Type Here to Get Search Results !

ഭഗത് സിംഗ്


പഞ്ചാബിലെ ലയൽ പൂർ ജില്ലയിലുള്ള ബംഗാ ഗ്രാമത്തിലെ ഒരു സിഖ് കർഷകകുടുംബത്തിൽ 1907 സെപ്റ്റംബർ 28ന് ആണ് ഭഗത് സിംഗ് ജനിച്ചത്. അച്ഛൻ സർദാർ കിഷൻ സിംഗ്. അമ്മ വിദ്യാവതി ഈ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായിരുന്നു ഭഗത് സിംഗ്. ആദ്യത്തെ മകൻ ജഗത് സിംഗ് പതിനൊന്നാമത്തെ വയസ്സിൽ മരണമടഞ്ഞിരുന്നു.

ഭഗത് സിംഗ്ൻറെ ജനന ദിവസം തന്നെയാണ് സ്വാതന്ത്ര പ്രക്ഷോഭത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട പിതാവും രണ്ട് പിതൃ സഹോദരന്മാരും ജയിൽമോചിതരാവുന്നത്. ഭാഗ്യം ഉള്ള കുട്ടി എന്ന അർത്ഥം വരുന്ന ബാഗൊൻ വാല എന്ന് പേരിട്ടത് മുത്തശ്ശിയായിരുന്നു. ഈ പേരിൽ നിന്നുമാണ് പിന്നീട് ഭഗത് സിംഗ് എന്ന പേരുണ്ടായത്.

അക്കാലത്തെ മറ്റു സിഖ് വിദ്യാർഥികളെ പോലെ ഭഗത്സിംഗും വിദ്യാലയത്തിൽ പോയിട്ടില്ല . ആര്യ സാമ്രാജ്യത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന ദയാനന്ദ് ആംഗ്ലോ വേദിക് ഹൈസ്കൂളിലാണ് ഭഗത്സിംഗ് തൻറെ പ്രാഥമികവിദ്യാഭ്യാസം പൂർത്തീകരിച്ചത്.

ഭഗത്സിംഗിന് പന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് രാജ്യത്തെ ഞെട്ടിച്ച ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത്. നിരപരാധികൾ വെടിയേറ്റുവീണ സംഭവം ഈ ചെറുപ്പക്കാരനിൽ ദേശഭക്തി ആളിക്കത്തിച്ചു. പിറ്റേദിവസം ജാലിയൻവാലാബാഗ് സന്ദർശിച്ച ഭഗത്സിംഗ് അവിടെ നിന്നും ശേഖരിച്ച ചോരയും മണ്ണും ഒരു ചെറിയ കുപ്പിയിലാക്കി അലങ്കരിച്ചു തന്റെ മുറിയിൽ സ്ഥാപിക്കുകയും അതിന് അഭിവാദ്യം അർപ്പിക്കുകയും ചെയ്യുകയുണ്ടായി.

ബാലൻ ആയിരിക്കുമ്പോൾ തന്നെ ഭഗത്തിന്റെ ജീവിതത്തിൽ ദേശസ്നേഹം മുള പൊട്ടിയിരുന്നു എന്നതിൻറെ ഉദാഹരണമാണ് ഇത്. 1920 ൽ മഹാത്മാ ഗാന്ധി നിസ്സഹകരണപ്രസ്ഥാനം തുടങ്ങിയപ്പോൾ പതിമൂന്നാമത്തെ വയസ്സിൽ ഭഗത്സിംഗ് പ്രസ്ഥാനത്തിലെ സജീവ പ്രവർത്തകനായി. നിസ്സഹകരണ ത്തിൻറെ ഭാഗമായി അദ്ദേഹം ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂൾ ഉപേക്ഷിച്ചു.ലാഹോറിലുള്ള നാഷണൽ കോളേജിൽ ചേർന്നു

ഇവിടെവച്ചാണ് ഭഗത് സുഖ്ദേവും ഭഗവതി ചരൺ വറോഹയും ആയുള്ള സൗഹൃദം ആരംഭിക്കുന്നത്. ദൈനംദിന അധ്യാപനത്തിന് പുറമേ ലാലാ ലജ്പത് റായ് ദേശസ്നേഹത്തെ കുറിച്ചും മറ്റും ക്ലാസുകൾ എടുക്കുന്നുണ്ടായിരുന്നു. ഇത്തരം ക്ലാസുകൾ ഭഗത് നെ ഏറെ സ്വാധീനിച്ചിരുന്നു.ചരിത്ര അധ്യാപകനായിരുന്ന വിദ്യാലൻകാർ ഭാഗതിനെ ഏറെ സ്വാധീനിച്ച മറ്റൊരു വ്യക്തിയാണ്.

എന്നാൽ നിസഹകരണ പ്രസ്ഥാനത്തിലുപരി വിപ്ലവം കൊണ്ട് മാത്രമേ ബ്രിട്ടീഷ് കാരെ ഇന്ത്യയിൽ നിന്നും പുറത്താക്കാൻ കഴിയൂ എന്ന് ഭഗത് വിശ്വസിച്ചു തുടങ്ങി.ഗാന്ധിയുടെ അക്രമ രഹിത സമര രീതിയോട് പൊരുത്തപ്പെടാൻ പിന്നീട് ഭഗത് ന് കഴിഞ്ഞില്ല.കാരണം ബ്രിട്ടൻ ഈ നിരായുധ സമര പോരാളികളെ പോലും സായുധമായാണ് നേരിട്ടത്. ചൗരിചൗര സംഭവത്തെത്തുടർന്ന് ഉണ്ടായ കലാപങ്ങളിൽ നിരപരാധികളായ ഗ്രാമീണരെ ബ്രിട്ടീഷ് പട്ടാളം വധിക്കുകയുണ്ടായി.

ഇത്തരം സംഭവങ്ങൾ വിപ്ലവത്തിൻറെ പാത സ്വീകരിക്കുവാനുള്ള ഭഗത്തിനെ തീരുമാനത്തെ ഊട്ടിയുറപ്പിക്കുക യായിരുന്നു. 1924 ൽ അദ്ദേഹത്തിനുവേണ്ടി മാതാപിതാക്കൾ ഒരു വിവാഹാലോചന നടത്തി. ഭഗത് സിംഗ് ആ വിവാഹ ആലോചന നിരാകരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു ഇന്ത്യ അസ്വതന്ത്രനായി ഇരിക്കുന്ന കാലത്തോളം എൻറെ വധു മരണം മാത്രമായിരിക്കും.

1926 ദസറ ദിനത്തിൽ ലാഹോറിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഭഗത് സിംഗ് ന്റെ ഇടപെടൽ ആരോപിച്ച് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. എന്നാൽ 60,000 രൂപയുടെ ജാമ്യത്തിൽ ഭഗത്സിംഗിനെ കോടതി വിട്ടയച്ചു. 1924 ൽ കാൺപൂരിൽ വച്ച് അദ്ദേഹം സജീന്ദ്ര നാഥ് സന്യാൽ ആരംഭിച്ച ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടനയിൽ അംഗമായി. ചന്ദ്രശേഖർ ആസാദ് ആയിരുന്നു അതിന് ഒരു പ്രധാന സംഘാടകൻ.

1926 ൽ അദ്ദേഹം കുറച്ച് സഹപ്രവർത്തകരോടൊപ്പം നവജവാൻ ഭാരത് സഭ എന്ന പേരിൽ ഒരു സായുധ വിപ്ലവ സംഘടന രൂപീകരിച്ചു. 1926 ൽ ഭഗത് സോഹൻ സിങ് ജോഷിയുമായി ബന്ധം സ്ഥാപിച്ചു. അതുവഴി വർക്കേഴ്സ് ആൻഡ് പസന്റ്‌സ് പാർട്ടി എന്ന സംഘടനയുമായി ബന്ധപ്പെട്ടു. വർക്കേഴ്സ് ആൻഡ് പസന്റ്‌സ് പാർട്ടി കീർത്തി എന്ന പേരിൽ ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു.

1927 കക്കോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ട് കീർത്തിയിൽ വന്ന ഒരു ലേഖനത്തിന്റെ പേരിൽ അദ്ദേഹം അറസ്റ്റ് ലായി. വിദ്രോഹി എന്ന അപരനാമത്തിൽ ആണ് ഭഗത് സിംഗ് ലേഖനം എഴുതിയത്.

ഡൽഹിയിൽ നിന്നും പുറത്തിറങ്ങിയ ഏയ് വീർ അർജുൻ എന്ന പത്രത്തിനു വേണ്ടിയും സിങ് എഴുത്തുന്നുണ്ടായിരുന്നു.രാം പ്രസാദ് ബിസ്മിലും ,അഷ്ഫള്ള ഖാനും കാകോരി ട്രെയിൻ കൊള്ള കേസിൽ തൂക്കിലേറ്റപെട്ടു.പിന്നീട് പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിക്കാൻ ചുമതലപ്പെട്ടത് ഭഗത് സിംഗും ചന്ദ്ര ശേഖർ ആസാദും ആയിരുന്നു.

1928 അയപ്പോയെക് ഹിന്ദുസ്ഥാൻ റിപ്പബ്ലിക് അസോസിയേഷൻ ന്റെ നേതൃത്വം ഭഗത് സിംഗ് ന്റെയും ചന്ദ്ര ശേഖർ ആസാദ് ന്റെയും പൂർണ്ണ നേതൃത്വത്തിൽ ആയി. അദ്ദേഹം ആദ്യം ചെയ്തത് സംഘടനയുടെ പേര് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന് ആക്കുകയായിരുന്നു. 1930 ൽ ചന്ദ്രശേഖരൻ ആസാദ് ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലിനിടെ ആത്മഹത്യ ചെയ്യുകയുണ്ടായി.

ഭഗത് സിംഗും ലാലാലജ്പത്റായ് യും തമ്മിൽ ചില ആശയപരമായ തർക്കങ്ങളും ഭിന്നിപ്പുകളും ഉണ്ടായിരുന്നു. ലാലാജി ഭാഗതിനെ റഷ്യക്കരുടെ ഏജൻറ് എന്ന് വിളിച്ചിട്ടുണ്ട്. കൂടാതെ ഇത്തരം യുവ വിപ്ലവ കാരികൾ യാതൊരു ഉത്തരവാദിത്വവും ഇല്ലാത്തവർ ആണെന്നും ആരോപിച്ചിട്ടുണ്ട്.

ഇത്തരം എതിർപ്പുകൾ ഉണ്ടായിരുന്നിട്ടു പോലും ഭഗത് ലാൽജിയെ ഏറെ ബഹുമാനിച്ചിരുന്നു. ലാലാജിയുടെ മരണം നേരിട്ടുകണ്ട ഭഗത് ഇതിന് പകരം ചോദിക്കും എന്ന് പ്രതിജ്ഞയെടുത്തു.ചോരക്ക് ചോര എന്ന സന്ദേശമാണ് ബ്രിട്ടന് നൽകേണ്ടത് എന്ന അപിപ്രായം ആണ് ഭഗത് മുന്നോട്ടു വെച്ചത്. ഭഗവതി ചരൻ വരോഹ യുടെ ഭാര്യയും വിപ്ലവകാരിയും കൂടി ആയ ദുർഗ ദേവി ഉൾപ്പെടെ മീറ്റിംഗിൽ പങ്കെടുത്ത എല്ലാവരും തന്നെ സ്കൊട്ടിനെ വധിക്കാൻ തയ്യാറായി വന്നു.എന്നാൽ അവസാനം ഈ കൃത്യത്തിന് ആയി ഭഗത്സിംഗും രാജഗുരുവും ചന്ദ്രശേഖർ ആസാദ് ഉം നിയോഗിക്കപ്പെട്ടു.

എന്നാൽ സ്കോട്ടിനു പകരം ആളുമാറി സാൻഡേഴ്സൺ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് നിർഭാഗ്യവശാൽ വധിക്കപ്പെട്ടത്. ഈ കർത്തവ്യത്തിൽ പങ്കെടുത്ത ജയ ഗോപാൽ എന്ന പ്രവർത്തകനാണ് പിന്നീട് കോടതിയിൽ കൂറുമാറി ജോൺ സൗണ്ടസ് കേസിൽ വാദിഭാഗം ചേർന്ന് ഭഗത് സിങ്ങിനെയും സുഹൃത്തുക്കളെയും ഒറ്റുകൊടുത്തത്.

1928 ൽ സർക്കാർ പബ്ലിക് സേഫ്റ്റി ബിൽ എന്ന പേരിൽ ഒരു നിയമഭേദഗതി നടപ്പിൽ വരുത്താൻ ശ്രമിച്ചു. പോലീസിന് സ്വതന്ത്ര അധികാരം നൽകുന്നതായിരുന്നു ഇത്. സ്വാതന്ത്രസമര പ്രക്ഷോഭത്തെ അടിച്ചമർത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

രോഷാകുലരായ ഭഗത് സിംഗും കൂട്ടരും നിയമം നടപ്പിലാക്കാൻ കൂടുന്ന സഭയിൽ ബോംബ് എറിയാൻ തീരുമാനിച്ചു. തൻറെ പാർട്ടിയിൽ അവതരിപ്പിച്ച ആശയം സംശയലേശമന്യേ അംഗീകരിക്കപ്പെട്ടു.

സുഖ്ദേവും ബി കെ ദത്തും കൂടി സഭയിൽ ബോംമ്പ് എറിയുക എന്നുള്ളതായിരുന്നു പദ്ധതി .ആ സമയത്ത് ഭഗത്സിംഗിന് റഷ്യയിലേക്ക് യാത്ര ചെയ്യേണ്ടത് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് പദ്ധതിയിൽ മാറ്റം വരുത്തുകയും ജോലി ഭഗത്സിംഗുംbk ദത്തും ഏറ്റെടുക്കുകയായിരുന്നു.

1929 ഏപ്രിൽ എട്ടിന് ഭഗത്സിംഗും ബി കെ ദത്തും സഭയിൽ ബോംബ് എറിഞ്ഞു. അതിന് ശേഷം വിപ്ലവം നീണാൾ വായട്ടെ. സാമ്രാജത്വം മൂർദ്ധാബാദ് എന്നീ മുദ്രവാക്യങ്ങൾ ഉറക്കെ വിളിച്ചു കൊണ്ട് ബാധിര്ർക്ക് ചെവി തുറക്കാൻ ഒരു വൻ സ്ഫോടനം തന്നെ വേണമെന്ന ഒരു ലഗു ലേഖനം വിതരണം ചെയ്തു. അംഗങ്ങൾ ഇല്ലാത്ത സ്ഥലത്തേക്കാണ് അവർ ബോംബെറിഞ്ഞത്. അതുകൊണ്ടുതന്നെ സ്ഫോടനത്തിൽ ആരും മരിക്കുകയോ പരിക്കേൽക്കുകയോ ഉണ്ടായിട്ടില്ല. അവിടെ വെച്ച് അവർ സ്വയം അറസ്റ്റ് വരിക്കുകയും ചെയ്തു. സംഭവദിവസം സന്ദർശകർക്കായുള്ള ഇരിപ്പിടത്തിൽ ആണ് അവർ ഇരുന്നിരുന്നത്. അസംബ്ലിയിൽ ബോംബെറിഞ്ഞ് അതുമായി ബന്ധപ്പെട്ട് ഭഗത് സിങ്ങിനും ദത്തക്കം എതിരെ ചേർക്കപ്പെട്ട കേസിൽ 1930 മെയ് ഏഴിന് വിചാരണ ആരംഭിച്ചു. 1930 സെപ്റ്റംബർ 10 വരെയാണ് വിചാരണ നടന്നത്. 1930 ഒക്ടോബർ 7 പ്രത്യേക കോടതി ഭഗത് സിംഗ് രാജ്ഗുരു എന്നിവരെ മരണംവരെ തൂക്കിലേറ്റാൻ കോടതി വിധിച്ചു. ബാക്കിയുള്ള 12 പേരെ ജീവപര്യന്തം തടവിനും വിധിച്ചു. Bk ദത്ത് ഉൾപ്പെടെയുള്ള മൂന്ന് പേരെ വേറെ കേസിൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. 1931 മാർച്ച് 24ന് വധശിക്ഷ നടപ്പാക്കാനായിരുന്നു കോടതി ഉത്തരവ് ഉണ്ടായിരുന്നത്. എന്നാൽ ഭഗത്സിംഗിനെ പോലും മുൻകൂറായി അറിയിക്കാതെ വധശിക്ഷ 11 മണിക്കൂറോളം നേരത്തെ ആക്കുകയായിരുന്നു. 1931 മാർച്ച് 23 ന് വൈകിട്ട് 7 :30ന് ഭഗത് സിംഗ് രാജ്ഗുരു സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റി. പുറത്തു കാത്തുനിന്ന ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കാതെ ജയിലിലെ പുറകുവശത്തെ മതിൽ പൊളിച്ചു മൃതദേഹങ്ങൾ ലാഹോറിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ഗദ്ധ സിംഗ് വാല ഗ്രാമത്തിൽ വച്ച് അഗ്നിക്കിരയാക്കി ചാരം സത്ലജ് നദിയിലേക്ക് എറിഞ്ഞു. ഭഗത്സിംഗിന്റെ ഓർമ്മക്കായി ഭാരതസർക്കാർ 1968 ൽ അദ്ദേഹത്തിന്റെ അറുപത്തിയൊന്നാം ജന്മദിനത്തിൽ 20 പൈസയുടെ തപാൽസ്റ്റാമ്പ് 2012 ൽ അഞ്ചു രൂപയുടെ നാണയം പുറത്തിറക്കി.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad