_lസംസ്ഥാനത്ത് സ്വർണവില വർധിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ന് സ്വർണവില വർധിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 5,670 രൂപയിലും പവന് 45,360 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് യാഥാക്രമം 5,660 രൂപയിലും 45,280 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്
ഈ മാസം 5ന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഇത് റെക്കോർഡ് നിരക്കാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് മെയ് 1, 2 തീയതികളിൽ രേഖപ്പെടുത്തിയ 44,560 രൂപയാണ്.