യുവാവിന്റെ പാന്റ്‌സില്‍ വെച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. റെയില്‍വേ കരാര്‍ ജീവനക്കാരനായ ഫാരിസ് റഹ്മാന്റെ മൊബൈല്‍ ഫോണാണ് തീപിടിച്ച് പൊട്ടിത്തെറിച്ചത്.
യുവാവിന്റെ കാലിന് പരുക്കേറ്റു. റെയില്‍വേ സ്റ്റേഷനിലെ ലാക്കോ പൈലറ്റിന്റെ ഓഫീസിലെ കരാര്‍ ജീവനക്കാരനാണ് യുവാവ്. രാവിലെ ഓഫീസിലെത്തിയതിന് ശേഷമായിരുന്നു അപകടം.
വസ്ത്രവും പഴ്‌സും കത്തിയിട്ടുണ്ട്. ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി.