Type Here to Get Search Results !

ഹിരോഷിമ


ജപ്പാനിലെ സമുദ്രത്തോട് ചേർന്ന് കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിൽ അണ്ബോംബ് ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. 1589 ൽ സെപ്‌ടോ ഉൾക്കടലിൽ മോട്ടോ എന്നയാളാണ് ഹിരോഷിമ അടങ്ങുന്ന ദ്വീപ് കണ്ടെത്തിയത്. 1871 ഹിരോഷിമ പ്രവശ്യയുടെ തലസ്ഥാനമായി ഹിരോഷിമ മാറി

ഹിരോഷിമ യുടെ ചരിത്രം തിരുത്തി എഴുതിയത് രണ്ടാം ലോകമഹായുദ്ധം ആയിരുന്നു.അച്ചു തണ്ട് ശക്തികളിൽ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാർഗമായിരുന്നു അണു ആയുധ പ്രയോഗം.

ആദ്യമായി അണുബോംബ് പ്രയോഗിക്കപ്പെട്ട സ്ഥലം ജപ്പാനിലെ ഹിരോഷിമയാണ്. 1945 ഓഗസ്റ്റ് 6. കാലത്ത് 8:16 ന് അമേരിക്കൻ വ്യോമസേന യിലെ ബോംബർ പൈലറ്റ് ആയിരുന്ന പോൾ എന്ന വൈമാനികൻ പറത്തിയ എനോലാകെ എന്ന ബോംബർ വിമാനം ഹിരോഷിമ ക്ക് നേരെ ആദ്യത്തെ അണുബോംബ് പ്രയോഗിച്ചു.

1945 ആഗസ്റ്റ് 6 ന് പ്രയോഗിച്ച ആദ്യ ആറ്റം ബോംബ് ലിറ്റിൽ ബോയ് ഏതാണ്ട് ഒരു ലക്ഷംപേരുടെ മരണത്തിന് കാരണമായി. 3,90,000 മുതൽ മുതൽ 51 ലക്ഷത്തി നാൽപതിനായിരം വരെ ആളുകൾ ആണ് ഇത് മൂലം പിൽക്കാലത്ത് മരിച്ചതായി കണക്കാക്കുന്നത്.

തെക്കൻ ജപ്പാനിലെ തുറമുഖ നഗരമായ നാഗസാക്കി ആണ് രണ്ടാമത്തെ ആണവബോംബ് ന് ഇരയായത്. 1945 ഓഗസ്റ്റ് 9 ന് അമേരിക്കൻ വ്യോമസേന കേണലായിരുന്ന ചാൾസ് സീനി പറത്തിയ ബോംബർ വിമാനം തയേക്കിട്ട പ്ലൂട്ടോണിയം ഫാറ്റ് മാൻ ആറ്റം ബോംബ് ന്റെ ശക്തി 21 കിലോ ട്ടൺ ആയിരുന്നു .

ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് ന്റെ ദുരന്തഫലങ്ങൾ അനുഭവിച്ചുകൊണ്ട് ജീവിക്കുന്ന നിരവധി ആളുകളുണ്ട്

ഇവർ ഹിബാക്കുഷ എന്ന പേരിൽ ആണ് അറിയപ്പെടുന്നത് .

ലോകമഹായുദ്ധത്തിൽ തകർന്ന് പോയെങ്കിലും പിന്നീട് മികച്ച ഗതാഗത സൗകര്യങ്ങൾ ഉള്ള പട്ടണമായി ഹിരോഷിമ മാറി .ഹിരോഷിമ വൈദ്യുത റെയിൽവേ ആണ് പൊതു ഗതാഗതത്തിന് ആശ്രയിക്കുന്നത്. ട്രാം സർവീസ് കളാണ് കൂടുതലും ഉപയോഗിക്കുന്നത്.

ലോക മഹാ യുദ്ധത്തിൽ തകരാതെ അവശേഷിക്കുന്ന 4 ട്രാമുകളിൽ 2 എണ്ണം 2006 വരെ ഉപയോഗിച്ചിരുന്നു. വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം ജപ്പാൻ നൽകുന്നു.

ഹിരോഷിമ യിലും സ്ഥിതി മറിച്ചല്ല.ആറ്റം ബോംബ് വീണതിന് 4 വർഷം കയ്യുംബോയെക്ക് തന്നെ അവിടെ ഒരു യൂണിവേഴ്‌സിറ്റി സ്ഥാപിക്കാൻ കഴിഞ്ഞു.

ഹിരോഷിമ യൂണിവേഴ്‌സിറ്റി 1949 ലാണ് സ്ഥാപിതമായത്. വിദ്യാഭ്യാസത്തെ പുനർ നിർമിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഹിരോഷിമ സർവകലാശാല സ്ഥാപിച്ചത്.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad