Type Here to Get Search Results !

ഗാന്ധിജി


മോഹൻദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാഗാന്ധി. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ. അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന സാന്നിധ്യം വ്യക്തമാക്കുന്നു. കേവലം ഒരു രാഷ്ട്രീയനേതാവ് എന്നതിനേക്കാൾ ദാർശനികനായി ഗാന്ധിജി ലോകം മുഴുവൻ അറിയപ്പെടുന്നു

കരംചന്ദ് ഗാന്ധിയുടേയും പുത്ളി ബായി യുടെയും 3 പുത്രന്മാരിൽ ഇളയവനായി 1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്തറിൽ ഗാന്ധിജി ജനിച്ചു.അദ്ദേഹത്തിന്റെ പിതാവ് കരംചന്ദ് വാങ്ക നഗറിലും രാജ്‌കോട്ട് ലും പ്രധാനമന്ത്രിയായിരുന്നു.മോഹൻദാസ് ന് ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ പോർബന്ദർ വിട്ട് രാജ്കോട്ടിൽ ജോലി സ്വീകരിച്ചു.
അതിനാൽ പ്രാഥമികവിദ്യാഭ്യാസം രാജ്കോർട്ട് ൽ ആയിരുന്നു.

ഹൈസ്കൂളിൽ പഠിക്കുമ്പോൾ പതിമൂന്നാമത്തെ വയസ്സിൽ പോർബന്ധറിലെ. വ്യാപാരിയായ ഗോകുൾ ദാസ് ന്റെ മകൾ കസ്തൂർബാ യെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ അച്ഛൻ 1885ൽ അന്തരിച്ചു. 1857 ആയിരുന്നു മോഹൻദാസ് മെട്രിക്കുലേഷൻ പൂർത്തിയാക്കിയത്. പിന്നീട് ഭവ നഗറിലെ സമാധാസ് കോളേജ് ൽ പഠനം തുടർന്നു. ജേഷ്ഠൻ റെ നിർദ്ദേശപ്രകാരം1888 ൽ സെപ്റ്റംബർ മാസത്തിൽ നിയമം പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് കപ്പലിൽ കയറി.. ലണ്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലാണ് അദ്ദേഹം നിയമം പഠിച്ചത്. ലണ്ടൻ മെട്രിക്കുലേഷൻ പരീക്ഷ എഴുതിയെങ്കിലും ആദ്യം പരാജയപ്പെട്ടു എങ്കിലും വീണ്ടും എഴുതി അതിൽ വിജയം കൈവരിച്ചു . 1891 ൽ നിയമപഠനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തി.1893ൽ ഗാന്ധിജി വീണ്ടും ദക്ഷിണാഫ്രിക്കയിൽ എത്തി എന്നാൽ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം അദ്ദേഹത്തിന്റെ മനസ്സിൽ പുതിയൊരു രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഒരിക്കൽ വെള്ളക്കാർക്ക് മാത്രം സഞ്ചരിക്കാവുന്ന എ-ക്ലാസ് ട്രെയിനിൽ യാത്ര ചെയ്ത ഗാന്ധിയെ മർദ്ദിക്കുകയും വഴിയിൽ പീറ്റർ മാരിസ് ബർഗിൽ ഇറക്കിവിടുകയും ചെയ്തു.

ഈ സംഭവത്തിനുശേഷം ഗാന്ധി ഇത്തരം അനാചാരങ്ങൾക്കെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചു. പെട്രോ യിലെ ഹാജി ഖാൻ മുഹമ്മദ് എന്ന വ്യാപാരിയുടെ സഹകരണത്തോടെ അവിടുത്തെ ഇന്ത്യക്കാരുടെ യോഗം വിളിച്ചു ചേർത്ത്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാർ അനുഭവിക്കുന്ന കഷ്ടതകളെ കുറിച്ച് അദ്ദേഹം സംസാരിച്ചു.

ഇത് ഇന്ത്യക്കാരുടെ അവകാശബോധത്തിൽ മാറ്റമുണ്ടാക്കി. നേറ്റൾ ന്റെ കരാർ തൊഴിലാളികളുടെ പ്രശ്നത്തിൽ അദ്ദേഹം ഇടപെട്ടു. താമസിയാതെ ദക്ഷിണ ആഫ്രിക്കയിൽ ഗാന്ധിജി എന്ന് അദ്ദേഹം അറിയപ്പെടാൻ തുടങ്ങി.

ബോവർ യുദ്ധത്തിൽ ഒരു സന്നദ്ധ സേന ആയി അദ്ദേഹം പങ്കെടുത്തു. യുദ്ധ സമയത്ത് രോഗികളെ ശുശ്രൂഷിക്കാൻ ഇന്ത്യ ആംബുലൻസ് കോബ്സ് എന്ന സംഘടനയിൽ ചേർന്നതിന് പിന്നീട് അദ്ദേഹം ആദരിക്കപ്പെടുകയും ഉണ്ടായി. ദക്ഷിണാഫ്രിക്കയിൽ വച്ച് ഗാന്ധിജിക്കും കസ്തൂർബക്കും രണ്ട് ആൺകുട്ടികൾ കൂടി പിറന്നു.

രാംദാസ് ഗാന്ധി,ദേവദാസ് ഗാന്ധി. ഇന്ത്യയിലേക്ക് മടങ്ങിയ ഗാന്ധി ജനുവരി 9 ന് മുംബൈ തുറമുഖത്ത് കപ്പലിറങ്ങി.

കാര്യങ്ങൾ നേരിട്ട് പഠിക്കാനായി അദ്ദേഹം ഇന്ത്യ മുഴുവനും സഞ്ചരിച്ചു. അന്ന് ഇന്ത്യൻ ദേശീയതയുടെ നേതാക്കന്മാരെല്ലാം സന്ദർശിച്ചു. ദക്ഷിണാഫ്രിക്കയിലെഫീനിക്സ് ആശ്രമത്തിൽ നിന്നും വന്ന വിദ്യാർത്ഥികളെ അക്കാലത്തെ രവീന്ദ്രനാഥ ടാഗോർ ശാന്തിനികേതൻ ആശ്രമത്തിലേക്ക് ക്ഷണിച്ചു.

അങ്ങനെയാണ് ഗാന്ധിജിയും ടാഗോറും പരിചയപ്പെടുന്നത്. മരിക്കുവോളം നിലനിന്ന ഒരു സുഹൃത്ത് ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. അഹമ്മദാബാദിലെ കൊച്ച് റബ് ൽ 1915 മേയ് 25-ന് അദ്ദേഹം സത്യാഗ്രഹാശ്രമം സ്ഥാപിച്ചു.

ജനസേവനത്തിന് ആത്മസമർപ്പണം ചെയ്യുന്നവർ അഹിംസ, സത്യം, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം, എന്നിവ നിഷ്ഠയോടെ ആചരിക്കണമെന്ന് ഗാന്ധിജി നിർദ്ദേശിച്ചു. സ്വയം നൂൽ കൊണ്ട് വസ്ത്രം ഉണ്ടാക്കുക എന്ന അടിസ്ഥാനത്തിലുള്ള ഖാദി പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നൽകി. 1917 ഏപ്രിൽ 16ന് ചമ്പാരൺ ജില്ലയിലെ തോട്ടം തൊഴിലാളികളെ ബ്രിട്ടീഷ് കരാർ വ്യവസ്ഥ

അനുസരിച്ചുള്ള അടിമത്വത്തിൽ നിന്നും മോചിപ്പിക്കാൻ വേണ്ടി നടത്തിയ സമരത്തിൽ ഗാന്ധി ഇന്ത്യയിൽ വച്ച് ആദ്യമായി അറസ്റ്റ് വരിച്ചു. ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി അഭിഭാഷകനായി സേവനമനുഷ്ഠിക്കുന്ന കാലത്താണ് സത്യാഗ്രഹം എന്ന സമരമാർഗ്ഗം വികസിപ്പിച്ചെടുക്കുന്നത്. അതിനാലാണ്ദക്ഷിണാഫ്രിക്കയെ ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിശേഷിപ്പിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ അമരക്കാരൻ ആയിത്തീർന്ന ഗാന്ധിജി മുപ്പതു കൊല്ലക്കാലം ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യസമരത്തിന് ചുക്കാൻ പിടിച്ചു.അതിനാലാണ് അദ്ദേഹം ഇന്ത്യയുടെ രാഷ്ട്ര പിതാവ് എന്നറിയപ്പെടുന്നത്. റൗലറ്റ് നിയമത്തിനെതിരെ 1919 മാർച്ച് 30 ന് ഹർത്താൽ ആചരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്തു. സഹകരണ സമരം തുടങ്ങിയത് അന്നാണ്

ദില്ലിയിൽ നടന്ന പോലീസ് വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കാൻ അങ്ങോട്ടു പോയ ഗാന്ധിയെ നിരോധനാജ്ഞ ലംഘിച്ചു എന്ന പേരിൽ

അറസ്റ്റ് ചെയ്തു. അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ത്യയിലെമ്പാടും ഹർത്താൽ ആചരിക്കപ്പെട്ടു. ഇതിനെത്തുടർന്ന് ജാലിയൻവാലാബാഗിൽ സമരക്കാർ കൂട്ട കൊലചെയ്യപ്പെട്ടു. ഇതിനെ തുടർന്ന് നിയമലംഘന സമരം താൽക്കാലികമായി നിർത്തി. ഉത്തർപ്രദേശിലെ ചൗരിചൗരാ എന്ന സ്ഥലത്ത് ജനക്കൂട്ടം രോഷം പൂണ്ട് പോലീസ് സ്റ്റേഷൻ ചുട്ടി രിക്കുകയും പോലീസുകാരെ വധിക്കുകയും ചെയ്തു.ഇതോടെ ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തി. സബർമതി ആശ്രമത്തിൽ 1930 ഫെബ്രുവരി 14 മുതൽ 16 വരെ ചേർന്ന അഖിലേന്ത്യാ കോൺഗ്രസ് പ്രവർത്തക സമിതി സിവിൽ നിയമ ലംഘന സമരം ആരംഭിക്കാൻ തീരുമാനമെടുത്തു. ഇതിന്റെ നേതൃത്വം ഗാന്ധിയെയാണ് ഏല്പിച്ചത്.

ഉപ്പ് ഉൽപ്പാദനത്തിൽ ബ്രിട്ടീഷ് ഭരണകൂടം ചുമത്തിയ കരത്തിനോട്‌ പ്രതിഷേധിക്കാൻ 1930ൽ അദ്ദേഹം ഉപ്പുസത്യാഗ്രഹം നടത്തി. 78 അനുയായികൾക്കൊപ്പം മാർച്ച് 12-ന് ഗാന്ധിജി അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്ന് കാൽനടയായി തുടങ്ങിയ യാത്രക്കിടയിൽ ജനങ്ങൾ കൂടി ജാഥ കനത്തു. പലയിടങ്ങളിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഏപ്രിൽ അഞ്ചിന് ദണ്ഡി എന്ന തീരദേശ ഗ്രാമങ്ങളിലേക്ക് എത്തി. അവിടെ കടപ്പുറത്ത് ഉപ്പുണ്ടാക്കി ഗാന്ധിയും അനുയായികളും നിയമം ലംഘിച്ചു. മെയ് 4 ന് ഗാന്ധിജി സത്യാഗ്രഹ ക്യാമ്പിൽ നിന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.1931 ജനുവരി 25ന് അദ്ദേഹത്തെ മോചിതനാക്കി. തിരുവിതാംകൂർ ചിത്തിരതിരുനാൾ മഹാരാജാവ് 1936 നവംബർ 12-ന് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചപ്പോൾ ഗാന്ധി അതിനെ ആധുനികകാലത്തെ യും അത്ഭുതം എന്നാണ് വിശേഷിപ്പിച്ചത്.

ഗാന്ധിജി സർക്കാറിന് സമർപ്പിച്ച പ്രമേയം 1942 ഓഗസ്റ്റ് 8 ന് അഖിലേന്ത്യ കോൺഗ്രസ് സമിതി നിരാകരിക്കുകയും ജവഹർലാൽനെഹ്റു തയ്യാറാക്കിയ കരട് അനുസരിച്ച് ഓഗസ്റ്റ് പ്രമേയം എന്ന പേരിൽ പ്രസിദ്ധനായ കിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. സമര നേതൃത്വം ഏറ്റെടുത്ത ഗാന്ധിജിയുടെ ചരിത്ര പ്രസിദ്ധമായ പ്രസംഗമാണ് ഡു ഓർ ഡൈ. നമ്മൾ സാമ്രാജ്യത്തെ എതിർക്കുകയാണ് ഒന്നുകിൽ പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നത്

ഗാന്ധിജിയുടെ ജീവിതത്തിലെ അവസാനകാലം പൊതുവേ ദുഃഖഭരിതമായിരുന്നു.

അദ്ദേഹം വെറുത്തിരുന്ന ഇന്ത്യാവിഭജനം അതിൻറെ പ്രധാനകാരണവും ആയിരുന്നു. കസ്തൂർബായുടെ വിയോഗവും അദ്ദേഹത്തെ ദുഃഖിതൻ ആക്കി.
1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചപ്പോൾ ഗാന്ധിജി കൽക്കത്തയിൽ ഭാരത വിഭജനത്തിൽ ദുഃഖിതനായി കഴിഞ്ഞു.1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവേ ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്സേ എന്ന മത ഭ്രാന്തന്റെ വെടിയേറ്റ് അദ്ദേഹം മരണമടഞ്ഞു. ജനുവരി 31 ന് ഗാന്ധിജിയുടെ ഭൗതിക ശരീരം രാജ്ഘട്ടിൽ സംസ്കരിച്ചു.. രാജ്യം മുഴുവൻ അദ്ദേഹത്തിൻറെ മരണത്തിൽ അനുശോചിച്ചു.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad