Type Here to Get Search Results !

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋതുരാജ് ഗെയ്ക്‌വാദ് വിവാഹിതനായി

 


മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋതുരാജ് ഗെയ്ക്‌വാദ് വിവാഹിതനായി. ഉത്കര്‍ഷ പവാറാണ് വധു. ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. ഈയിടെ അവസാനിച്ച ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ഋതുരാജ് കാഴ്ചവെച്ചത്. 

ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയെങ്കിലും വിവാഹം മൂലം താരം മത്സരത്തില്‍ നിന്ന് പിന്മാറി. പകരം യശസ്വി ജയ്‌സ്വാള്‍ ടീമിലിടം നേടി. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഋതുരാജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. 

മഹാരാഷ്ട്ര സ്വദേശിയായ ഉത്കര്‍ഷ ഐ.പി.എല്‍ ഫൈനലില്‍ ഋതുരാജിനൊപ്പം ധോനിയെ പരിചയപ്പെട്ട വീഡിയോ വൈറലായിരുന്നു. ധോനിയെ കണ്ടയുടന്‍ ഉത്കര്‍ഷ കാല്‍തൊട്ട് അനുഗ്രഹം വാങ്ങി. ചെന്നൈയ്ക്ക് കിരീടം നേടിക്കൊടുത്തതില്‍ ഋതുരാജ് നിര്‍ണായകമായ പങ്കാണ് വഹിച്ചത്. 

16 മത്സരങ്ങളില്‍ നിന്ന് താരം 42.14 ശരാശരിയില്‍ 590 റണ്‍സാണ് അടിച്ചുകൂട്ടിയത്. നാല് അര്‍ധസെഞ്ചുറികള്‍ ഋതുരാജിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഓപ്പണിങ് വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വെയ്‌ക്കൊപ്പം പല മത്സരങ്ങളിലും ഋതുരാജ് തകര്‍ത്തടിച്ചു. ഫൈനലിലും താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി ഒന്‍പത് ട്വന്റി 20 മത്സരങ്ങളിലും ഒരു ഏകദിനത്തിലും കളിക്കാന്‍ താരത്തിന് സാധിച്ചു.

Top Post Ad

Below Post Ad