Type Here to Get Search Results !

മരണശേഷം മൃതദേഹം ശീതീകരിച്ച്‌ സൂക്ഷിക്കുമെന്ന് ശതകോടീശ്വരന്‍; 'ശാസ്ത്രം പുരോഗമിച്ച് എന്നെങ്കിലും വീണ്ടും ജീവന്‍ ലഭിച്ചെങ്കിലോ'



വാഷിങ്ടണ്‍ ഡി.സി: മരണശേഷം തന്‍റെ മൃതദേഹം ശീതീകരിച്ച്‌ സൂക്ഷിച്ചുവെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ശതകോടീശ്വരനും സാങ്കേതിക മേഖലയിലെ വന്‍ നിക്ഷേപകനുമായ പീറ്റര്‍ തീല്‍.



വീണ്ടും ജീവന്‍ ലഭിക്കുന്ന സാങ്കേതികവിദ്യ എന്നെങ്കിലും കണ്ടെത്തുകയാണെങ്കില്‍ പ്രയോജനപ്പെടുത്തുക ലക്ഷ്യമിട്ടാണ് അതിശീതീകരണ സംവിധാനത്തില്‍ മൃതദേഹം സൂക്ഷിക്കുക. അതേസമയം, ഇക്കാര്യം നടക്കുമോയെന്നതില്‍ തനിക്ക് ഒരു ഉറപ്പുമില്ലെന്നും പീറ്റര്‍ തീല്‍ പറയുന്നു.


പ്രമുഖ ധനകാര്യ സ്ഥാപനമായ പേപാല്‍, പലന്‍റിര്‍ ടെക്നോളജീസ്, ഫൗണ്ടേഴ്സ് ഫണ്ട് തുടങ്ങിയവയുടെ സഹസ്ഥാപകനാണ് 55കാരനായ പീറ്റര്‍ തീല്‍. 10 ബില്യണ്‍ യു.എസ് ഡോളറിന്‍റെ ആസ്തിയുള്ള ഇദ്ദേഹം ബ്ലൂംബര്‍ഗ് കോടീശ്വരപട്ടികയില്‍ 275ാം സ്ഥാനത്താണ്.


മാധ്യമപ്രവര്‍ത്തകന്‍ ബാരി വെയ്സ് നടത്തിയ അഭിമുഖത്തിനിടെയാണ് മൃതദേഹം ശീതീകരിച്ച്‌ സൂക്ഷിക്കാനുള്ള തന്‍റെ പദ്ധതി തീല്‍ വ്യക്തമാക്കിയത്. നാം ഭാവിയില്‍ ശ്രമിക്കുന്ന ഒരു കാര്യം ഇതായിരിക്കും. പക്ഷേ, ഇത് യാഥാര്‍ഥ്യമാകുമെന്ന് എനിക്കൊരു പ്രതീക്ഷയുമില്ല -അദ്ദേഹം പറഞ്ഞു


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad