Type Here to Get Search Results !

രാജീവ് ഗാന്ധി


ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ച രാഷ്ട്രീയ നേതാവ് ആണ് രാജീവ് ഗാന്ധി. വിദ്യാഭ്യാസരംഗത്തും ശാസ്ത്ര-സാങ്കേതിക വാർത്താവിനിമയ രംഗങ്ങളിലും രാജീവ് ഗാന്ധി തുടക്കമിട്ട മാറ്റങ്ങൾ അവിശ്വസനീയമാണ്. മരണാനന്തരം 1991 ൽ രാജ്യം ഒരു പൗരന് നൽകുന്ന പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി ആദരിച്ചു.അപ്രതീക്ഷിതവും ദുരന്തപൂർണവു മായ സാഹചര്യത്തിൽ രാഷ്ട്രീയത്തിൽ എത്ത പെടുകയും ചുരുങ്ങിയ കാലംകൊണ്ട് രാജ്യപുരോഗതിക്ക് നിർണായകമായ സംഭാവനകൾ നൽകി കാലയവനികയ്ക്കുള്ളിൽ മറയുകയും ചെയ്ത അപൂർവ വ്യക്തിത്വമായിരുന്നു രാജീവ്‌ ഗാന്ധി.

ഇന്ദുവിന് ഒരു ആൺകുട്ടി ജനിച്ചു. ഇരുവരും സുഖമായിരിക്കുന്നു. ഞാൻ ഒരു മുത്തച്ഛനായി. രാജീവ് ജനിച്ച ദിവസം ജവഹർലാൽ നെഹ്റു തന്റെ ഡയറിയിൽ രേഖപ്പെടുത്തിയത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രാഷ്ട്രീയ കുടുംബത്തിൽ 1944 ആഗസ്റ്റ് 20ന് ഫിറോസ് ഗാന്തിയുടെയും ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയുടെയും മകനായി ബോംബെയിൽ രാജീവ് ഗാന്ധി ജനിച്ചു. അമ്മയുടെ കൂടെ മുത്തച്ഛന്റെ അല്ഹബാദ് ലെ വീട്ടിലായിരുന്നു രാജീവ് വളർന്നുവന്നത്. നയ്സറി ക്ലാസുകൾക്കായി രാജീവിനെ അടുത്തുള്ള ശിവ നികേതൻ എന്ന സ്കൂളിലാണ് ചേർത്തത്. പിന്നീട് ഡ രാടൂണിലുള്ള ബല്ഗം ബോയ്സ്സ്കൂളിലും ദൂൺ സ്കൂളിലും ആയാണ് രാജീവ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
രാജീവിന് 16 വയസ്സുള്ളപ്പോൾ പിതാവ് ഫിറോസ്ഗാന്ധി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

1962ൽ മെക്കാനിക്കൽ എൻജിനീയറിങ് പഠിക്കാനായി ലണ്ടൻ കാംബ്രിഡ്ജ് സർവകലാശാലയിലെ കോളേജിൽ ചേർന്നു.കാംബ്രിഡ്ജ് ൽ നിന്ന് രാജീവിന് ബിരുദം പൂർത്തിയാക്കാനായില്ല.ലണ്ടനിൽ നിന്നും മടങ്ങിവന്ന് അദ്ദേഹം ഡൽഹി ട്രെയിൻ ക്ലബ്ൽ ചേർന്നു ഒരു വൈമാനികൻ ആവുക എന്നതായിരുന്നു രാജീവിന്റെ ആഗ്രഹം. ലണ്ടൻ കാലഘട്ടത്തിൽ തന്നെ ഒരു വൈമാനികൻ ആവാൻ ഉള്ള സ്വപ്നങ്ങൾ രാജീവിന് ഉണ്ടായിരുന്നു എന്ന് സോണിയാഗാന്ധി ഓർമ്മിക്കുന്നു.മികച്ച ഒരു ബഹുമാന്യനായി ആണ് അദ്ദേഹം തന്റെ പരിശീലനം പൂർത്തിയാക്കിയത്. ലണ്ടനിൽ വച്ചാണ് സോണിയ മൈനോ എന്ന ഇറ്റലി കാലിയായ യുവതിയുമായി പ്രണയത്തിലാകുന്നത്. അവർ 1969 ൽ വിവാഹിതരായി.

ഇന്ത്യയിൽ മടങ്ങിയെത്തിയ രാജീവ് ഗാന്ധി ഇന്ത്യൻ എയർലൈൻസിൽ പൈലറ്റ് ആയി ജോലിയിൽ പ്രവേശിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയുടെ വലംകയ്യായി സഞ്ജയ് ഗാന്ധി പ്രവർത്തിച്ചിരുന്നു. ഇന്ദിരാഗാന്ധി സഞ്ജയ് ഗാന്ധിയെ തൻറെ പിൻഗാമിയായി കരുതിയിരുന്നു. എന്നാൽ 1980 ൽ സ്വയം പറപ്പിച്ച സ്വകാര്യ വിമാനം തകർന്ന് സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ രാജീവ് ഗാന്ധിക്ക് വിമുഖത ആയിട്ടാണെങ്കിലും രാഷ്ട്രീയപ്രവേശനം നടത്തേണ്ടിവന്നു. 1981 ഫെബ്രുവരിയിൽ uttar പ്രദേശിലെ അമേഠിയിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് 1984 ൽ മരിച്ചപ്പോൾ കോൺഗ്രസ് നേതൃത്വവും പ്രവർത്തകരും രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിപദത്തിലേക്ക് നിർബന്ധിച്ചാനയിച്ചു. ഇന്ദിരയുടെ മരണത്തിനും സിക്ക് കൂട്ടക്കൊലകൾക്കും പിന്നാലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ 540 405 സീറ്റുകൾ നേടി 1984 ൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നു.

അങ്ങനെ രാജീവ് ഗാന്ധി ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രി ആയി. സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് വൻമരങ്ങൾ വീഴുമ്പോൾ ഭൂമി അല്പം കുലുങ്ങുന്നത് സ്വാഭാവികമാണ് എന്ന് രാജീവ് ഗാന്ധി പറഞ്ഞത് സിഖ് വിരുദ്ധ കലാപത്തിലെ ഇരകളുടെ ബന്ധുക്കൾക്കിടയിൽ വളരെ പ്രതിഷേധം ഉണ്ടാക്കി. ഭരണരംഗത്തെ രാജീവ് ഗാന്ധിയുടെ പല നടപടികളും ഇന്ദിര തിരഞ്ഞെടുത്ത പാതയിൽ നിന്ന് വ്യത്യസ്തമായിരുന്നു. രാജീവ് അമേരിക്കയുമായുള്ള ബന്ധം ഊഷ്മളമാക്കി. 1985 ജൂൺ 11 മുതൽ 15 വരെ രാജീവ് ഗാന്ധി അമേരിക്ക സന്ദർശിക്കുകയുണ്ടായി.

ആസൂത്രിത തീവ്രവാദത്തിനെതിരെ ഒരുമിച്ച് പൊരുതാനുള്ള ഒരു കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു. ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഉപയ കക്ഷി സഹകരണവും ധാരണയായി. ഇന്ത്യയിൽ വർധിച്ചുവരുന്ന പകർച്ചവ്യാധികൾക്കെതിരെ പുതിയ ഒരു വാക്സിൻ വികസിപ്പിച്ചു ഉല്പാദിപ്പിച്ച ഇന്ത്യക്ക് നൽകാനും ഈ കരാറിലൂടെ തീരുമാനമായി.

അമേരിക്കയുമായി ഒരു നല്ല നയതന്ത്രബന്ധം കെട്ടിപ്പടുക്കുന്നതിൽ രാജീവ് വിജയിച്ചു എന്നു പറയപ്പെടുന്നു. നെഹ്റുവിനു ശേഷം ചൈന സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി ഇന്ത്യ-ചൈന ബന്ധത്തിലെ സംശയങ്ങളും വിശ്വാസം ഇല്ലായ്മയും ഒരു പരിധിവരെ പരിഹരിച്ചു. ഇന്ത്യയിലെ ശാസ്ത്ര സാങ്കേതികവിദ്യകളെ രാജീവ് അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. കമ്പ്യൂട്ടറുകൾ, വിമാനങ്ങൾ, പ്രതിരോധ വാർത്താവിനിമയ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ സാങ്കേതിക വ്യവസായങ്ങൾക്കുള്ള ഇറക്കുമതിച്ചുങ്കം രാജീവ് ഗണ്യമായി കുറച്ചു. വേഗത്തിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ ആയിരുന്നു രാജീവിന്റെ മനസ്സിലുണ്ടായിരുന്നത്.

ഏഴാം പഞ്ചവത്സര പദ്ധതിയിൽ സാമ്പത്തിക വളർച്ച 5.6 ശതമാനമായി ഉയർന്നു. വ്യവസായിക വളർച്ച എട്ടു ശതമാനമായിരുന്നു. ദാരിദ്രരേഖ ശതമാനം 38 ൽ നിന്നും 28ലേക്ക് താഴ്ന്നു.സമ്പദ് വ്യവസ്ഥയിൽ ഒരു ഉണർവ് പ്രകടമായിരുന്നു. ഗ്രാമങ്ങളിൽ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനായുള്ള സർക്കാർ പദ്ധതിയായ നവോദയ വിദ്യാലയങ്ങൾക്ക് 1986 ൽ തുടക്കം കുറിച്ചത് രാജീവ് ഗാന്ധിയാണ്.

1985 ലാണ് ആദ്യത്തെ നവോദയ രൂപം കൊണ്ടത്. പി വി നരസിംഹറാവുവിന്റെ ആശയമായിരുന്നു അത്.പിന്നീട് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ നൂറാം ജന്മദിന വർഷത്തിൽ ജവഹർ നവോദയ വിദ്യാലയ എന്ന പേര് സ്വീകരിച്ചു. ശ്രീലങ്കൻ നാവികരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കാനെത്തിയ രാജീവ് ഗാന്ധിയെ ശ്രീലങ്കൻ നാവികരിൽ ഒരാൾ തൻറെ തോക് പാർട്ടി

കൊണ്ട് തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ചു. രാജീവ് ഇതിൽ നിന്നും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

1987 ൽ സ്വിറ്റ്സർലാൻഡിലെ പോബൈൽസ് എന്ന ആയുധ നിർമാണ കമ്പനിയിൽ നിന്നും 400 -15 5 എണ്ണം തോക്കുകൾ കരാർ ഒപ്പുവെക്കാൻ രാജീവ് ഗാന്ധിയും മറ്റ് ചില പ്രമുഖരും കമ്പനിയിൽ നിന്നും 64 കോടി ഇന്ത്യൻ രൂപ കൈക്കൂലി കൈപ്പറ്റി എന്ന് വിവാദം ഉയരുകയുണ്ടായി. രാജീവ് ഗാന്ധിയെ ഈ കേസിൽ പ്രതിചേർതെങ്കിലും പിന്നീട് 17 വർഷങ്ങൾക്കു ശേഷം ദില്ലി ഹൈക്കോടതി രാജീവിനെ കുറ്റവിമുക്തമാക്കി.

1989 മുതൽ 1991 വരെ രാജീവ് ഗാന്ധി പ്രതിപക്ഷനേതാവും കോൺഗ്രസ് അധ്യക്ഷനുമായി തുടർന്നു. രാജീവിന്റെ അവസാനത്തെ പൊതുസമ്മേളനം തമിഴ്നാട്ടിലെ തിരുത്തണി ലായിരുന്നു. രാജീവ്‌ ഗാന്ധി 1991 മെയ് 21ന് ശ്രീപെരുമ്പത്തൂർ വച്ച് ഒരു തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ വച്ച് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.

LTTE അംഗമായ തേൻമൊഴി ഗായത്രി എന്ന സ്ത്രീയാണ് ആത്മഹത്യാ ബോംബർ ആയി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. സമയം ഏകദേശം രാത്രി പത്ത് ഇരുപത്. രാജീവ് ന്റെ കഴുത്തിൽ ഹാരം അണിയിച്ച ശേഷം കാലിൽ സ്പർശിക്കാൻ എന്ന വ്യാജേന കുമ്പിട്ടു ബോംബ് പൊട്ടിക്കുക ആയിരുന്നു.. ഒരു രാജ്യത്തിന്റെ പ്രതീക്ഷ മുഴുവൻ കർണകഠോരമായ ശബ്ദത്തോടെ തീഗോളമായി കത്തിയെരിഞ്ഞു.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad