തിരുവനന്തപുരം: സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ പഠിക്കുന്ന എല്ലാ സ്കൂളുകളിലും നാപ്കിന്‍ വെന്‍ഡിങ്മെഷീനുകള്‍ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. ഫേസ് ബുക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജൂണ്‍ ഒന്നിന് സ്കൂളുകള്‍ തുറക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ബോയ്സ് സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഒരുക്കങ്ങള്‍ മെയ് 27ന് പൂര്‍ത്തിയാക്കും.
എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 20നാണ് പ്രഖ്യാപിക്കുക. പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കാത്ത 3006 അധ്യാപകര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. മെയ് 25ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും പ്രഖ്യാപിക്കും.