Type Here to Get Search Results !

ഫാസിസത്തിന്റെ പിതാവ് ബെനിറ്റോ മുസ്സോളിനി


20 ആം നൂറ്റാണ്ടിൽ 2 ലോക യുദ്ധകാലം 20 വർഷ കാലം 1919 മുതൽ 1939കാലയളവിൽ യൂറോപ്യൻ രാജ്യങ്ങളിൽ സ്വേച്ഛാധിപത്യം തല ഉയർത്തി നിന്ന കായ്ച ചരിത്രത്തിൽ കാണാം..ജനങ്ങളെ കബളിപ്പിച്ച് കൊണ്ട് അവരിൽ നിന്ന് അധികാരം തട്ടിയെടുത്ത ഏകാധിപതികൾ ഇറ്റലി, ജർമനി, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ സ്വേച്ഛാധിപത്യ ഭരണം ഉറപ്പിച്ചു. ബെനിറ്റോ മുസ്സോളിനി യുടെ ഫാസിസ്റ്റ് പാർട്ടിയും അഡോൾഫ് ഹിറ്റ്ലറുടെ നാസി പാർട്ടിയും സ്വേച്ഛാധിപത്യത്തിന്റെ എഞ്ചിനുകൾ ആയിരുന്നു.ആയുധങ്ങളുടെയും സൈന്യത്തിന്റെയും ബലം കൊണ്ടായിരുന്നു മുസോളിനി അക്കാലത്ത് ലോകത്തെ വെല്ലുവിളിചിരുന്നത് .

ഫാസിസം എന്ന പ്രത്യയ ശാസ്ത്രത്തിന്റെ പിതാവ് ഇറ്റാലിയൻ ഏകാധിപതി ബെനിറ്റോ മുസോളിനി യെ വിശേഷിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല..

ലോക ചരിത്രത്തിൽ വംശഹത്യ ക്കും കൂട്ട കൊലകൾക്കും കാരണമായിത്തീർന്ന പ്രത്യയ ശാസ്ത്രത്തെ ആയങ്ങൾ അപഗ്രഥിക്കാൻ സഹായിക്കുന്നതാണ് മുസോളിനിയുടെ ജീവചരിത്രം.

1922 മുതൽ 1943 ൽ അധികാരം നഷ്ടപ്പെടുന്നതു വരെ ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്നു മുസ്സോളിനി. 1883 ജൂലൈ 29ന് ഇറ്റലിയിലെ ലോബിയയിൽ ജനിച്ചു.മുസ്സോളിനി യുടെ പിതാവ് അലക്സൻഡ്രോ മുസ്സോളിനി ഒരു കൊല്ല പണിക്കാരനായിരുന്നു. പിതാവിനെപ്പോലെ ഒരു സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്ന മുസോളിനി ആദ്യം അധ്യാപകനായും പിന്നീട് സൈനികനായും പിന്നീട് പത്രപ്രവർത്തകനുമായും പ്രവർത്തിച്ചിട്ടുണ്ട്. മെച്ചപ്പെട്ട ജീവിത അവസരങ്ങൾ തേടി മുസ്സോളിനി july 1902 ൽ സൈറ്റ്‌സര്ലണ്ടിലേക്ക് മാറി.ഒരു ഇഷ്ടിക തൊഴിലാളി യൂണിയന് വേണ്ടി പ്രചാരണം നടത്തി . അദ്ദേഹം നിരവധി സോഷ്യലിസ്റ്റ് പത്രങ്ങൾ എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നു.

സോഷ്യലിസ്റ്റ് ചിന്താ രീതികളിൽ പോയിരുന്ന മുസ്സോളിനി ഒന്നാംലോകമഹായുദ്ധകാലത്ത് ആണ് അതിനോട് വിടപറഞ്ഞത് .1919 ൽ അദ്ദേഹം ഫാസി സ്ഥാപിച്ചതോടെ ഫാസിസം ഒരു സംഘടിത പ്രസ്ഥാനം ആയി മാറുകയായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം നേരിട്ട തൊഴിൽ ഇല്ലായ്മയും ഭരണ അസ്ഥിരത പരിഹരിക്കുവാനും പുതിയ ഒരു ദിശയിലേക്ക് ഇറ്റലിയെ നയിക്കാൻ മുസ്സോളിനിയും കൂട്ടരും തീരുമാനിച്ചു.

സോഷ്യലിസത്തിനെതിരെ യുദ്ധം ചെയ്യുക എന്നതായിരുന്നു അവരുടെ പ്രഖ്യാപിത ലക്ഷ്യം. പതിനെട്ടാം വയസ്സിൽ വോട്ടവകാശം, സ്ത്രീകൾക്ക് പ്രത്യേക സുരക്ഷ, പുതിയ ഭരണഘടന, എട്ടു മണിക്കൂർ ജോലി, എന്നിങ്ങനെ യുദ്ധാനന്തര ദുരിതങ്ങൾ അനുഭവിക്കുന്ന ഒരു ശരാശരി ഇറ്റലി ക്കാരനെ സ്വാധീനിക്കാൻ പോന്ന കർമ്മപരിപാടികൾ രണ്ടുമാസത്തിനകം മുസോളിനി പ്രഖ്യാപിച്ചു .

അങ്ങനെ രാഷ്ട്ര പുനർനിർമാണത്തിന് ഉതകും വിധം പുരോഗമനപരമായി തോന്നുന്ന ആശയങ്ങളുമായി മുസ്സോളിനി ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ചു.

1921 ൽ മുസ്സോളിനി ഇറ്റലിയുടെ പാർലമെന്റ് അംഗം ആയി.അങ്ങനെ ഏതാണ്ട് മൂന്നു വർഷത്തിനുള്ളിൽ ഇറ്റലിയുടെ ഭരണം കൈപ്പിടിയിലൊതുക്കാൻ മുസ്സോളിനി ക്കായി. ഏകാധിപതികളുടെ ആവേശോജ്വലമായ തീപ്പൊരി പ്രസംഗങ്ങളിൽ ആകൃഷ്ടരായ ജനങ്ങൾക്ക് ജനാധിപത്യത്തിൻറെ വില മനസ്സിലാക്കാൻ സാധിച്ചില്ല. 1922 ഒക്ടോബർ ൽ ഫാസിസ്റ്റ് സേന റോമിലേക്ക് മാർച്ച് ചെയ്തു.ഒക്ടോബർ 30 ന് മുസ്സോളിനിയും 26000 ത്തോളം വരുന്ന സൈന്യവും റോമിലെത്തി.

മുസ്സോളിനി യുടെ രാഷ്ട്രീയ പിൻബലം മനസ്സിലാക്കിയ രാജാവ് അദ്ദേഹത്തോട് പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുക്കാനും. ഗവൺമെൻറ് രൂപവത്കരിക്കാനും മുസ്സോളിനിയെ ക്ഷണിച്ചു. അതോടെ മുസ്സോളിനി തന്റെ സ്വേച്ഛാധിപത്യ സ്വഭാവം പുറത്തെടുത്തു.രാജാവിനും മാർപാപ്പ ക്കും മുകളിലാണ് താനെന്ന് തോന്നി. മുസ്സോളിനി യുടെ ഫാസിസ്റ്റ് രീതികളിൽ ജനങ്ങൾ അതൃപ്‌തരായി. പക്ഷേ പാർലമെന്റ് ൽ പിന്തുണ ഉണ്ടായിരുന്ന അദ്ദേഹം എല്ലാ കാര്യങ്ങളും തൻറെ വരുതിയിലാക്കി. രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും എന്ന് അദ്ദേഹം പത്രങ്ങളിലൂടെ വിളംബരം ചെയ്തു.

ഇറ്റലിയിൽ പോലീസ് ഭരണം കൊണ്ടുവന്നു. അധികാരദുർവിനിയോഗം നടത്തി ജനങ്ങളെ പീഡിപ്പിക്കാൻ തുടങ്ങി. അഭിപ്രായസ്വാതന്ത്ര്യം പൂർണമായും നിരോധിച്ചു. 1924 ൽ പ്രമുഖ സോഷ്യലിസ്റ്റ് ഉം പാർലമെന്റ് മെമ്പറുമായ ഗൈക്കോ മോ യെ വധിച്ചു.

തിരഞ്ഞെടുപ്പ് കാലത്ത് പാർലമെന്റ് ൽ ഫാസിസ്റ്റ് നയങ്ങളെ വിമർശിച്ചതിന്റെ പേരിൽ ഈ ചിന്തകനെ പിടി കൂടി വധിക്കുകയായിരുന്നു. ഈ സംഭവം ലോകത്തെ ഞെട്ടിച്ചു...

മുസ്സോളിനി അങ്ങനെ ഇറ്റലിയിലെ സർവധിപൻ ആയി. മുസ്സോളിനി യുടെ വിദേശനയം ലോകസമാധാനത്തിന് വെല്ലുവിളിയായി.എത്യോപ്യ,അൽ ഹനിയ തുടങ്ങിയ രാജ്യങ്ങളെ അദ്ദേഹം ആക്രമിച്ചു.

മുസ്സോളിനി യുടെ സാമ്രാജ്യത്വ മോഹം രണ്ടാം ലോകമഹായുദ്ധത്തിലേക്ക് ലോകരാജ്യങ്ങളെ നയിച്ചു.ഈ യുദ്ധം സംഗ്രാധിപത്യത്തിന്റെ അന്ത്യം കുറിച്ചു.

ജർണാനിയിലെ നാസി നേതാവായ ഹിറ്റ്ലരുമായി മുസ്സോളിനി അടുത്ത ബന്ധം പുലർത്തിയിരുന്നു.നാസി ജർമനി യോടൊപ്പം അച്ചു തണ്ട് ശക്തികളോടൊപ്പം ചേർന്ന് മുസ്സോളിനി യുടെ ഇറ്റലി 1940 ജൂൺ മാസം രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കുചേർന്നു .

1939 ൽ ഫാസിസത്തിന്റെ തകർച തുടങ്ങി.മുസ്സോളിനി യെ സ്വന്തം പാർട്ടിക്കാരും നാട്ടുകാരും വർഗ്ഗ ശത്രുക്കളായി കണ്ടു. 1943 ൽ സഖ്യ ശക്തികൾ ഇറ്റലിയിൽ കടക്കുകയും തെക്കൻ ഇറ്റലിയുടെ ഭൂരിഭാഗം കയ്യടക്കുകയും ചെയ്തു.

1945 ഏപ്രിൽ മാസത്തിൽ ഓസ്ട്രിയ യിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവെ തടാകത്തിനു അടുത്ത് ഗറില്ലകൾ പിടികൂടി മുസ്സോളിനിയെ വധിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ മര്ദ്ദേഹം മിലനിലേക്ക് കൊണ്ടുവന്ന് പൊതുമധ്യത്തിൽ കെട്ടി തൂക്കി.

മുസ്സോളിനി യുടെ മരണത്തോടെ ഫാസിസത്തിന്റെ കൈകളിൽ നിന്ന് ഇറ്റലി സ്വാതന്ത്ര്യരായി..
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad