക്ഷേ മുൻകാലത്തെതിൽ നിന്നും വിപരീതമായി അടിച്ചമർത്തുന്തോറും അതിൻറെ വളർച്ച കൂടുകയാണുണ്ടായത്. നിലനിന്നിരുന്ന ട്രാഗൻ വിശ്വാസങ്ങളിൽ നിന്നും വിഭിന്നമായി സ്വർഗ്ഗ രക്ഷകനായ യേശു എന്നിവയെ അവതരിപ്പിച്ച് ആകർഷകമായ വചനങ്ങളിലൂടെ ചൂഷണം ചെയ്യപ്പെട്ട വരെയും അടിമകളെയും ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന സാധാരണക്കാരെയും ക്രിസ്തുമതം വരുതിയിലാക്കി. ഒപ്പം സമീപ ഗോത്രങ്ങളിലും ക്രിസ്തുമതം വ്യാപിക്കുവാൻ തുടങ്ങി. ഒപ്പം തന്നെ ഉയർന്ന വിഭാഗക്കാരിലും പ്രചരിക്കാൻ അധികം സമയം വേണ്ടി വന്നില്ല. റോമാ സാമ്രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗം പൂർണമായും തകർന്നു തുടങ്ങിയിരുന്നു. ക്രിസ്തുമതത്തിന്റെ വ്യാപനത്തെ തടുക്കാൻ ആവില്ല എന്ന് മനസ്സിലാക്കിയ റോമൻ അധികാരികൾ പീഡനങ്ങൾക്ക് അയവു വരുത്തുകയും കാലക്രമേണ ക്രിസ്തുമതം നിയമാനുസൃതം ആക്കുകയും ചെയ്തു. ഒരു രാഷ്ട്രീയ ആയുധം എന്ന നിലയിൽ ഉപയോഗിക്കാം എന്ന് മനസ്സിലാക്കി. അങ്ങനെ അധികം വൈകും മുമ്പേ ചക്രവർത്തിയായിരുന്ന കോൺസ്റന്റൈൻ ക്രിസ്തുമതം സ്വീകരിക്കുകയും അതിനെ രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുകയും ചെയ്തു. സമ്പദ്ഘടനയുടെ തകർച്ച ആഭ്യന്തര കലഹങ്ങൾ എന്നീ പ്രശ്നങ്ങൾ അവസാനിക്കാതിരുന്ന അവസരത്തിൽ സാമ്രാജ്യ പരിപാലനം സാധ്യമല്ലെന്ന തിരിച്ചറിഞ്ഞ കോൺസ്റ്റൻസ് അതിനെ വിഭജിക്കുവാൻ തീരുമാനമെടുത്തു. അത് പ്രകാരം കിഴക്കുഭാഗത്തുള്ള ഗ്രീക്ക് ഭാഷ സംസാരിച്ചിരുന്ന ഭാഗം കിഴക്കൻ റോമൻ എന്ന പേരിൽ വിഭജിക്കപ്പെട്ടു. അവിടെ വൈസന്റിയും എന്ന റോമൻ കോളനിയെ കോൺസ്റ്റാൻറിനോപ്പിൾ എന്ന നഗരമാക്കി ഉയർത്തി. അതിനെ കിഴക്കൻ റോമിലെ തലസ്ഥാനം ആക്കുകയും ചെയ്തു. പിന്നീട് ഈ സാമ്രാജ്യം ബൈസൻറെയ് ൻ സാമ്രാജ്യം എന്ന് അറിയപ്പെട്ടു.അത് കാലക്രമേണ പൗരസ്ത്യ ക്രിസ്തുമതത്തിന്റെ കേന്ദ്രമായി മാറുകയായിരുന്നു. ഇതേ സമയത്തുതന്നെ വടക്ക് പടിഞ്ഞാറൻ യൂറോപ്പിൽ നിന്നും ഓരോ ഭാഗങ്ങൾ ആയി പടിഞ്ഞാറൻ യൂറോപ്പിന് നഷ്ടമായി കൊണ്ടിരുന്നു. അധികാരം ലഭിച്ച ഇടങ്ങളിലെ ബാർബേറിയൻമാർ കൂടുതൽ വീര്യത്തോടെ റോമിലേക്ക് ഇരച്ച് കയറിക്കൊണ്ടിരുന്നു. അവസാനം ഇറ്റാലിയൻ പെൻസിലിയിലേക്ക് മാത്രമായി പടിഞ്ഞാറൻ റോം ഒതുങ്ങി. അതേസമയം കിഴക്കൻ റോം കൂടുതൽ അഭിവൃദ്ധി പെടുകയാണ് ഉണ്ടായത്. മൂന്നാം നൂറ്റാണ്ടിലെ ആദ്യഘട്ടത്തിൽതന്നെ റോമൻ പ്രതിരോധം അമ്പേ പരാജയപ്പെട്ടു തുടങ്ങി. വിസ് ഗോത്തുകൾ റോമൻ കോട്ടകൾ കടന്ന് നഗരം ആക്രമിച്ചു കൊള്ളയടിച്ചു. ഒരു സഹസ്രാബ്ദ കാലത്ത് ചരിത്രത്തിനിടയിൽ റോമാനഗര മണ്ണിൽ ആദ്യമായി നടന്ന കടന്നാക്രമണം ആയിരുന്നു ഇത്. ദശകങ്ങൾക്കുള്ളിൽ AD 476 ൽ റോമിന്റെ അവസാന ചക്രവർത്തിയായ റോമുലസ് നെ അട്ടിമറിച്ചുകൊണ്ട് ആദ്യത്തെ ജർമൻ ഗോത്ര തലവൻ ആയ ഒടോസോർ അധികാരിയായതോടെ പടിഞ്ഞാറൻ റോമാ സാമ്രാജ്യം ഓർമ്മയായി. അതേസമയം കിഴക്കൻ റോം 1453 ൽ തുർക്കികൾ കീഴടക്കും വരെ പ്രബല ശക്തിയിലും പൗരസ്ത്യ ഓർത്ത് ഡോസ് ക്രൈസ്തവ പ്രഭാവത്തിന്റെ ഈറ്റില്ലം ആയും നില കൊണ്ടു
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad