Type Here to Get Search Results !

കെ.എസ്.ആർ.ടി.സിയിൽ ഇന്ന് മുതൽ ഭരണ,പ്രതിപക്ഷ യൂണിയനുകളുടെ സമരം



തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ മുഴുവൻ ശമ്പളവും നൽകാത്തതിനെ തുടർന്ന് ഇന്ന് മുതൽ ഭരണ പ്രതിപക്ഷ യൂണിയൻ സംയുക്ത സമരം തുടങ്ങും. രാവിലെ 10 ന് തിരുവനന്തപുരത്തെ ചീഫ് ഓഫീസ് നടയിലാണ് സമരം. മുഴുവൻ ശമ്പളവും 5-ാം തിയതി നൽകുമെന്നാണ് മുഖ്യമന്ത്രി യൂണിയനുകളെ അറിയിച്ചത്. എന്നാൽ രണ്ടാം ഗഡു ശമ്പള വിതരണത്തിന് 50 കോടി കെ.എസ്.ആർ.ടി.സി അഭ്യർത്ഥിച്ചിരുന്നെങ്കിലും ധനവകുപ്പ് പണമനുവദിച്ചില്ല. 8 ന് ബിഎംഎസ് പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസം എട്ടിന് ഒരുമിച്ച് നൽകുമെന്ന് മുഖ്യമന്ത്രി യൂണിയനുകളെ അറിയിച്ചു. ശമ്പളം ഒരുമിച്ച് നൽകിയില്ലെങ്കിൽ ഈ മാസം എട്ട് മുതൽ ബി.എം.എസ് സമരം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഓണത്തിനും മുഖ്യമന്ത്രി ശമ്പള വിഷയത്തിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇത് നടപ്പായില്ല. ഏപ്രിലിലെ ശമ്പളം കൊടുക്കാൻ 50 കോടി രൂപ സർക്കാർ ധനസഹായം ആവശ്യപ്പെട്ട് മാനേജ്മെന്റ് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ശമ്പളം ഗഡുക്കളായി നൽകുന്നത് അവസാനിപ്പിക്കണമെന്ന് തൊഴിലാളി സംഘടനകൾ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു ഉറപ്പ് നൽകാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad