Type Here to Get Search Results !

ഭര്‍തൃമതിയായ യുവതിയെ സുഹൃത്ത് വനത്തില്‍ കൊന്നുതള്ളി



കാണാതായ യുവതിയെ വനത്തില്‍ കൊന്നു തള്ളിയ നിലയില്‍ കണ്ടെത്തി. ഭര്‍തൃമതിയായ യുവതിയുടെ സുഹൃത്ത് പിടിയില്‍. ഇരുവരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്.

അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്.


അതിരപ്പിള്ളി തുമ്പൂര്‍മുഴി വനത്തിലാണു മൃതദേഹം കണ്ടെത്തിയത്. സുഹൃത്ത് അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തു.

സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ഗേള്‍ ആണ് ആതിര. ആതിരയെ ഇന്നലെ മുതല്‍ കാണാതായിരുന്നു. കാലടി പോലീസിന്റെ അന്വേഷണത്തിനിടെയാണ് അഖില്‍ കുറ്റസമ്മതം നടത്തിയത്. ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് അഖില്‍ പറഞ്ഞു. ആതിരയെ ഒഴിവാക്കാനായിരുന്നു കൊലപാതകം. പ്രതി കടം വാങ്ങിയ തുക ആതിര തിരിച്ചു ചോദിച്ചിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad