മലപ്പുറം| റോഡ് ക്യാമറ പദ്ധതിയിൽ നിന്ന് മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നതരെ ഒഴിവാക്കുന്ന മോട്ടർ വാഹന വകുപ്പിന്റെ തീരുമാനം വിവേചനപരമെന്നു ചൂണ്ടിക്കാട്ടിയ പരാതിയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ.
മലപ്പുറം കോഡൂർ സ്വദേശി എം.ടി.മുർഷിദാണ് പരാതി നൽകിയത്. നിയമത്തിനു മുന്നിൽ പൗരന്മാർ തുല്യരാണെന്ന സന്ദേശം പല രാഷ്ട്രങ്ങളും നൽകുമ്പോൾ കേരളം നിയമം കൊണ്ട് പൗരന്മാരെ രണ്ടു തട്ടിലാക്കുകയാണെന്നു മുർഷിദ് ചൂണ്ടിക്കാട്ടി.