Type Here to Get Search Results !

ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചു, തലനാരിഴക്ക് വൻ അപകടം ഒഴിവായി



ചെർപ്പുളശ്ശേരി : ചാർജ് ചെയ്യുന്നതിനിടെ ചെർപ്പുളശ്ശേരിയിൽ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് കത്തിനശിച്ചു. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്. പട്ടണത്തിലെ ഫ്രണ്ട്സ് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ അഫ്‌സലിന്റെ സ്കൂട്ടറാണ് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച ശേഷം കത്തിനശിച്ചത്. ആളപായമൊഴിവായി.


ഞായറഴ്ച രാത്രി അഫ്‌സൽ തന്റെ സ്ഥാപനത്തിനു മുന്നിൽ ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യാനിടുന്നത്. പത്തു മിനിറ്റിനകം തന്നെ സ്കൂട്ടർ വലിയ സ്ഫോടനത്തോടെ കത്തുകയാണുണ്ടായതെന്ന് അഫ്‌സൽ പറഞ്ഞു. GEMOPAI കമ്പനിയുടെ ഇലക്ട്രിക് ബൈക്കാണ് കത്തി നശിച്ചത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad