തിരുവനന്തപുരം; വന്ദേ ഭാരത് എക്സ്പ്രസിന് മികച്ച അഭിപ്രായം. സര്‍വീസ് തുടങ്ങി ആറ് ദിവസംകൊണ്ട് 2.70 കോടി രൂപയാണ് വന്ദേഭാരതിന്റെ വരുമാനം.
മെയ് 14 വരെയുള്ള മുഴുവന്‍ ടിക്കറ്റുകളും ഇതിനകം വിറ്റു പോയി.
കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസിലാണ് ടിക്കറ്റ് ഇനത്തില്‍ കൂടുതല്‍ വരുമാനം നേടിയത്. 1 കോടി 17 ലക്ഷം രൂപയാണ് ഇതില്‍ നിന്ന് മാത്രമുള്ള വരുമാനം. ഏപ്രില്‍ 28 ന് തിരുവനന്തപുരം-കാസര്‍കോട് സര്‍വീസില്‍ 19.5 ലക്ഷം രൂപയാണ് ടിക്കറ്റ് ഇനത്തിലെ വരുമാനം. ഏപ്രില്‍ 29 ന് 20.30 ലക്ഷം, ഏപ്രില്‍ 30ന് 20.50 ലക്ഷം, മെയ്1ന് 20.1 ലക്ഷം, മെയ് 2 ന് 18.2 ലക്ഷം, മെയ് 3 ന് 18 ലക്ഷം എന്നിങ്ങനെ പോകുന്നു വരുമാനം.
തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേയ്ക്കുള്ള സര്‍വീസില്‍ ശരാശരി 18 ലക്ഷം രൂപയാണ് ടിക്കറ്റ് കളക്ഷന്‍. ഈ കാലയളവില്‍ വന്ദേ ഭാരത് എക്സ്പ്രസ്സില്‍ യാത്ര ചെയ്തത് 27,000 പേരാണ്. 31,412 ബുക്കിംഗാണ് ഉണ്ടായത്. നിരക്ക് കൂടുതലാണെങ്കിലും കൂടുതല്‍ യാത്രക്കാരും തെരഞ്ഞെടുത്തത് എസ്‌സിക്യൂട്ടീവ് സീറ്റുകളാണെന്നും കണക്കുകള്‍ തെളിയിക്കുന്നു.
വന്ദേ ഭാരതിനെതിരെ പല വിമര്‍ശനങ്ങളും ഉയരുന്നതിനിടെയാണ് വരുമാന കണക്ക് പുറത്തുവന്നത്. വന്ദേ ഭാരത് എസ്പ്രസ്സിന് പ്രതീക്ഷിച്ച വേഗമില്ലെന്നും മറ്റ് ട്രെയിനുകള്‍ വന്ദേ ഭാരത്തിനായി പിടിച്ചിടുന്നു എന്നുമുള്ള ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ വന്ദേ ഭാരത് സമയക്രമം പാലിക്കുന്നു എന്നും മറ്റ് ട്രെയിനുകള്‍ വൈകാന്‍ കാരണം വന്ദേ ഭാരത് അല്ലെന്നും റെയില്‍വേ മറുപടി നല്‍കിയിരുന്നു.